Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കോവിഡ് കാരണം നാട്ടിലേക്ക് വരാനാകാതെ വരൻ കാനഡയിൽ; വധു ബെംഗളുരുവിലും; ബന്ധുക്കൾ മലപ്പുറത്തും വയനാട്ടിലുമായി പലയിടങ്ങളിലും; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൂം ആപ്പ് വഴി നിരവധിപേർ സാക്ഷികളായി; കാർമികത്വം വഹിക്കാൻ പുരോഹിതനുമില്ല; മഹാമാരിയുടെ കാലത്ത് ഇസ്ലാമിക പ്രഭാഷകൻ എം എം അക്‌ബറിന്റെ മകളുടെ വിവാഹം ഓൺലൈൻ വഴി തീർത്തും ലളിതമായി; വിവാഹാലോചന വന്നതോടെ ഓൺലൈൻ വഴി പരസ്പരം കണ്ട് പരിചയപ്പെട്ട് വധൂവരന്മാർ

കോവിഡ് കാരണം നാട്ടിലേക്ക് വരാനാകാതെ വരൻ കാനഡയിൽ; വധു ബെംഗളുരുവിലും; ബന്ധുക്കൾ മലപ്പുറത്തും വയനാട്ടിലുമായി പലയിടങ്ങളിലും; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൂം ആപ്പ് വഴി നിരവധിപേർ സാക്ഷികളായി; കാർമികത്വം വഹിക്കാൻ പുരോഹിതനുമില്ല; മഹാമാരിയുടെ കാലത്ത് ഇസ്ലാമിക പ്രഭാഷകൻ എം എം അക്‌ബറിന്റെ മകളുടെ വിവാഹം ഓൺലൈൻ വഴി തീർത്തും ലളിതമായി; വിവാഹാലോചന വന്നതോടെ ഓൺലൈൻ വഴി പരസ്പരം കണ്ട് പരിചയപ്പെട്ട് വധൂവരന്മാർ

മറുനാടൻ മലയാളി ബ്യൂറോ

തിരൂരങ്ങാടി: കോവിഡ് മഹാമാരി നമ്മുടെ പരമ്പരാഗതമായ ചടങ്ങുകളെയെല്ലാം വഴിതെറ്റിക്കുകയാണ്. വിവാഹ ചടങ്ങുകൾ പോലും അധികമാരും പങ്കെടുക്കാതെയാണ് നടക്കുന്നത്. അത്യാഢംബര വിവാഹങ്ങളൊക്കെ കണ്ടിട്ട് കാലം കുറേയായി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള വിവാഹങ്ങളാണ് ലോകത്തിന്റെ മിക്ക കോണുകളിലും നടക്കുന്നു. പലപ്പോഴും വധൂവരന്മാർ ഒരു വേദിയിൽ പോലും എത്താതെയാണ് വിവാഹം നടക്കാറ്. ഓൺലൈൻ വഴിയുള്ള ഇത്തരം വിവാഹങ്ങൾ നമ്മൾ നിരവധി കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ അത്തരമൊരു ഓൺലൈൻ വിവാഹത്തിന് കേരളം വീണ്ടും സാക്ഷിയായി.

വരൻ കാനഡയിൽ, വധു ബെംഗളൂരുവിൽ, ബന്ധുക്കൾ മലപ്പുറത്തും വയനാട്ടിലുമായി പലയിടങ്ങളിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൂം ആപ്പ് വഴി നിരവധിപേർ സാക്ഷികൾ. പരമ്പരാഗത രീതിയിൽനിന്ന് മാറി കാർമികത്വത്തിന് പുരോഹിതനില്ലാതെയായിരുന്നു വിവാഹം. കോവിഡ് കാലത്ത് ഇങ്ങനെയൊരു വിവാഹം നടത്തിയത് പ്രമുഖ മുസ്ലിം പ്രഭാഷകൻ എം എം അക്‌ബറിൻ മകളുടേതായിരുന്നു.

പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയും പ്രമുഖ ഇസ്ലാമികപണ്ഡിതനും പ്രഭാഷകനുമായ മേലേവീട്ടിൽ എം.എം. അക്‌ബർ -എ.പി. ലൈല ദമ്പതിമാരുടെ മകൻ അത്തീഫ് അബ്ദുറഹ്മാനും വയനാട് ചെലോട് താഴെക്കണ്ടിവീട്ടിൽ അബ്ദുന്നാസർ - ഹമീലിയ ദമ്പതിമാരുടെ മകൾ നൈല ജാസ്മിനുമാണ് വിവാഹിതരായത്.

അത്തീഫ് കാനഡയിലെ നോർത്ത്ബെ ഒന്റാരിയോവിൽ ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിയും നൈല ജാസ്മിൻ ബെംഗളൂരുവിൽ ഇന്റീരിയൽ ആർക്കിടെക്ചർ വിദ്യാർത്ഥിനിയുമാണ്. വിവാഹാലോചന വന്നതോടെ ഓൺലൈൻവഴിയാണ് ഇരുവരും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഓൺലൈനിൽ വിവാഹം നടത്താൻ തീരുമാനിച്ചത്. നിക്കാഹ് ചടങ്ങിന് ക്ഷണിച്ചുകൊണ്ട് ഓൺലൈൻ ലിങ്ക് സഹിതമുള്ള ഡിജിറ്റൽ ക്ഷണക്കത്ത് ബന്ധുക്കൾക്ക് വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു.

ഞായറാഴ്ച ഇന്ത്യൻസമയം രാവിലെ 9.30-ന് ചടങ്ങാരംഭിച്ചു. മകളെ വിവാഹം ചെയ്തുതന്നിരിക്കുന്നുവെന്ന് ബെംഗളൂരുവിലുള്ള വധുവിന്റെ പിതാവ് കാനഡയിലുള്ള വരനെ ഇസ്ലാമികാചാരപ്രകാരം അറിയിച്ചു. ഇത് സ്വീകരിച്ചതായി വരൻ പ്രഖ്യാപിക്കുകയുംചെയ്തു. ഇത്രയുമായിരുന്നു നിക്കാഹ്. മൗലവി അബ്ദുസലാം മോങ്ങം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഉദ്ബോധനപ്രഭാഷണവും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും ആശംസകൾ നേർന്നു. ഇസ്ലാമിലെ വിവാഹം ലളിതവും ദൃഢവുമാണെന്ന പ്രവാചകചര്യയാണ് ഇത്തരമൊരു ചടങ്ങിന്റെ സന്ദേശമെന്ന് വരന്റെ പിതാവ് എം.എം. അക്‌ബറും വധുവിന്റെ പിതാവ് ടി.കെ. അബ്ദുന്നാസറും പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് വിവാഹ ചടങ്ങുകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം ഒഴിവായി നിയന്ത്രണങ്ങൾ മാറുമ്പോൽ അതിഥി സൽക്കാരം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP