Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ആമുഖം വേണ്ടാത്ത മഹാകൃതിയാണ് രാമായണം; അക്രമം അരുതെന്ന വലിയ സന്ദേശമാണ് രാമായണം പഠിപ്പിക്കുന്നത്; തൃപ്പുണത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രഭാഷണവുമായി എം സ്വരാജ് എംഎൽഎ; വീഡിയോക്ക് താഴെ പൊങ്കാലയിട്ട് സംഘപരിവാർ അനുയായികൾ; ഹിംസ പാടില്ലെന്ന് പറയുന്നവരുടെ പാർട്ടിയാണ് 51 വെട്ടിന് ടി.പിയെ തീർത്തതെന്നും കമന്റുകൾ; രാമായണം സംഘപരിവാറിന് അട്ടിപ്പേർ അവകാശമുള്ളതല്ലെന്ന് തിരിച്ചടിച്ച് സിപിഎമ്മുകാരും; സൈബർ ലോകത്ത് 'രാമായണ' വിവാദം

ആമുഖം വേണ്ടാത്ത മഹാകൃതിയാണ് രാമായണം; അക്രമം അരുതെന്ന വലിയ സന്ദേശമാണ് രാമായണം പഠിപ്പിക്കുന്നത്; തൃപ്പുണത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രഭാഷണവുമായി എം സ്വരാജ് എംഎൽഎ; വീഡിയോക്ക് താഴെ പൊങ്കാലയിട്ട് സംഘപരിവാർ അനുയായികൾ; ഹിംസ പാടില്ലെന്ന് പറയുന്നവരുടെ പാർട്ടിയാണ് 51 വെട്ടിന് ടി.പിയെ തീർത്തതെന്നും കമന്റുകൾ; രാമായണം സംഘപരിവാറിന് അട്ടിപ്പേർ അവകാശമുള്ളതല്ലെന്ന് തിരിച്ചടിച്ച് സിപിഎമ്മുകാരും; സൈബർ ലോകത്ത് 'രാമായണ' വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളം മാസ അനുസരിച്ച കർക്കിട മാസമാണ് ഇപ്പോൾ. ക്ഷേത്രങ്ങളെല്ലാം രാമായാണ പാരായണത്തിൽ മുഴുകി കഴിയേണ്ട സമയാണ്. എന്നാൽ, കോവിഡ് ഭീതി കാരണം ഈ പുണ്യമാസത്തിൽ കാര്യമായ രാമായണ പാരായണ യജ്ഞങ്ങളൊന്നും നടക്കാറില്ല. മലയാളക്കരയിലെ പുണ്യമാസം ആയിരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് അയോധ്യയിൽ ക്ഷേത്രം പണിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തറക്കല്ലിട്ടതും എന്നതും ശ്രദ്ധേയാണ്. അതുകൊണ്ട് തന്നെ തന്നെ മലയാളം സൈബർ ലോകത്തു കുറച്ചു ദിവസങ്ങളായി രാമൻ ചർച്ചാ വിഷയമാണ് താനും.

ഇതിനിടെയാണ് എം സ്വരാജിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ കർക്കിടക മാസാചരണവുമായി ബന്ധപ്പെട്ട് രാമായണ പ്രഭാഷണം എംഎൽഎ നടത്തിയത്. ക്ഷേത്ര ഉപദേശക സമിതിയുടെ ഫേസ്‌ബുക്ക് പേജിലാണ് രാമായണപ്രഭാഷണവുമായി എം.സ്വരാജ് എംഎൽഎ വന്നത്. കർക്കിടക മാസാചരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാമായണ പ്രഭാഷണോൽസത്തിലാണ് രാമായണത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ അദ്ദേഹം വ്യക്തമായി തന്റെ രാമായണപാഠങ്ങൾ സംസാരിച്ചത്.

ആമുഖം വേണ്ടാത്ത മഹാകൃതിയാണ് രാമായണമെന്ന് എം.സ്വരാജ് അതിന്റെ ഭിന്നവശങ്ങൾ പ്രതിപാദിച്ച് വിശേഷിപ്പിച്ചു. രാമായണം വായിക്കുമ്പോൾ ആദ്യം മനസിലായ കാര്യം അരുതേ എന്നാണ്. എന്താണ് അരുതാത്തത്. ഹിംസ അരുത്. അക്രമം, കൊലകൾ ഇതൊന്നും അരുത് എന്നു പറയുന്ന മാനസികാവസ്ഥയാണ് നമുക്ക് വേണ്ടതെന്ന് രാമായണം മനസിലാക്കി തരുന്നു. ഹിംസയോട് മുഖം തിരിഞ്ഞ് നിൽക്കാൻ രാമായണം സഹായിക്കുമെന്നും സ്വരാജ് പറയുന്നു.

അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്ത പ്രഭാഷണ പരമ്പരയിൽ പ്രമുഖ വ്യകതികളാണ് പ്രഭാഷകരായി എത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സിപിഐ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രൊഫ. എം.കെ സാനു, മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ, മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് , എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ എം.എൻ കാരശേരി, എഴുത്തുകാരൻ കെ.ജി പൗലോസ് തുടങ്ങിയ പ്രമുഖരും പ്രഭാഷകരായി എത്തി.

ഇതേ പരിപാടിയിൽ കഴിഞ്ഞ ദിവസം സുവിശേഷ പ്രാസംഗികനായ വെരി. റവ. സാം. കുടിലിങ്കലിനെ പ്രഭാഷകനായി എത്തിച്ചത് വിവാദമായിരുന്നു. വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒഴിവാക്കുകയായിരുന്നു. അതേസമയം എം സ്വരാജ് ഇന്ത്യയിൽ നിലനിൽക്കുന്ന പലവിധ രാമായണങ്ങളെ കുറിച്ചും തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. മലയാളക്കരയിൽ ശ്രദ്ധമായാത് അദ്ധ്യാത്മ രാമായാണമാണ്. ഇതേക്കുറിച്ചെല്ലാം സമഗ്രമായി എം സ്വരാജ് സംസാരിച്ചെങ്കിലും ഇതൊന്നും കാഴ്‌ച്ചക്കാർ കണ്ടില്ല.

കമ്മ്യൂണിസ്റ്റുകാരനായ എം സ്വരാജ് രാമായണ പ്രഭാഷണം നടത്തിയതായിരുന്നു ഇവരുടെ പ്രശ്‌നം. ഇതോടെ കമന്റ് ബോക്‌സിൽ പൊങ്കാലയും വിമർശനങ്ങളും നിറഞ്ഞു. സംഘപരിവാർ അനുഭാവികായിരുന്നു പേജിൽ പാഞ്ഞെത്തി സ്വരാജിനെ പങ്കെടുപ്പിച്ചതിനെ വിമർശിച്ചു കൊണ്ടു രംഗത്തെത്തിയത്. സമാധാനത്തെ കുറിച്ചു സംസാരിച്ച എം സ്വരാജിന്റെ പാർട്ടിയാണ് ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയതെന്നും വിമർശനം ഉയർന്നു. ഇങ്ങനെ ക്ഷേത്രത്തിന്റെ പേജിലെ സ്വരാജിന്‌റെ വീഡിയോക്ക് കീഴിൽ വിമർശനങ്ങൾ കൊഴുക്കുകയാണ്.

അതേസമയം ഈ വിമർശനത്തെ ചെറുത്ത് സിപിഎമ്മുകാരും രംഗത്തെത്തി. രാമായണം സംഘപരിവാറിന് അട്ടിപ്പേർ അവകാശമുള്ളതല്ലെന്ന് തിരിച്ചടിച്ചാണ് സിപിഎമ്മുകാർ രംഗത്തെത്തിയത്. ഇഎംഎസിനെ അടക്കം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വിഷയത്തിൽ സിപിഎം പ്രതിരോധം തീർത്തത്. ക്ഷേത്രങ്ങളിൽ നിന്നും അകന്നു നിൽക്കുന്നത് സംഘപരിവാറിനെ സഹായകമാകും എന്നു കണ്ട് അടുത്തിടെ സിപിഎം നയം മാറ്റം വരുത്തിയിരുന്നു. ക്ഷേത്രനടത്തിപ്പിൽ അടക്കം സജീവമായി സഖാക്കൾ പങ്കെടുക്കണമെന്ന നിർദേശവും നൽകുകയുണ്ടായി. ഈ സാഹചര്യത്തിൽ കൂടിയാണ് ഈ വിഷയം ചർച്ചയാകുന്നത്.

അതിനിടെ ആർഎസ്എസ് ബുദ്ധിജീവിയായ മനോജ് മനയിലും ഈ വിഷയത്തിൽ എം സ്വരാജിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. രാമായണത്തിന്റെ അട്ടിപ്പേർ അവകാശം ആർക്കുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഫേസബുക്കിലൂടെ രംഗത്തെത്തിയത്.

മനോജ് മനയിലിന്റെ കുറിപ്പ് ഇങ്ങനെ:

രാമായണം ആരുടെ അട്ടിപ്പേറാണ്?
-------
പൂർണത്രയീശ ക്ഷേത്രത്തിലെ രാമായണ പ്രഭാഷണോത്സവത്തിൽ, തൃപ്പൂണിത്തുറ എംഎ‍ൽഎ. സ്വരാജ് പങ്കെടുത്തതിനെച്ചൊല്ലി പരിവാറുകാർ രോദിച്ചു വശംകെടുന്നുണ്ട്. രാമായണത്തിന്റെ പേറ്റന്റ് തങ്ങളുടെ ചിന്താശൂന്യമായ കപോലത്തിലാണെന്ന് ധരിച്ചുവെച്ചിരിക്കുകയാണ് പാവങ്ങൾ. ചുരുക്കി ചില കാര്യങ്ങൾ സൂചിപ്പിക്കാം.

1. സംഘപരിവാറുകാർ രാമായണം, ''വായിക്കാനുള്ളതാണെന്ന്'' മനസ്സിലാക്കുന്നത് 1982-ലെ വിശാലഹിന്ദു സമ്മേളനത്തിലാണ്. ആ പരിപാടിയിലാണ് രാമായണം എന്നൊരു കിത്താബ് ഉണ്ടെന്ന് പരിവാറുകാർ അറിയുന്നത്!

2. പഴയ മലയാളത്തിൽ ചെമ്പകശ്ശേരി രാജാവാണ് രാമായണപാരായണ യജ്ഞത്തിന് തുടക്കമിട്ടത്.

3. പരിവാറിന്റെ ബ്രാഹ്മണമതക്കാർ എഴുത്തച്ഛനെ ഇനിയും അംഗീകരിച്ചിട്ടില്ല. രാമായണത്തെ അവർ ''എഴുത്തച്ഛൻ പാട്ട്'' എന്നാണ് കളിയാക്കിയിരുന്നത്.

4. എഴുത്തച്ഛനെ കള്ളുകുടിയനാക്കി ചിത്രീകരിക്കാനാണ് പരിവാർ ബ്രാഹ്മണമതക്കാർ മത്സരിച്ചത്.

5. പരിവാർ പ്രഭാഷകർക്ക് വാല്മീകി രാമായണമേതെന്നോ, എഴുത്തച്ഛൻ രാമായണമേതെന്നോ ഉള്ള വെളിച്ചം ഇതുവരെ വന്നിട്ടില്ല. അവരുടെ പ്രഭാഷണം 'ഭ' (ഭാരതം) എന്ന ഓഷ്ട്യത്തിലും 'ധ' (ധർമം) എന്ന ദന്ത്യത്തിലും ഇടിച്ചു നിൽക്കുകയാണ്.

6. സ്മൃതി നിയമമനുസരിച്ച് ശൂദ്രൻ തപസ്സുചെയ്താൽ തല കാണില്ല. രാമായണപ്രഭാഷണം നടത്തിയ സ്വരാജിന്റെ ഗളച്ഛേദനത്തിനു തയ്യാറായ പരിവാറുകാർ ഏത് സ്മൃതിനിയമത്തെയാണ് കൂട്ടുപിടിച്ചിട്ടുണ്ടാവുക?

മംഗളം:
------
കേരളം കണ്ട ഏറ്റവും വലിയ മഹായോഗിയും സാമുദായിക പരിഷ്‌കർത്താവുമായ ശ്രീനാരായണഗുരു രാമായണത്തെ പരിഗണിച്ചിരുന്നില്ല എന്ന വസ്തുത കുറഞ്ഞത്, പണ്ടുകാലത്ത് സവർണരിൽ നിന്ന് ജാതി അവശത അനുഭവിച്ച വിഭാഗങ്ങളെങ്കിലും മറക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP