Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛന്റെ ബസിൽ ഡ്രൈവിങ് സീറ്റിലിരുന്ന് ത്രില്ലടിച്ച് നാലാം ക്ലാസുകാരൻ കണ്ടത് ആകാശത്തെ ഡ്രൈവിങ് സ്വപ്നം; നാട്ടിൽ വരദായനിയുടെ വളയം പിടിക്കുന്ന വിസ്താരയിലെ ഫ്‌ളൈറ്റ് ക്യാപ്ടൻ; മിടിക്കൈയിലെ മിടുക്കൻ ശ്രീഹരിയുടെ ഇരട്ട റോൾക്കഥ

അച്ഛന്റെ ബസിൽ ഡ്രൈവിങ് സീറ്റിലിരുന്ന് ത്രില്ലടിച്ച് നാലാം ക്ലാസുകാരൻ കണ്ടത് ആകാശത്തെ ഡ്രൈവിങ് സ്വപ്നം; നാട്ടിൽ വരദായനിയുടെ വളയം പിടിക്കുന്ന വിസ്താരയിലെ ഫ്‌ളൈറ്റ് ക്യാപ്ടൻ; മിടിക്കൈയിലെ മിടുക്കൻ ശ്രീഹരിയുടെ ഇരട്ട റോൾക്കഥ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: വിമാനവും ബസും ഓടിക്കുന്ന ഡ്രൈവർ. കാസർകോട് ജില്ലയിലെ മടിക്കൈ സ്വദേശി ശ്രീഹരിയാണ് ഈ ഇരട്ട റോളിൽ തിളങ്ങുന്നത്. നാട്ടിൽ 'വരദായിനിയുടെ' ബസ് ഡ്രൈവറാണ് ശ്രീഹരി. ഡൽഹിയിൽ 'വിസ്താര'യുടെ പെലറ്റും. ശ്രീഹരിയുടെ കഥ ഏതൊരു സാധാരണക്കാരനും പ്രചോദനമാണ്.

പഠിപ്പിൽ മിടുക്കനായ ശ്രീഹരി നാലാംക്ലാസിൽ പഠിക്കുമ്പോൾ കാർ ഓടിക്കാൻ പഠിച്ചു. ഏഴാംതരത്തിൽ ബസും. ഇതെല്ലാം നിയമ വിരുദ്ധമാണെന്ന് പറയാമെങ്കിലും ഡ്രൈവിംഗിനോടുള്ള കമ്പമയിരുന്നു ഇതെല്ലാം ചർച്ചയാക്കിയത്. ആകാശത്ത് വിമാനം ഓടിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. 22-ാം വയസ്സിൽ വിമാനവും പറത്തി. ബൈക്ക്, ഓട്ടോ, കാർ, ബസ്, ക്രെയിൻ, വിമാനം എന്നിവ ഓടിക്കാൻ ഇന്ന് ശ്രീഹരിക്ക് നിയമപരമായ ലൈസൻസുണ്ട്. അച്ഛന് സ്വന്തമായി ബസുണ്ട്. ഇതാണ് ഡ്രൈവിങ് കമ്പും കൂട്ടിയത്.

കക്കാട്ട് ജി.എച്ച്.എസ്.എസിലെ അദ്ധ്യാപിക എ.വി.പ്രസന്നകുമാരിയുടെയും 'വരദായിനി' ബസ് ഉടമ പരേതനായ വി.കെ.പ്രദീപ് കുമാറിന്റെയും മകനാണ് ശ്രീഹരി. അച്ഛന്റെ ബസിൽ ഡ്രൈവറുടെ അടുത്തിരുന്നായിരുന്നു യാത്രകൾ,. ഇതാണ് ഡ്രൈവിംഗിലേക്ക് ആഗ്രഹമെത്തിയത്. ഡിഗ്രി പാസായി. റായ്ബറേലി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽനിന്ന് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസും നേടി. ഗ്രൗണ്ട് പരിശീലനം കഴിഞ്ഞപ്പോൾ അസുഖ പ്രതിസന്ധി എത്തി. അതും ശ്രീ ഹരി മറികടന്നു. എയർബസ് 320 പറത്താനുള്ള സമയത്താണ് കോവിഡ് വന്നത്. ഒന്നരവർഷം കഴിഞ്ഞ് വിമാനം ഓടിക്കൽ തുടങ്ങി.

വരദായിനിയുടെ ചാളക്കടവ്-കാഞ്ഞങ്ങാട് റൂട്ടിന് പകരം ബെംഗളൂരു-ഡൽഹി ആകാശയാത്ര സാധ്യമായി. പിന്നീട് എയർ ഏഷ്യയിൽനിന്ന് വിസ്താരയിലേക്ക്. ഇപ്പോൾ വിസ്താര എയർലൈൻസിലെ ഫ്ലൈറ്റ് ക്യാപ്റ്റനാണ്. ഡൽഹിയിൽനിന്ന് റാഞ്ചി, ബെംഗളൂരു, കൊച്ചി കടന്ന് സിംഗപ്പൂർ ഉൾപ്പെടെ വിമാനം പറത്തുന്നു. ആദ്യ വിദേശപ്പറക്കൽ സൗദിയിലേക്കായിരുന്നു.

ഹാജിമാരെയുംകൊണ്ടുള്ള യാത്രയായിരുന്നു അത്. അനുജൻ മയൂഖ് കക്കാട്ട് ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. പഠിക്കുന്നതിനൊപ്പം അഞ്ച് ബസുകളുടെ ചുമതലയും ഈ 17-കാരനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP