Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൈവിലങ്ങു വീണ ശിവശങ്കരൻ ഇന്ന് അന്തിയുറങ്ങുക ഇഡി ഓഫീസിൽ; എറണകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം തിരികെ ഓഫീസിൽ എത്തിച്ചു; നാളെ പത്ത് മണിക്ക് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും; ശക്തമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത് ഇഡിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

കൈവിലങ്ങു വീണ ശിവശങ്കരൻ ഇന്ന് അന്തിയുറങ്ങുക ഇഡി ഓഫീസിൽ; എറണകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം തിരികെ ഓഫീസിൽ എത്തിച്ചു; നാളെ പത്ത് മണിക്ക് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും; ശക്തമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത് ഇഡിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിത്താണ് ശിവശങ്കരനെ വൈദ്യ പരിശോധന നടത്തിയത്. ശിവശങ്കരന്റെ കൂടി ആവശ്യപ്രകാരമായിരുന്നു അദ്ദേഹത്തെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയത്. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇഡി കസ്റ്റഡിയിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ആശുപത്രിയിൽ നിന്ന് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ശിവശങ്കറിനെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിലേക്ക് തിരികെ എത്തിച്ചിട്ടുണ്ട്. ഇവിടെയാകും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് അന്തിയുറങ്ങുക. കഴിഞ്ഞ നാല് വർഷത്തിലേറെക്കാലം ഇടത് സർക്കാർ തലപ്പത്തെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായ നിന്ന വ്യക്തിയുടെ അസാധാരണ വീഴ്ചയാണ് എം ശിവശങ്കറിന്റെ അറസ്റ്റോടെയുണ്ടായത്. പിണറായി വിജയന്റെ ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രമായിരുന്നു എം.ശിവശങ്കർ. അതിനാൽ ശിവശങ്കറിന്റെ അറസ്റ്റുണ്ടായയതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്ക് വ്യക്തമാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ച് ഒഴിയണമെന്നും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. 'മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവർത്തിച്ചയാളാണ് അറസ്റ്റിലായത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കും കേസിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളജനതയ്ക്ക് അപമാനമാണിത്. മുഖ്യമന്ത്രി പിണറായി രാജിവെക്കണം. കള്ളക്കടത്ത്കാർക്ക് കേരളത്തെ തീറെഴുതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുംപ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർ രാവിലെ കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ അറസ്റ്റിലായിരിക്കും കലാശിക്കുക എന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു.

ഇഡിയുടെ ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷുമായുള്ള പല കാര്യങ്ങളും ശിവശങ്കർ നിഷേധിച്ചെങ്കിലം ഡിജിറ്റൽ തെളിവുകൾ ആണ് നിർണായകമായത്‌കേസന്വേഷണം തുടങ്ങിയപ്പോൾ തന്നെ 100 കോടിയോളം രൂപയുടെ കള്ളപ്പണമിടപാടുകൾ നടന്നതായി വ്യക്തമായിരുന്നു. പ്രതികൾക്ക് ഫ്‌ളാറ്റ് എടുത്തുകൊടുത്തതിലും ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞിരുന്നു. ഇത് ശിവശങ്കർക്ക് പ്രതികളുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

ശിവശങ്കറിനെതിരെ ഇ.ഡിക്ക് ശക്തമായ തെളിവായത് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയാണ്. ഈ ഒരു കോടിരൂപ ശിവശങ്കറിന്റേതാണോ എന്ന കാര്യത്തിലും ഇഡിക്ക് സംശയമുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റുമായി സ്വപ്ന നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും കേസിൽ നിർണായകമായി. ശിവശങ്കറിന്റെ മൊഴിയിലെ വൈരുദ്ധ്യവും അറസ്റ്റിലേക്ക് നയിച്ചുനാളെ കോടതിയിൽ ഹാജരാക്കുമ്പോൾ നൽകുന്ന റിമാൻഡ് റിപ്പോർട്ടിൽ ഇ ഡി കാര്യങ്ങൾ വിശദീകരിക്കും. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസ് സംഘവും ഇ ഡി ഓഫീസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP