Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഒരു നിർമ്മാതാവിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ ലൊക്കേഷനിൽ കാരവൻ വേണം എന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപം..'നായകനും നായികക്കും കരാവാൻ വേണ്ടാ.. പക്ഷെ നായികയുടെ അമ്മ വേഷം ചെയ്ത നടിക്കു കാരവൻ വേണം'; ആരോപണം ഉന്നയിച്ച് ഹാപ്പിസർദാർ സിനിമയുടെ പ്രൊഡ്യൂസറുടെ കാഷ്യർ; അടിസ്ഥാന സൗകര്യങ്ങൾ സെറ്റിൽ ഒരുക്കിയില്ല, അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? ഞാൻ കാരവൻ എടുത്തു, എന്റെ സ്വന്തം കാശിന് എന്നുപറഞ്ഞ് ബില്ല് സഹിതം പോസ്റ്റു ചെയ്ത് മറുപടിയുമായി മാലാ പാർവ്വതി

'ഒരു നിർമ്മാതാവിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ ലൊക്കേഷനിൽ കാരവൻ വേണം എന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപം..'നായകനും നായികക്കും കരാവാൻ വേണ്ടാ.. പക്ഷെ നായികയുടെ അമ്മ വേഷം ചെയ്ത നടിക്കു കാരവൻ വേണം'; ആരോപണം ഉന്നയിച്ച് ഹാപ്പിസർദാർ സിനിമയുടെ പ്രൊഡ്യൂസറുടെ കാഷ്യർ; അടിസ്ഥാന സൗകര്യങ്ങൾ സെറ്റിൽ ഒരുക്കിയില്ല, അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? ഞാൻ കാരവൻ എടുത്തു, എന്റെ സ്വന്തം കാശിന് എന്നുപറഞ്ഞ് ബില്ല് സഹിതം പോസ്റ്റു ചെയ്ത് മറുപടിയുമായി മാലാ പാർവ്വതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒട്ടേറെ പരിപാടികളിൽ അവതാരകയായി തിളങ്ങിയ ശേഷം നടിയായി മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം കൈവരിച്ച താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലും മാലപാർവതി സജീവമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാലാ പാർവ്വതി സോഷ്യൽ മീഡിയയിൽ കാര്യം വ്യക്തമാക്കാതെ സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും അഭിമാന ക്ഷതമുണ്ടാകുന്ന പെരുമാറ്റം ഉണ്ടാകുന്നു എന്ന പോസ്റ്റിട്ടിരുന്നു.

അന്ന് എന്താണ് കാരണമെന്ന് ചോദിച്ച് നിരവധി പേർ ചോദ്യങ്ങളുമായി രംഗത്തുവരികയും ചെയ്തു. പിന്നീട് കാളിദാസൻ നായകനാകുന്ന ഹാപ്പി സർദാറിലെ ലൊക്കേഷൻ അനുഭവങ്ങളെ കുറിച്ചാണ് പറഞ്ഞതെന്ന് താരം പിന്നീട് വ്യക്തമാക്കുയും ചെയ്തു. ലൊക്കേഷനിൽ അടിസ്ഥാന സൗകര്യം പോലും ഇല്ലായിരുന്നുവെന്നും ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ നിർമ്മാതാവിൽ നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാൽ, ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.

ഹാപ്പി സർദാർ സിനിമയുടെ പ്രൊഡ്യൂസറുടെ കാഷ്യർ ആയിരുന്ന സഞ്ജയ് പാൽ ഉന്നയിച്ച ആരോപണത്തിന് മറുപടിയായാണ് മാലാ പാർവ്വതി എന്താണ് സംഭവിച്ചതെന്ന കാര്യം തുറന്നു പറഞ്ഞത്. ''ഒരു നിർമ്മാതാവിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ ലൊക്കേഷനിൽ കാരവൻ വേണം എന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപം... 'നായകനും നായികക്കും കരാവാൻ വേണ്ടാ... പക്ഷെ നായികയുടെ അമ്മ വേഷം ചെയ്ത നടിക്കു കാരവൻ വേണം. 'മലയാള സിനിമയുടെ ഭാവി ഏത് ദിശയിലേക്ക്?''- എന്ന ചോദ്യമായിരുന്നു സഞ്ജയ് പാൽ ഉന്നയിച്ചത്.

ഇതിനൂടെ മാലാ പാർവ്വതിയെയാണ് സഞ്ജയ് ലക്ഷ്യമിട്ടത്. ഈ സിനിമയിൽ അമ്മ വേഷത്തിൽ അഭിനയിക്കുന്നത് മാലാ പാർവ്വതിയായിരുന്നു. പോസ്റ്റിന് മറുപടിയായി സഞജയ് നൽകിയത് അവരെ അവഹേളിക്കുന്ന വിധത്തിലുള്ള സൂചനകളായിരുന്നു. ഇതോടെ ഈ വിഷയത്തിൽ കൃത്യമായ മറുപടിയുമായി മാലാ പാർവ്വതിയും രംഗത്തുവന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കാരവൻ മറ്റു നടിമാർക്ക് വേണ്ടി കൂടി താൻ ഉപയോഗിച്ചെന്നും ഇതിന്റെ ബില്ല് കൊടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് പാർവതിയുടെ മറുപടി. സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ലെന്നും പരിഹസിച്ചു കൊണ്ടാണ് പാർവ്വതിയുടെ പോസ്റ്റ്.

മാലാ പാർവ്വതിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.

നേരത്തെ 'ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ,? അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ'- എന്ന പോസ്റ്റിന്റെ തുടർച്ചയായാണ് മാലാ പാർവ്വതിയുടെ പുതിയ പോസ്റ്റും. ഇതുമായി ബന്ധപ്പെട്ട വിവദത്തിൽ സഹപ്രവർത്തകരായ സിദ്ദിഖ് ഉൾപ്പടെയുള്ളവർ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായെന്ന് നേരത്തെ പാർവ്വതി പറഞ്ഞിരുന്നു.

അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയാണ് മാല പാർവതി. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്. പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു. നീലത്താമരയിലെ സീനിയർ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ന്യൂജൻ താരങ്ങളുടെ അമ്മ വേഷത്തിലാണ് മാലാ പാർവ്വതി ഇപ്പോൾ ശ്രദ്ധേയയാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP