Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ

നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ രംഗത്തു വരുമ്പോൾ അത് പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നു. മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നാണ് സീമയുടെ ആരോപണം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സീമയുടെ വെളിപ്പെടുത്തൽ. ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവർത്തകനെതിരെ മാലാ പാർവ്വതി ഈയിടെ പോസ്റ്റിട്ടിരുന്നു. ഇത് ചർച്ചയായപ്പോൾ ആ പോസ്റ്റ് പിൻവലിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്.

ഇന്നലെയാണ് അൺറീഡഡ് മെസേജ് നേക്കുന്നതിനിടയിൽ ഈ സന്ദേശങ്ങൾ തന്റെ ശ്രദ്ധയിൽപ്പെടുന്നതെന്നും അശ്ലീല ഭാഗങ്ങൾ ഉൾപ്പെടെ കാണിച്ചുകൊണ്ടുള്ളവയായിരുന്നു അതെന്നും സീമ പറയുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ മാലാപാർവതിയെ വിവരം അറിയിച്ചുവെന്നും അവർ ക്ഷമാപണം നടത്തിയെന്നും സീമ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിവാദം കത്തി പടരുന്നത്. ആദ്യ സന്ദേശത്തിൽ ആരാണ് അശ്ലീല മെസേജ് അയച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ വിവാദം ആയതോടെ മാലാ പാർവ്വതി നേരിട്ട് മാപ്പ് ചോദിക്കുകയായിരുന്നു. ഇതോടെയാണ് വിവാദത്തിന് പിന്നിലെ വ്യക്തിയെ പിടികിട്ടുന്നത്.

മാലാ പാർവതി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും മാലാ പാർവതിയ ബഹുമാനിക്കുന്നുവെന്നും നിങ്ങളല്ല മാപ്പ് ചോദിക്കേണ്ടെന്നും സീമ പറയുന്നു. തെറ്റ് ചെയ്തത് നിങ്ങളുടെ മകനാണെന്നും മാപ്പ് ചോദിക്കേണ്ടത് അയാളാണെന്നും സീമ തുറന്നടിക്കുന്നു. ഒരു മാപ്പിൽ ഒതുങ്ങുന്ന തെറ്റല്ല അയാൾ തന്നോട് ചെയ്തതെന്നും ഒരു വ്യക്തിയുടെ അഭിമാനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും സീമ കുറിച്ചു. നിങ്ങൾ വളരെ വളർന്നെങ്കിലും മകനെ വളർത്താൻ മറന്നു പോയെന്നും സീമ വിമർശിക്കുന്നു.

മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ എസ് എഡിറ്റിംഗും സംവിധാനവും നിർവഹിച്ച 'ഒന്നായിടും ലോകം' എന്ന ഗാനം ഈയിടെ പുറത്തു വന്നിരുന്നു. അന്ന് മകനെ അഭിന്ദിച്ച അമ്മയാണ് സമൂഹിക പ്രവർത്തക കൂടിയായ മാലാ പാർവ്വതി. ഈ പാട്ട് മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ഫേസ്‌ബുക്ക് ലൈവിലൂടെ മകൻ അനന്തകൃഷ്ണനെയും പാട്ട് ആലപിച്ച ഗോകുൽ ഹർഷനെയും നടി ആരാധകർക്ക് പരിചയപ്പെടുത്തി. മമ്മൂട്ടിയോടു പ്രത്യേക നന്ദിയും അറിയിച്ചു. കോവിഡ് എന്ന മഹാമാരിയെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയമാണ് ഗാനത്തിലൂടെ പറയുന്നത്. ഗോകുൽ ഹർഷൻ ആണ് സംഗീതവും ആലാപനവും. മാലാ പാർവതിയുടേതാണ് വരികൾ. ഛായാഗ്രഹണം ശ്രീകുമാർ. തെക്കൻ ക്രോണിക്കിൾസ് എന്ന ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ഗോകുൽ ഹർഷന്റെ നേതൃത്വത്തിലുള്ള തെക്കൻ ക്രോണിക്കിൾസ് എന്ന ബാന്റാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. അങ്ങനെ സകലകലാ വല്ലഭനായ മകനാണ് വിവാദത്തിൽ കുടുങ്ങുന്നത്.

സീമാ വിനീതിന്റെ പോസ്റ്റ് ചുവടെ

നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......

ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്‌ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഖലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്മക്കും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു

നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത് കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും .....

ഇനി ആരോടും ഇതു ആവർത്തിക്കരുത്
ഞാൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ല ...

സീമാ വിനീതിന്റെ ആദ്യ പോസ്റ്റ്

ഇന്ന് രാവിലെ വെറുതെ ഒന്നു മെസ്സേജ് റിക്വസ്റ്റ് box തുറന്നു നോക്കി അയ്യോ ഞാൻ ഞെട്ടി പോയി പ്രശസ്ത ആക്ടിവിസ്റ്റ് ഫെമിനിസ്റ്റ് അഭിനേത്രി ആയ മലയാള സിലിമയിലെ ഒരു നടിയുടെ മകന്റെ msg ???????????? അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോൾ മകൻ സ്ത്രീകളുടെ നഗ്‌നത കാണാനായി പോരാടുന്നു
ചില വ്യക്തികളോട് നിർദ്ദേശം സ്വീകരിച്ചതിനു ശേഷം സ്‌ക്രീനിൽ സ്‌ക്രീൻ shot പ്രദർശിപ്പിക്കുന്നതാണ്
Wait and see ????????????

മാലാ പാർവ്വതിയുടെ പ്രതികരണം

എന്റെ മകൻ, അനന്തകൃഷ്ണൻ സീമാ വിനീതിനെ 2017 മുതൽ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എന്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു.അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു.നിയമപരമായി. നീങ്ങാനും പറഞ്ഞു.. എന്നിട്ടപ്പോൾ തന്നെ പൊലീസിൽ അറിയിച്ചു. നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചതില്ല.

ഇന്ന് കാലത്ത് സീമ ലൈവ് വന്നു.ഇന്നിപ്പോൾ ചാറ്റൂൾപ്പെടെ ഷെയർ ചെയ്തിരിക്കുന്നു.

എന്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിന്റെ ഉന്നരവാദിത്വം അവൻ ഏറ്റെടുക്കും.

നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എന്റെ പക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP