Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

അച്ഛന്റെ ചികിൽസയ്ക്കും കുടുംബം പോറ്റാനും ആഷിക് എടുത്തത് 18 ലക്ഷത്തിന്റെ വായ്പ; ഗൾഫിൽ പണിയെടുത്ത് കടം വീട്ടുന്നതിനിടെ യുവാവിന്റെ ദുരൂഹ മരണം; രോഗം തളർത്തിയ അമ്മയ്ക്കും അജ്ഞാത അസുഖത്തിൽ ശരീരം തളർന്ന സഹോദരിക്കും ഈ വിയോഗം നൽകിയത് ദാരിദ്രത്തിന്റെ പടുകുഴി; ലോൺ തിരിച്ചടവിന് വകയില്ലാതെ ഭാര്യയും രണ്ട് മക്കളും പെരുവഴിയിലും; ഒടുവിൽ രക്ഷയായി ശതകോടീശ്വരന്റെ ഇടപെടൽ; റമദാൻ മാസത്തിൽ യൂസഫലി ഒരു കുടുംബത്തിന്റെ കണ്ണുനീർ തുടയ്ക്കുമ്പോൾ

അച്ഛന്റെ ചികിൽസയ്ക്കും കുടുംബം പോറ്റാനും ആഷിക് എടുത്തത് 18 ലക്ഷത്തിന്റെ വായ്പ; ഗൾഫിൽ പണിയെടുത്ത് കടം വീട്ടുന്നതിനിടെ യുവാവിന്റെ ദുരൂഹ മരണം;  രോഗം തളർത്തിയ അമ്മയ്ക്കും അജ്ഞാത അസുഖത്തിൽ ശരീരം തളർന്ന സഹോദരിക്കും ഈ വിയോഗം നൽകിയത് ദാരിദ്രത്തിന്റെ പടുകുഴി; ലോൺ തിരിച്ചടവിന് വകയില്ലാതെ ഭാര്യയും രണ്ട് മക്കളും പെരുവഴിയിലും; ഒടുവിൽ രക്ഷയായി ശതകോടീശ്വരന്റെ ഇടപെടൽ; റമദാൻ മാസത്തിൽ യൂസഫലി ഒരു കുടുംബത്തിന്റെ കണ്ണുനീർ തുടയ്ക്കുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ഏകമകന്റെ മരണത്തോടെ ദാരിദ്രത്തിന്റെ പടുകുഴിൽ വീണ മലപ്പുറം കോക്കൂരിലെ കുടുംബത്തിന്റെ രക്ഷനായ വന്ന് പ്രമുഖ വ്യവസായി എം.എ.യൂസുഫലി, ഏകമകൻ മരിച്ചതിനെ തുടർന്ന് വീടും പുരയിടവും ജപ്തി ഭീഷണിയിലായ ദരിദ്ര കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയാണ് ലുലു ഗ്രൂപ്പ് എം.ഡി.യായ എം.എ.യൂസഫലി സഹായവുമായി എത്തിയത്. ഗൾഫിൽ മരണപ്പെട്ട കോക്കൂർ സ്വദേശി പൊന്നനെംകാട്ട് മുഹമ്മദ് ആഷികിന്റെ കുടുംബത്തിനാണ് യൂസുഫലിയുടെ കാരുണ്യ ഹസ്തം ലഭിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 15 നാണ് അൽഐനിലെ താമസസ്ഥലത്ത് ആഷികിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വാർദ്ധക്യ സഹജമായ രോഗാവസ്ഥയിൽ കഴിയുന്ന മാതാവിന്റെയും അജ്ഞാത രോഗം മൂലം ശരീരം തളർന്ന് കിടപ്പിലായ സഹോദരിയുടെയും ഏക ആശ്രയമായിരുന്നു മുഹമ്മദ് ആഷിക്. ഭാര്യയും ഒരു പെൺകുഞ്ഞുമുണ്ട്. പിതാവ് രണ്ടു കൊല്ലം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. കുടുംബം പോറ്റാനും ചികിത്സക്കുമായി ആഷിക് വീടും പുരയിടവും പണയപ്പെടുത്തി ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നു 2009 ലു 2017 ലുമായി ആകെ 18 ലക്ഷം രൂപ വായ്‌പ്പ എടുത്തിരുന്നു. മരിക്കും വരെ അത് തിരിച്ചടച്ചു വന്നിരുന്നു എങ്കിലും മരണത്തോടെ അത് മുടങ്ങി. തുടർന്ന് പലിശയും മറ്റുമായി പതിനേഴര ലക്ഷമായി ബാധ്യത ഉയർന്നു. ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു. കുടുംബം കുടിയൊഴിപ്പിക്കലിന്റെ വക്കിലെത്തി. തുടർന്ന് കുടുംബത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ നാട്ടുകാർ യോഗം ചേർന്ന് പി.പി.എം അഷ്‌റഫ് ചെയർമ്മാനും കെ.എ.റഷീദ് കൺവീനറുമായി ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയിരുന്നു.

അതിനിടയിലാണ് കുടുംബത്തിന്റെ ദൈന്യത നിറഞ്ഞ വാർത്ത യൂസുഫലി അറിഞ്ഞത്.വിശദ വിവരങ്ങൾ മിനിറ്റുകൾ കൊണ്ട് ശേഖരിച്ച അദ്ദേഹം 24 മണിക്കൂറിനകം മുഴുവൻ പണവും അടച്ച് പണയാധാരം തിരിച്ചെടുത്ത് വൃദ്ധമാതാവിനെ ഏൽപ്പിക്കാൻ അദ്ദേഹത്തിന്റെ കേരളത്തിലെ ചുമതലയുള്ള ഹെഡാഫീസിനു നിർദ്ദേശം നൽകി. ഈ വിവരങ്ങൾ ഒന്നും അറിയാത്ത കുടുംബത്തിന്റെ മുന്നിലേക്ക് ബാധ്യതകൾ അവസാനിച്ച സന്തോഷ വാർത്തയുമായി രാത്രിയിൽ ബാങ്ക് മാനേജർ ഉൾപ്പെടുന്ന സംഘം കടന്നുവന്നപ്പോൾ അവർ അമ്പരന്നു. ബാങ്ക് ബാധ്യതകളെല്ലാം ലുലു യൂസുഫലി എന്ന പ്രവാസി വ്യവസായി അടച്ചുതീർത്ത വാർത്ത അവർക്ക് വിശ്വസിക്കാനായില്ല. സർവ്വ ശക്തനായ ദൈവമാണു റമദാൻ മാസത്തിൽ അദ്ദേഹത്തെ ഞങ്ങളുടെ മുന്നിലെത്തിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാതാപ്പിതാക്കൾക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഉള്ളറിഞ്ഞ പ്രാർത്ഥന എല്ലാകാലത്തും ഉണ്ടാകും-കുടുംബാംഗങ്ങൾ പറഞ്ഞു. പ്രവാസി വ്യവസായിയായ യൂസുഫലിക്ക് നന്ദിയും കടപ്പാടും രേഖപ്പെടുതികൊണ്ട് നാട്ടുകാർ ഇതിനുവേണ്ടി ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ചെയർമാനും കൺവീനറും അറിയിച്ചു.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങിൽ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ,ധ സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.

കൊച്ചിയിൽ സ്മാർട്‌സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രവാസി വ്യവസായികളെല്ലാം പ്രാഞ്ചിയേട്ടൻ ചമഞ്ഞ് വാർത്താ പ്രാധാന്യത്തിന് ശ്രമിക്കുന്ന കാലത്താണ് യൂസഫലി തന്റെ പ്രവർത്തിയിലൂടെ വ്യത്യസ്തനാകുന്നത്. ആർക്ക് സഹായം വാഗ്ദാനം ചെയ്താലും യൂസഫലി ചെയ്തു കൊടുക്കും. തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു.

നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.

അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി. ഇതിനൊപ്പം സാമൂഹികമായ ഇടപെടലുകളിലൂടേയും മലയാളിയുടെ മനസ്സിലെ താരമായി യൂസഫലി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടവാകശം നിർവഹിക്കുവാൻ തന്റെ തിരക്കുകൾ മാറ്റിവച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നാട്ടിൽ പറന്നെത്തിയിരുന്നു. വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയപ്പോഴും നാട്ടുകാരോട് കുശലാന്വേഷണം നടത്തിയായിരുന്നു മടക്കം. പത്തനാപുരത്തെ ഗാന്ധിഭവന് പുതുതായി നിർമ്മിച്ച കെട്ടിടവും ഈയിടെ കൈമാറിയിരുന്നു. അശരണരുടെ കണ്ണീര് തുടയ്ക്കുന്ന ശതകോടീശ്വരൻ എല്ലാവർക്കും മാതൃകയാകാനാണ് വോട്ടെടുപ്പ് ദിവസം തിരിക്കുകൾ മറന്ന് പറന്നെത്തിയത്. മലേഷ്യയിലെ കോലലംപൂരിൽ ആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രിയാണ് കൊച്ചിയിൽ എത്തിയത്. തുടർന്ന് തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ.യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്‌കൂളിലെ 115-ാം ബൂത്തിലെത്തിയാണ് വോട്ടു ചെയ്തത്. ഇത് രണ്ടാം തവണയാണ് വോട്ടാവകാശം നിർവഹിക്കുവാൻ എത്തുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. തുടർന്നു അന്നു ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തിരുന്നു.

യൂസുഫലിയുടെ നാടായ നാട്ടിക മുഹയുദ്ദീൻ ജുമാമസ്ജിദ് അടുത്തിടെ മികച്ച രീതിയിൽ പുതുക്കിപണിതു നൽകിയത് യൂസുഫലിയാണ്. സാധാരണ ഒരു പള്ളിയായിരുന്നു. 700 കുടുംബങ്ങൾ പ്രാർത്ഥനയ്ക്കു വരുന്ന ഇടം. പള്ളി പുതുക്കി പണിയാൻ മഹല്ല് കമ്മിറ്റി ആലോചിച്ചു. ആഗോള വ്യവസായി എം.എ.യൂസഫലിയുടെ ജന്മനാട്ടിലെ പള്ളിയാണ്. പുതുക്കി പണിയുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ അഭ്രപ്രായം ആരാഞ്ഞു. പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു യൂസഫലിയുടെ മറുപടി. മഹല്ല് കമ്മിറ്റിയാകട്ടെ ഏറെ ആഹ്ലാദത്തിലുമായി. പ്രശസ്തരായ മൂന്നു ആർക്കിടെക്ടുകൾ പള്ളിയുടെ മാതൃക വരച്ചു. അതിൽ ഇഷ്ടപ്പെട്ട ഒന്ന് പണിയാൻ തീരുമാനിച്ചു. പതിനാലായിരം സ്‌ക്വയർ ഫീറ്റ്. 1500 പേർക്ക് ഒരേസമയം നിസ്‌ക്കരിക്കാം. യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാൻ ഈ പള്ളി വളപ്പിലാണ്. പൂർവികരുടെ ഓർമകളെ സാക്ഷിനിർത്തി പള്ളി നിർമ്മിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ് യൂസഫലി.

പൂർണമായും പ്രകൃതി സൗഹൃദമായാണ് നിർമ്മാണം പൂർത്തിയാക്കിയത്. മഴവെള്ളം ഒഴുകിപോകാതെ വളപ്പിൽതന്നെയുള്ള കുളത്തിൽ വന്നു ചേരും. താഴത്തെ നില പൂർണമായും ശിതീകരിച്ചതാണ്. അറേബ്യൻ മാതൃകയിലാണ് നിർമ്മാണം. പത്തു കോടി രൂപയാണ് നിർമ്മാണ ചെലവ്. എല്ലാ നിർമ്മാണ ജോലികളും പൂർത്തിയാക്കിയ ശേഷമാണ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കൈമാറിയത്. മെയ്‌ രണ്ടിനാണ് ഔദ്യോഗികമായ ഉദ്ഘാടനം. പള്ളി നേരിൽ കാണാൻ എല്ലാ മതവിഭാഗത്തിൽപ്പെട്ട ആളുകൾക്കും സൗകര്യം ഒരുക്കിയിരുന്നു. നാട്ടികയിലെ നിരവധി പേർ പള്ളി കാണാൻ എത്തിയിരുന്നു. ഇറ്റലിയിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാർബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തിൽ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിക്കുള്ളിലെ ആകർഷണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP