Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ബ്രിട്ടീഷ് അടിമച്ചങ്ങലയിൽ നിന്ന് മാതൃ രാജ്യത്തിന്റെ വിമോചനമായിരുന്നോ മാപ്പിള ലഹളക്കാരുടെ ഉദ്ദേശവും ലക്ഷ്യവും? കേരള ചരിത്രത്തിലെ ആദ്യത്തെ വർഗീയ കലാപത്തിനും വംശഹത്യക്കും നേതൃത്വം നൽകിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് ഭഗത് സിംഗിനും ചന്ദ്രശേഖർ ആസാദിനും സമന്മാരാക്കി മഹത്വവത്ക്കരിച്ചത്; എം സ്വരാജിന്റെ നിയമസഭാ പ്രസംഗത്തെ പൊളിച്ചടുക്കി സ്വതന്ത്രചിന്തകൻ സജീവ് ആല

ബ്രിട്ടീഷ് അടിമച്ചങ്ങലയിൽ നിന്ന് മാതൃ രാജ്യത്തിന്റെ വിമോചനമായിരുന്നോ മാപ്പിള ലഹളക്കാരുടെ ഉദ്ദേശവും ലക്ഷ്യവും? കേരള ചരിത്രത്തിലെ ആദ്യത്തെ വർഗീയ കലാപത്തിനും വംശഹത്യക്കും നേതൃത്വം നൽകിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് ഭഗത് സിംഗിനും ചന്ദ്രശേഖർ ആസാദിനും സമന്മാരാക്കി മഹത്വവത്ക്കരിച്ചത്; എം സ്വരാജിന്റെ നിയമസഭാ പ്രസംഗത്തെ പൊളിച്ചടുക്കി സ്വതന്ത്രചിന്തകൻ സജീവ് ആല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വബിൽ ചർച്ചയിൽ പങ്കെടുത്ത് സിപിഎം നേതാവ് എം സ്വരാജ് എംഎൽഎ ഇന്നലെ നിയമസഭയിൽ നടത്തിയ തീപ്പൊരി പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഈ പ്രസംഗത്തിന്റെ അവസാനഭാഗത്ത് മലബാർ കലാപകാരികൾ സ്വതന്ത്ര്യ സമര സേനാനികൾ ആണെന്ന സ്വരാജിന്റെ വാദത്തെ പൊളിച്ചടുക്കയാണ്, സ്വതന്ത്ര ചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല. മാപ്പിള ലഹള എന്നപേരിൽ അറിയപ്പെടുന്ന മലബാർ കലാപം ശരിക്കും വർഗീയ ലഹളമാത്രമാണെന്നും വാരിയൻകുന്ന് കുഞ്ഞഹമ്മദ് ഹാജിയെയും, ആലിക്കുട്ടി മുസ്ലിയാരെയും സ്വതന്ത്ര്യ സമര നേതാക്കളായി കണക്കാൻ കഴിയില്ലെന്നും സജീവ് ആല ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് അടിമച്ചങ്ങലയിൽ കുടുക്കിലായ മാതൃരാജ്യത്തിന്റെ വിമോചനംമായിരുന്നില്ല മാപ്പിളലഹളക്കാരുടെ ഉദ്ദേശവും ലക്ഷ്യവുമെന്ന് സജീവ് ചൂണ്ടിക്കാട്ടുന്നു. അങ്ങ് അകലേക്കലെ മുസ്ലിം ആത്മീയ നേതാവ് കൂടിയായിരുന്ന തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കി. അതോടെ ലോകമെങ്ങുമുള്ള സുന്നി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ഖിലാഫത്ത് ഉണ്ടായത്. .ഏത് കലാപത്തിലും എന്നപോലെ മലബാർ ലഹളയുടെ പീഡനം ഏറ്റുവാങ്ങിയത് മുഴുവൻ സ്ത്രീകളായിരുന്നു. ഉറ്റവരുടെ കണ്മുന്നിലിട്ട് അവർ പിച്ചിച്ചീന്തപ്പട്ടു.ഗുജറാത്ത് കലാപകാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന പോലെ ഗർഭിണികളുടെ വയർ കുത്തിക്കീറപ്പെട്ടു.വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ട സാവിത്രിമാർ ചാത്തന്റെ മാടങ്ങളിൽ അഭയം തേടി ജീവൻ കാത്തു. മതം മാറാൻ വിസ്സമിതിച്ചവർ അതിഭീകരമായി കൊല ചെയ്യപ്പെട്ടു.

കേരളചരിത്രത്തിലെ ആദ്യത്തെ വർഗീയകലാപത്തിനും വംശഹത്യക്കും നേതൃത്വം നല്കിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് ഭഗത് സിംഗിനും ചന്ദ്രശേഖർ ആസാദിനും സമന്മാരാക്കി മഹത്വവത്ക്കരിച്ചത്.വാരിയം കുന്നത്ത് ഹാജി സ്ഥാപിച്ച ഖിലാഫത്ത് സാമ്രാജ്യത്തിന്റെ പേര് മലയാളരാജ്യം എന്നായിരുന്നുവെന്ന് പറഞ്ഞ് ഊറ്റം കൊണ്ട സ്വരാജ് അതൊരു ഇസ്ലാമിക രാഷ്ട്രമായിരുന്നുവെന്ന വസ്തുത സമർത്ഥമായി തമസ്‌ക്കരിച്ചു. സ്വന്തം അയലത്ത് ദിവസവും കണ്ടുവളർന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടും പോലും ഒരിറ്റ് കരുണ കാട്ടാതെ കൂട്ടക്കുരുതി നടത്തിയ മതവെറിയരായ നരാധന്മാരെ ഒറ്റയടിക്ക് സ്വാതന്ത്ര്യപ്പോരാളികളാക്കുന്ന ഇടതുപക്ഷ ചരിത്രകാരന്മാരുടെ പണിയാണ് വാഗ് വിലാസത്തിൽ അദ്വതീയനായ ശ്രീ. സ്വരാജും ഏറ്റെടുത്തതെന്ന് സജീവ് ആല ചൂണ്ടിക്കാട്ടുന്നു.

1921ലെ മലബാർ കലാപത്തെക്കുറിച്ച് വലിയ സംവാദങ്ങൾ ഉയരുന്ന കാലമാണിത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും ശാസ്ത്ര പ്രചാരകനും സ്വതന്ത്രചിന്തകനുമായ ഡോ മനോജ് ബ്രൈറ്റ്്, ഫേസ്‌ബുക്കിൽ എഴുതുന്ന മലബാർ കലാപം സീരീസ് ഇതുസംബന്ധിച്ച പല വെളിപ്പെടുത്തലുകളും പുറത്തുകൊണ്ടുവന്നിരുന്നു. മലബാർ കലാപം ലക്ഷണമൊത്ത ഒരു ഹിന്ദു വംശഹത്യയാണെന്നാണും അതിന്റെ അടിസ്ഥാനം മതപരിവർത്തനം തന്നെതാണെന്നുമാണ് അന്നത്തെ ബ്രിട്ടീഷ് രേഖകളും, പുസ്തകങ്ങളും, ത്രങ്ങളുടെ തർജ്ജമയും ഒക്കെവെച്ച് ഡോ മനോജ് ബ്രൈറ്റ് സ്ഥാപിച്ചത്. ഇതുസംബന്ധിച്ച വിവാദങ്ങൾ സോഷ്യൽ മീഡിയിൽ പുരോഗമിക്കെയാണ് എം സ്വരാജിന്റെ പ്രസംഗവും അതിന് സജീവ് ആല നൽകിയ മറുപടിയും വൈറലായത്. 

സജീവ് അലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ഹോഹോ എന്തൊരു പ്രസംഗം...!

പൗരത്വബിൽ ചർച്ചയിൽ പങ്കെടുത്ത് എം സ്വരാജിന്റെ നിയമസഭയിൽ നടത്തിയ ആ സ്പീച്ച് കേൾക്കുന്ന ആരും രോമാഞ്ചഭരിതരാകും.

വാക്കുകളുടെ അനർഗ്ഗളപ്രവാഹം
ആശയവ്യക്തത കൃത്യത
ചരിത്രാഖ്യാനം വ്യാഖ്യാനം
അതിരുകളില്ലാത്ത മാനവികത
മതമില്ലാ മതിലില്ലാ മനുഷ്യസ്നേഹം

വാരിയം കുന്നത്ത് ഹാജി, ആലി മുസ്ലിയാർ.ഈ മഹാനേതാക്കളെ പറ്റി വരുടെ അന്ത്യനിമിഷങ്ങളെ പറ്റി സ്വരാജ് വിവരിക്കുന്നത് കേട്ടാൽ ബജ്റംഗ്ദളുകാരുടെ കണ്ണും കരളും വരെ നിറഞ്ഞൊഴുകും.എന്നെ മുന്നിൽ നിന്ന് വെടിവെക്കൂ എന്നാവശ്യപ്പെട്ട ധീരവീരശൂര പരാക്രമിയായ വാരിയം കുന്നത്ത് ഹാജി. ന്തിനാണാവോ ഈ ഹാജിയും മുസ്ലിയാരുമൊക്കെ പട നയിച്ചത്...?

ബ്രിട്ടീഷ് അടിമച്ചങ്ങലയിൽ കുടുക്കിലായ മാതൃരാജ്യത്തിന്റെ വിമോചനം. അതായിരുന്നോ ഈ മാപ്പിളലഹളക്കാരുടെ ഉദ്ദേശവും ലക്ഷ്യവും....?അങ്ങ് അകലേക്കലെ മുസ്ലിം ആത്മീയ നേതാവ് കൂടിയായിരുന്ന തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കി. അതോടെ ലോകമെങ്ങുമുള്ള സുന്നി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെട്ടു.

രോഷാകുലരായ ഇന്ത്യൻ വർഗീയവാദികൾ ഖിലാഫത്ത് ഉണ്ടാക്കി.എന്തുവിലകൊടുത്തും ഹിന്ദു-മുസ്ലിം ഐക്യം ഒപ്പിച്ചെടുക്കണം എന്ന പിടിവാശിയിലായിരുന്ന ഗാന്ധിജി ഖിലാഫത്തുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി.അതിന്റെ എല്ലാ ദുരന്തഫലങ്ങളും അനുഭവിച്ചത് ഏറനാട്-വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുക്കളായിരുന്നു.വംശഹത്യ അഥവാ ethnic cleansing അതിനായിരുന്നു തെക്കൻ മലബാർ സാക്ഷ്യം വഹിച്ചത്.ഏത് കലാപത്തിലും എന്നപോലെ മലബാർ ലഹളയുടെ പീഡനം ഏറ്റുവാങ്ങിയത് മുഴുവൻ സ്ത്രീകളായിരുന്നു. ഉറ്റവരുടെ കണ്മുന്നിലിട്ട് അവർ പിച്ചിച്ചീന്തപ്പട്ടു.ഗുജറാത്ത് കലാപകാലത്ത് നടന്നുവെന്ന് ആരോപിക്കുന്ന പോലെ ഗർഭിണികളുടെ വയർ കുത്തിക്കീറപ്പെട്ടു.വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ട സാവിത്രിമാർ ചാത്തന്റെ മാടങ്ങളിൽ അഭയം തേടി ജീവൻ കാത്തു. മതം മാറാൻ വിസ്സമിതിച്ചവർ അതിഭീകരമായി കൊല ചെയ്യപ്പെട്ടു.

കേരളചരിത്രത്തിലെ ആദ്യത്തെ വർഗീയകലാപത്തിന് വംശഹത്യയ്ക്ക് നേതൃത്വം നല്കിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് ഭഗത് സിംഗിനും ചന്ദ്രശേഖർ ആസാദിനും സമന്മാരാക്കി മഹത്വവത്ക്കരിച്ചത്.വാരിയം കുന്നത്ത് ഹാജി സ്ഥാപിച്ച ഖിലാഫത്ത് സാമ്രാജ്യത്തിന്റെ പേര് മലയാളരാജ്യം എന്നായിരുന്നുവെന്ന് പറഞ്ഞ് ഊറ്റം കൊണ്ട സ്വരാജ് അതൊരു ഇസ്ലാമിക രാഷ്ട്രമായിരുന്നുവെന്ന വസ്തുത സമർത്ഥമായി തമസ്‌ക്കരിച്ചു. സ്വന്തം അയലത്ത് ദിവസവും കണ്ടുവളർന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടും പോലും ഒരിറ്റ് കരുണ കാട്ടാതെ കൂട്ടക്കുരുതി നടത്തിയ മതവെറിയരായ നരാധന്മാരെ ഒറ്റയടിക്ക് സ്വാതന്ത്ര്യപ്പോരാളികളാക്കുന്ന ഇടതുപക്ഷ ചരിത്രകാരന്മാരുടെ പണിയാണ് വാഗ് വിലാസത്തിൽ അദ്വതീയനായ ശ്രീ. സ്വരാജും ഏറ്റെടുത്തത്.ഹിന്ദുമതത്തിന്റെ എക്കാലത്തെയും കടുത്ത വിമർശകനായിരുന്ന ഡോ.അംബേദ്ക്കറുടേയും കുമാരനാശാന്റെയും വിദേശ വനിതയായ ആനിബസന്റിന്റേയും വരെ മനസ്സുലച്ച പ്രാകൃത മതകലാപത്തെ വിശുദ്ധവത്ക്കരിച്ച് സെക്കുലറിസത്തെ പരിപോഷിപ്പിക്കാമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അവർ മൂഢസ്വർഗ്ഗവാസികളായിരിക്കും.

അതിന്റെ തെളിവാണ് ആർഎസ്എസ് എന്ന സംഘടന. ഹിന്ദുക്കൾ സംഘടിതരായില്ലെങ്കിൽ മലബാറിൽ നടന്ന വംശഹത്യ രാജ്യത്ത് എവിടെയും സംഭവിച്ചേക്കാം എന്ന ആശങ്കയും ഭീതിയുമാണ് ഹിന്ദുത്വ രാഷ്ട്രീയക്കാർ മുതലെടുത്തത്.നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ അധികാരലബ്ദിക്ക് ഒരുപരിധിവരെ കടപ്പെട്ടിരിക്കുന്നത് ഈ വാരിയം കുന്നത്ത് അഹമ്മദ് ഹാജിമാരോടാണ്.

ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ തസ്ലീമ നസ്റീനെ കൽക്കത്തയിൽ നിന്ന് ആട്ടിയോടിച്ചവർ ബംഗ്ളാദേശ് അഭയാർത്ഥികൾക്കായി വിതുമ്പുന്നത് കാണുമ്പോൾ സ്വബോധം നഷ്ടമാകാത്ത ചിലരെങ്കിലും ചിരിച്ചു പോകും.

എം സ്വരാജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ മലബാർ കലാപത്തെ ബാധിക്കുന്ന പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

'ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്താണ്? മതപരമായ സമരമാണോ ഇവിടെ നടന്നത്? എല്ലാ മതവിഭാഗത്തിലും പെട്ടവർ ഇന്ത്യയെന്ന ഒരേ ആശയത്തിനുവേണ്ടി മതനിരപേക്ഷമായി അണിനിരന്ന സമരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. എല്ലാ മതവിഭാഗത്തിലുംപെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികൾ ഇവിടെയുണ്ട്. കേരളത്തിൽ എത്ര അനുഭവങ്ങളുണ്ട്. മുസ്ലിം ജനവിഭാഗത്തെയാകമാനം തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ലക്ഷ്യംവയ്ക്കുന്ന ഈ നിയമം തയ്യാറാക്കുമ്പോൾ നിങ്ങൾ മലബാറിലെ സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെ ഉള്ളത്. 1852ൽ ബ്രിട്ടൻ നാടുകടത്തിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾക്ക് മമ്പുറം എന്നൊരു നാടിനെക്കുറിച്ച് അറിയുമോ? വാഴക്കാട് അടുത്തുകൊന്നാര എന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്ര സ്മാരകമായി നിലനിൽക്കുന്നു. ആ മുസ്ലിം ദേവാലയം ബ്രിട്ടൻ വെടിവെച്ച് തകർത്തതാണ്. അന്നത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അതുവഴി കടന്നുപോകുമ്പോൾ കൊന്നാരം മഖാമിന്റെ വാതായനങ്ങളിൽ പതിഞ്ഞിട്ടുള്ള നീക്കംചെയ്യാത്ത വെടിയുണ്ടകൾ നിങ്ങൾക്കു കാണാം. അവിടെനിന്നും ബ്രിട്ടൻ അറസ്റ്റുചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരിൽ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.

നിങ്ങൾക്ക് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നൊരു പേര് അറിയുമോ. ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രംസ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹം ഇട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലംപ്രയോഗിച്ച് ബ്രിട്ടൻ അദ്ദേഹത്തെ കീഴ്പ്പെടുത്തി. മൃഗീയമായി മർദ്ദിച്ചു. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത് ബയണറ്റുകൊണ്ട് കുത്തി. അവസാനം ഒരു ഓഫർ മുന്നോട്ടുവച്ചു- നിങ്ങൾ മാപ്പപേക്ഷ എഴുതിത്ത്ത്ത്ത്ത്ത്തന്നാൽ, നിങ്ങൾ സ്വാതന്ത്ര്യസമരം അവസാനിപ്പിച്ചാൽ നിങ്ങൾക്ക് മക്കയിൽ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിത്തരാം എന്നായിരുന്നു അത്. ആ ഓഫറിന്റെ മുന്നിലും മൃതപ്രായനെങ്കിലും പുഞ്ചിരിമായാത്ത മുഖവുമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി പറഞ്ഞുവത്രെ 'മക്ക എനിക്ക് ഇഷ്ടമാണ് പക്ഷേ നിങ്ങൾ അറിയണം ഞാൻ പിറന്നുവീണത് മക്കയിലല്ല. സമരപോരാട്ടങ്ങളുടെ വീരേതിഹാസമുറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്. ഈ മണ്ണിൽ ഞാൻ മരിച്ചുവീഴും. ഈ മണ്ണിൽ ഞാൻ ലയിച്ചുചേരും'. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വിധി കേട്ട ഉടൻ അദ്ദേഹം പറഞ്ഞു. പിറന്ന നാടിനുവേണ്ടി രക്തസാക്ഷിയാകാൻ എനിക്കൊരു അവസരം കൈവന്നിരിക്കുന്നു. ഇതിന് രണ്ട് റക്കാത്ത് നമസ്‌കരിച്ച് ദൈവത്തോടുള്ള നന്ദി പ്രകാശിപ്പിക്കാൻ എനിക്ക് സമയംതരണം. അദ്ദേഹത്തിന്റെ അന്തിമാഭിലാഷപ്രകാരം മുന്നിൽനിന്ന് വെടിവച്ചാണ് അദ്ദേഹത്തെ കൊന്നത്. അന്ന് പുറകിൽ നിന്ന് കണ്ണുകെട്ടി വെടിവച്ചാണ് ആളുകളെ കൊന്നുകൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൽ അദ്ദേഹം പറഞ്ഞു, നിങ്ങളെന്റെ കണ്ണുകൾ മൂടികെട്ടരുത്, എന്നെ മുന്നിൽ നിന്ന് വെടിവയ്ക്കണം. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.

ആലി മുസലിയാരുടെ നാടാണ് ഈ നാട്. ഇന്ത്യയിലാകെ ഒരിടത്തുമാത്രമെ ബ്രിട്ടീഷ് പട്ടാളവുമായി സിവിലിയന്മാർ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളു. അത് ഇന്നത്തെ മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പൂക്കോട്ടൂരിന്റെ മണ്ണിലാണ്. ഇന്നും അവിടെ യുദ്ധസ്മാരകമുണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോൽപ്പിച്ചവരാണ് ഏറനാട്ടിലെ മാപ്പിളമാർ. ആ പ്രൗഡഗംഭീരമായ ഭൂതകാലം നിലനിൽക്കുമ്പോഴാണ് നിങ്ങൾ ഒരു ജനതയെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.'- സ്വരാജ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP