Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

കേരളത്തിൽ പ്രവർത്തിക്കുന്നത് ഇടത് വിരുദ്ധ ദുഷ്ട സഖ്യം; മഴപോലെ പെയ്തിറങ്ങുന്ന നുണകളെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കാനുള്ള വേദികൂടിയായാണ് അവിശ്വാസ പ്രമേയ ചർച്ചയെ ഇടത് പക്ഷം കാണുന്നത്; ജനവരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവർ പടച്ച് വിടുന്ന അസത്യ ജൽപനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗം; സഭയിൽ മറുപടി പ്രസംഗവുമായി എം.സ്വരാജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് ഇടതു വിരുദ്ധ ദുഷ്ട സഖ്യമെന്ന് ആഞ്ഞടിച്ച് നിയമ സഭയിൽ എം.സ്വരാജ്. സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു.ജനവരുദ്ധ പ്രതിപക്ഷം മാത്രമല്ല , അവർ പടച്ച് വിടുന്ന അസത്യ ജൽപനങ്ങളെ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും കൂടി ചേർന്നാണ് കേരളത്തിൽ ഇപ്പോഴുള്ള അവിശുദ്ധ സഖ്യമെന്നും എം സ്വരാജ് ആരോപിച്ചു. മഴപോലെ പെയ്തിറങ്ങുന്ന നുണകളെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കാനുള്ള വേദികൂടിയായാണ് അവിശ്വാസ പ്രമേയ ചർച്ചയെ ഇടത് പക്ഷം കാണുന്നതെന്നും എം.സ്വരാജ് പറഞ്ഞു.

അവിശ്വാസ പ്രമേയങ്ങൾ ഏറെ കണ്ട ചരിത്രമുള്ള നിയമസഭയാണ്. നല്ല രീതിയിൽ പ്രമേയം അവതരിപ്പിക്കാൻ പ്രാപ്തിയുണ്ടായിട്ടും വിഡി സതീശന്റെ അവിശ്വാസ പ്രമേയം എന്തുകൊണ്ട് നനഞ്ഞ പടക്കം പോലെ ആയെന്ന് ആലോചിക്കണം. ഇത് പരാജയപ്പെട്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല, പരാജയപ്പെടാൻ മാത്രമുള്ള വാദങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷത്തിന് നാണക്കേട് തോന്നേണ്ട കാര്യവുമില്ലെന്നും എം സ്വരാജ് പരിഹസിച്ചു. ഇടത് സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ട് വരുമ്പോൾ ഡൽഹിയിലും മറ്റൊരു അവിശ്വാസം ചർച്ചയാകുകയാണ്. ഡൽഹിയിൽ സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് നേതാക്കൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. അത് ചിലപ്പോൾ ജയിച്ചേക്കുമെന്നും എം സ്വരാജ് പറഞ്ഞു.

വെറും കൊള്ളയല്ല തീവെട്ടിക്കൊള്ളയാണെന്ന് മുൻ യുഡിഎഫ് കാലത്ത് നടന്നത് എന്ന് വിഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആ വാക്ക് പിണറായി വിജയൻ സർക്കാരിനെതിരെ ഉപയോഗിക്കാത്തതിൽ വിഡി സതീശനോട് നന്ദിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഭരണ തുടർച്ച എന്ന ഏഷ്യാനെറ് ന്യൂസ് സർവ്വേ വന്നപ്പോൾ പ്രതിപക്ഷത്തിന് ഹാൽ ഇളകി. തുടർച്ചയായി അപമാനിതൻ ആകുന്നത് എന്നതുകൊണ്ട് എന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കണം. മുഖ്യമന്ത്രി കസേരയിൽ കണ്ടവർ കയറിയിരിക്കുന്ന പഴയ കാലമല്ല ഇപ്പോൾ കേരളത്തിലെന്ന് ഓർക്കണമെന്ന് എം സ്വരാജ് നിയമസഭയിൽ പറഞ്ഞു. കേരളം മാഫിയാ രാജിലേക്ക് പോകുന്നു എന്ന മുൻ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രനും ഇത് വരെ ഇടത് സർക്കാരിനെതിരെ പ്രയോഗിച്ചിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു,

ടൈറ്റാനിയം പാമോലിൻ അടക്കം അഴിമതിക്കേസുകൾ ഇപ്പോഴും നിലവിലുണ്ട്. കോടാനുകോടിയുടെ അഴിമതി കേസുകൾ ഇനിയും ഉണ്ട്. യുഡിഎഫ് ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ല. വഞ്ചക വലതുപക്ഷത്തെ പ്രബുദ്ധ കേരളം അധികാരത്തിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. ജനങ്ങളോടാണ് ഇടത് സർക്കാരിന്റെ പ്രതിബദ്ധത. കേരള ചരിത്രത്തിലെ കരുത്തനായ മുഖ്യമന്ത്രിയെ എന്തു ചെയ്യുമെന്നാണ് പ്രതിപക്ഷം ചെയ്യുമെന്നത്. പ്രാണനെടുക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാൽ മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങൾ ഉയർത്തുകയാണെന്നും എം സ്വരാജ് ആക്ഷേപിച്ചു.

സ്വർണ്ണ കടത്തിൽ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന് പറഞ്ഞിട്ട് എന്തായി എന്നും അവിശ്വാസ പ്രമേയ ചർച്ചക്കിടെ എം സ്വരാജ് ചോദിച്ചു. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകൾ വച്ചപ്പോൾ യുഡിഫ് കാലത്ത് സർക്കാരുമായി ധാരണ പത്രം ഒപ്പ് വെച്ചിരുന്നോ. ലൈഫ് പദ്ധതി തടയണം എന്നാണ് പ്രതിപക്ഷ ഉദ്ദേശം. പ്രതിപക്ഷ നടപടിയെ അധമം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ ഉള്ളൂ. നാട് നശിക്കണം എന്നാണ് പ്രതിപക്ഷ ആഗ്രഹമെന്നും എം സ്വരാജ് ആരോപിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP