Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്‌ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ

ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്‌ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കളമശേരി: വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ വീട്ടുകാരെ കണ്ടെത്തി ഏൽപിച്ച യുവാക്കൾ സോഷ്യൽ മീഡയയിൽ താരം. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരി വീട്ടിൽ പറയാതെയാണു ശബരി എക്സ്‌പ്രസിൽ കയറി യാത്ര തിരിച്ചത്. ഇതേ ട്രെയിനിൽ, ഇടപ്പള്ളിയിലെ ലുലു മാൾ കാണുന്നതിന് ഒറ്റപ്പാലത്തു നിന്നു കയറിയതായിരുന്നു പാലക്കാട്ടെ ഹോട്ടലിലെ വെയിറ്റർമാരായ മണക്കാവ് ചെമ്മുക്ക കളരിക്കൽ വീട്ടിൽ വിഷ്ണുവും (22) കിഴക്കുംപുറം പള്ളത്തുപടി വീട്ടിൽ സുമിൻ കൃഷ്ണനും (20). വലിയ ഇടപെടലാണ് ഈ സുഹൃത്തുക്കൾ നടത്തിയത്. അതുകൊണ്ടു തന്നെ പെൺകുട്ടികൾ വീട്ടിലെത്തി.

ട്രെയിനിലിരുന്നു പെൺകുട്ടി കരയുന്നതു കണ്ട് ഇവർ കാര്യം തിരക്കുകയായിരുന്നു. ഇത് ചൂഷണത്തിന്റേയും പറ്റിക്കലിന്റേയും കാലമാണ്. എന്നാൽ പെൺകുട്ടി ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടും ഈ പയ്യന്മാർ അങ്ങന അല്ല പെരുമാറിയത്. അവർ കരുതലാണ് എടുത്തത്. അതുകൊണ്ട് പെൺകുട്ടി വീട്ടിലെത്തി. കരച്ചിലിനൊപ്പംടെ തന്റെ മൊബൈൽ ഫോണിലേക്കു വരുന്ന കോളുകൾ പെൺകുട്ടി എടുക്കാതിരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. ഇതു വീട്ടിൽ നിന്നുള്ള വിളികളാണെന്നു അവർ മനസ്സിലാക്കി. കൊച്ചിയിലെത്തിയപ്പോൾ അവർ പെൺകുട്ടിയെ നോർത്ത് സ്റ്റേഷനിൽ നിർബന്ധിച്ച് ഇറക്കി.

പെൺകുട്ടിയുടെ ഫോണിൽ നിന്നു വീട്ടുകാരെ വിളിച്ചറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്നു പരാതി നൽകാൻ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയായിരുന്നു വീട്ടുകാർ അപ്പോൾ. തുടർന്നു യുവാക്കൾ പെൺകുട്ടിയെ കളമശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ സ്വദേശത്തേക്കു കൊണ്ടുപോയി. പെൺകുട്ടിയെ വീട്ടുകാരെ തിരികെ എൽപിക്കാനുള്ള ശ്രമത്തിനിടയിൽ ലുലു മാൾ കാണാതെ മടങ്ങേണ്ടിവരുമെന്ന നിരാശയിലായിരുന്നു യുവാക്കൾ.

ഇവർക്ക് സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ അജി കുട്ടപ്പൻ തുണയായി. ഒറ്റപ്പാലത്തെ 'ലെസ്‌കിഡൈൻ' ഹോട്ടലുടമയെ വിളിച്ച് ജീവനക്കാർ നടത്തിയ മാതൃകാപരമായ പ്രവർത്തനം ബോധ്യപ്പെടുത്തുകയും അവധി ഇന്നത്തേക്കു കൂടി നീട്ടിവാങ്ങിക്കുകയും ചെയ്തു. യുവാക്കൾക്കു താമസിക്കാൻ അജി മുറിയെടുത്തു നൽകുകയും ചെയ്തു. ഈ യുവാക്കൾ ട്രെയിനിൽ ഷൊർണൂരിൽ എത്തുമ്പോഴാണ് പതിനെട്ടുകാരി വാതിലിനരികിൽ കരഞ്ഞുനിൽക്കുന്നത് കണ്ടത്. വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്നു പറഞ്ഞു. എന്നാൽ, പന്തികേട് തോന്നിയ യുവാക്കൾ സൗമ്യമായി കാര്യങ്ങൾ തിരക്കിയപ്പോൾ പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു.

കുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കൾ പെൺകുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനൽകി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെൺകുട്ടിയുടെ ഫോൺ ചോദിച്ചുവാങ്ങി. ഫോൺ ഫ്ലൈറ്റ് മോദിലായിരുന്നു. യുവാക്കൾ അമ്മയെ വിളിപ്പിച്ചപ്പോൾ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു. യുവാക്കൾ നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച് ഇവർ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാൾ കാണാൻ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.

പാലക്കാട്ടെ ഹോട്ടൽ ജീവനക്കാരായ യുവാക്കൾ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോൾ കളമശേരിയിലെ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ അജിത് കുട്ടപ്പൻ ഹോട്ടൽ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നൽകണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാൽ കളമശേരിയിൽ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്ഐ നൽകി. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ച യുവാക്കളെ സ്റ്റേഷൻ എസ്എച്ച്ഒ പിആർ സന്തോഷ് അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP