Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനും അമ്മയും കുഞ്ഞനിയനും പോയത് അറിയാതെ ജീവിതത്തിൽ തനിച്ചായി കുഞ്ഞു മാധവ്; ഇടയ്ക്കിടെ അച്ഛനെയും അമ്മയും എവിടെയെന്ന് ചോദിക്കുമ്പോൾ ആശുപത്രിയിലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു ഒപ്പമുള്ളവർ; രഞ്ജിത്തും ഭാര്യ ഇന്ദുലക്ഷ്മിയും ഇളയ മകനൊപ്പം പ്രവീണിന്റെ മുറിയിൽ കിടന്നപ്പോൾ മാധവ് മറ്റു മുറിയിൽ ആയതുകൊണ്ട് ജീവൻ രക്ഷപെട്ടു; സഹപാഠികളുടെ വിനോദയാത്ര കണ്ണീരിൽ മുങ്ങിയപ്പോൾ നെഞ്ചുപിടഞ്ഞ് നടുങ്ങി നാട്ടുകാരും ബന്ധുക്കളും

അച്ഛനും അമ്മയും കുഞ്ഞനിയനും പോയത് അറിയാതെ ജീവിതത്തിൽ തനിച്ചായി കുഞ്ഞു മാധവ്;  ഇടയ്ക്കിടെ അച്ഛനെയും അമ്മയും എവിടെയെന്ന് ചോദിക്കുമ്പോൾ ആശുപത്രിയിലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു ഒപ്പമുള്ളവർ; രഞ്ജിത്തും ഭാര്യ ഇന്ദുലക്ഷ്മിയും ഇളയ മകനൊപ്പം പ്രവീണിന്റെ മുറിയിൽ കിടന്നപ്പോൾ മാധവ് മറ്റു മുറിയിൽ ആയതുകൊണ്ട് ജീവൻ രക്ഷപെട്ടു; സഹപാഠികളുടെ വിനോദയാത്ര കണ്ണീരിൽ മുങ്ങിയപ്പോൾ നെഞ്ചുപിടഞ്ഞ് നടുങ്ങി നാട്ടുകാരും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'എന്റെ അച്ഛനും അമ്മയും എവിടെ..? കുഞ്ഞു മാധവിന്റെ ചോദ്യങ്ങൾ കേട്ട് നെഞ്ചുപിടയുന്ന വേദനയോടെ അവർ ആശുപത്രിയിലാണ് എന്നു മാത്രം കാഠ്മണ്ഡുവിൽ ഉറ്റചങ്ങാതിമാരായി ഒപ്പമുണ്ടായിരുന്നവർ. അച്ഛനും അമ്മയും കുഞ്ഞനുജനും തന്നെ വിട്ടുപോയത് ഈ രണ്ടാം ക്ലാസുകാാരൻ അറിഞ്ഞിട്ടില്ല. ആശുപത്രിയിലാണെന്നും എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നും മാത്രം അവനറിയാം. ഇനി അവർ തിരിച്ചു വരില്ലെന്ന് എങ്ങനെ പറയും എന്നറിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്നവർ.

കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ മാധവൻനായരുടെയും പ്രഭാവതിയുടെയും മകൻ ടി.ബി. രഞ്ജിത്കുമാർ (39), ഭാര്യ ഇന്ദുലക്ഷ്മി (34), മകൻ വൈഷ്ണവ് (2) എന്നിവരാണു മരിച്ചത്. ഒരേ മുറിയിലാണ് ഇവരെല്ലാം കിടന്നിരുന്നത്. രഞ്ജിത്തിന്റെ മൂത്ത മകനാണ് ആറു വയസുകാരനായ മാധവ്. മറ്റൊരു മുറിയൽ ആയതു കൊണ്ടാണ് മാധവ് രക്ഷപെട്ടത്. പ്രീണിനും കുടുംബത്തിനൊപ്പം ഒരു മുറിയിലായിരുന്നു രഞ്ജിത്തും ഭാര്യയും ഇളയ മകനും കഴിഞ്ഞ്. ആദ്യത്തെ മുറിയിൽ എത്തിയപ്പോഴേക്കും മാധവ് നല്ല ഉറക്കമായതിനാൽ മാധവിനെ അവർ കൂട്ടിയില്ല. അതുകൊണ്ട് അവൻ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിയിട്ടും മാധവ് വിവരമറിഞ്ഞിട്ടില്ല. അവൻ ഇടയ്ക്കിടെ അച്ഛനെയും അമ്മയെയും ചോദിക്കുന്നു. ആശുപത്രിയിലാണെന്നു മാത്രമേ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ. അവനോട് എന്തു പറയണമെന്നു ഞങ്ങൾക്കറിയില്ല''- ഒപ്പമുള്ള രാംകുമാർ വേദന ഉള്ളിലൊതുക്കി പറയുന്നു. ദുരന്തത്തിന്റെ നടുക്കത്തിൽ വീട്ടുകാരും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നഞ്ഞിട്ടില്ല മാധവ്. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചു.

മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ''ഞാൻ നാളെ എത്തു''മെന്നും നിഷ്‌കളങ്കമായി അവൻ പറഞ്ഞു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതൊന്നുമറിയാതെ, പ്രതീക്ഷയോടെയുള്ള ആ വാക്കുകൾകേട്ട് ഫോണിന്റെ അങ്ങേത്തലയ്ക്കൽ ബന്ധു വിങ്ങിപ്പൊട്ടി. യാത്രാസംഘത്തിനൊപ്പം കുട്ടി ഒറ്റയ്ക്കായതിനാൽ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപൻ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡൽഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാൽ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

''ആന്വൽ ഡേയിൽ പങ്കെടുക്കാനുണ്ടാവില്ലെന്ന് പറഞ്ഞാണ് മാധവ് രഞ്ജിത് സന്തോഷത്തോടെ യാത്രപോയത്. എന്നാൽ, ആ മോൻ മടങ്ങുന്നതോ ഒപ്പംപോയ അച്ഛനുമമ്മയും കുഞ്ഞനിയനും ഇനി ഇല്ലെന്ന ഉള്ളുനീറുന്ന നൊമ്പരത്തിലേക്കും'' -സിൽവർഹിൽസ് സ്‌കൂളിലെ അദ്ധ്യാപിക സിമി എസ്. നായർക്ക് പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിനുണ്ടായ അപകടം ഉൾക്കൊള്ളാൻ പറ്റുന്നില്ല. രണ്ടാം ക്ലാസുകാരനായ മാധവിന്റെ ക്ലാസ് ടീച്ചറാണ് സിമി.

മറ്റൊരു മുറിയിൽ താമസിച്ചതിനാൽ മാധവ് മാത്രം രക്ഷപ്പെട്ടു. വ്യാഴാഴ്ച ക്ലാസിൽ ചെന്നപ്പോൾ ശനിയാഴ്ച നടക്കുന്ന ആന്വൽ ഡേയ്ക്ക് എല്ലാവരും യൂണിഫോമിട്ട് എത്തണമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് മാധവ് യാത്രയെക്കുറിച്ച് പറഞ്ഞത്. ഡൽഹിയിലേക്ക് പോവുകയാണെന്നാണ് പറഞ്ഞിരുന്നത്. നേപ്പാളിലേക്ക് പോയതൊന്നും അറിഞ്ഞില്ല. വളരെ ശാന്തനായി, അച്ചടക്കത്തോടെ ഇരിക്കാറുള്ള മാധവ് കൂടുതലൊന്നും പറഞ്ഞിരുന്നില്ല. അതിനുമുമ്പ് ഒരുദിവസം മാധവിന്റെ അച്ഛനുമമ്മയുമെല്ലാം സ്‌കൂളിൽ എത്തിയിരുന്നു. മാധവിനെ സ്‌നേഹിക്കാൻ, കുറുമ്പുകാട്ടാൻ ആ അച്ഛനുമമ്മയും കുഞ്ഞുവാവയും ഇല്ലെന്ന് ഓർക്കാനേ പറ്റുന്നില്ല -ഇംഗ്ലീഷ് അദ്ധ്യാപിക കൂടിയായ സിമിയുടെ ഞെട്ടൽ മാറിയിട്ടില്ല.

പാപ്പനംകോട് ശ്രീചിത്തിര എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ച പ്രവീൺ, രഞ്ജിത്, രാംകുമാർ, ജയകൃഷ്ണൻ എന്നിവരും കുടുംബാംഗങ്ങളുമായി 15 പേരാണു ശനിയാഴ്ച നേപ്പാളിൽ വിനോദയാത്രയ്ക്കു പോയത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ദമനിലെത്തിയ ഇവർ ഇന്നലെ നാട്ടിലേക്കു മടങ്ങേണ്ടതായിരുന്നു. ഇതിനിടെയാണ് ദുരന്തമെത്തിയത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിൽ നിന്നു കാർബൺ മോണോക്‌സൈഡ് ചോർന്നതാണെന്നാണു പ്രാഥമിക നിഗമനം.

തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിനു സമീപം അയ്യൻകോയിക്കൽ 'രോഹിണി'യിൽ സി.കൃഷ്ണൻ നായരുടെയും പ്രസന്ന കുമാരിയുടെയും മകൻ പ്രവീൺകുമാർ കെ. നായർ (39), ഭാര്യ ശരണ്യ ശശി (34), മക്കൾ ശ്രീഭദ്ര (9), ആർച്ച (7), അഭിനവ് (4) എന്നിവരുമാണ് രഞ്ജിത്തിനും കുടുംബത്തിനുമൊപ്പം ദാരുണമായി മരിച്ചത്. കഠ്മണ്ഡുവിൽ നിന്ന് 56 കിലോമീറ്റർ അകലെയാണു ദമൻ. ഇവിടെ സിംബർജ്യാൻഗിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണു ദുരന്തമുണ്ടായത്. മൃതദേഹങ്ങൾ കഠ്മണ്ഡു ത്രിഭുവൻ മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം നാളെ കൊച്ചിയിലെത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.

പ്രവീൺ ദുബായിൽ എൻജിനീയറാണ്. കൊച്ചി അമൃത ഫാർമസി കോളജിൽ എംഫാം വിദ്യാർത്ഥിയായ ശരണ്യയും കുട്ടികളും എളമക്കര താന്നിക്കലായിരുന്നു താമസം. കല്ലുവാതുക്കൽ നടയ്ക്കൽ രോഹിണിയിൽ കെ.ശശിധരക്കുറുപ്പിന്റെയും പരേതയായ ശ്രീദേവിയുടെയും മകളാണ് ശരണ്യ. രഞ്ജിത് കോഴിക്കോട്ട് ഐടി സ്റ്റാർട്ടപ് കമ്പനി നടത്തുകയാണ്. കോഴിക്കോട് മൊകവൂരിലാണു താമസം. മൊകവൂർ കാമ്പുറത്തുകാവിനു സമീപം പുതിയോട്ടുകളത്തിൽ പീതാംബരൻ നായരുടെയും രാഗലതയുടെയും മകളാണ് ഇന്ദു. കാരന്നൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP