Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മകഥയിൽ പരാമർശിക്കാത്ത വൈദികരുടെ പേരുകൾ വേണ്ടിവന്നാൽ വെളിപ്പെടുത്തും; സഭയിൽ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാൽ ഇക്കാര്യം ആലോചിക്കും; സഭയ്ക്ക് തിരുത്താനുള്ള അവസരമാണിത്; 'കർത്താവിന്റെ നാമത്തിൽ' പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; വിവാദ വെളിപ്പെടുത്തലുകൾക്ക് ശേഷം സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പറയാനുള്ളത്

ആത്മകഥയിൽ പരാമർശിക്കാത്ത വൈദികരുടെ പേരുകൾ വേണ്ടിവന്നാൽ വെളിപ്പെടുത്തും; സഭയിൽ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാൽ ഇക്കാര്യം ആലോചിക്കും; സഭയ്ക്ക് തിരുത്താനുള്ള അവസരമാണിത്; 'കർത്താവിന്റെ നാമത്തിൽ' പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; വിവാദ വെളിപ്പെടുത്തലുകൾക്ക് ശേഷം സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തൽ സഭാ ഇടങ്ങളിൽ വലിയ വിവാദങ്ങൾക്കാണ് ഇടവരുത്തുന്നത്. തന്റെ ആത്മകഥയിൽ പീഡനശ്രമം നടത്തിയ വൈദികരെ കുറിച്ച് അടക്കം ലൂസി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ തന്റെ ആത്മകഥയിൽ പരാമർശിക്കാത്ത പേരുകൾ വേണ്ടിവന്നാൽ വെളിപ്പെടുത്തേണ്ടി വരുമെന്ന് സിസ്റ്റർ ലൂസി പറയുന്നു. എന്നാൽ, ഇപ്പോൾ അതുണ്ടാകില്ലെന്നും അവർ ഒരു സായാഹ്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

സഭയിൽ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാൽ ഇക്കാര്യം ആലോചിക്കുമെന്നും അവർ പറഞ്ഞു. കന്യാസ്ത്രീയായശേഷം നാല് തവണ തന്നെ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ലൂസി കളപ്പുര 'കർത്താവിന്റെ നാമത്തിൽ' തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മകഥയിലുള്ളത്. എന്നാൽ, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയിൽ പറയുന്നില്ല. ഇതെല്ലാം ആവശ്യമെങ്കിൽ വെളിപ്പെടുത്തുമെന്ന് ലൂസി കളപ്പുര പറഞ്ഞു. ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരെ സൈബറിലടത്തിലെല്ലാം പതിവ് പോലെ അക്രമം തുടങ്ങിയിട്ടുണ്ട്. ഇതിനൊന്നും മറുപടി പറയാനില്ല. കേസ് നൽകിയിട്ടും നടപടിയുണ്ടായില്ല. നിയമം ഇപ്പോഴും അവർക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്. ആത്മകഥയിൽ പറയുന്ന കാര്യങ്ങളിലെല്ലാം ഉറച്ച് നിൽക്കുന്നു.

അതേസമയം സഭയ്ക്ക് തിരുത്താനുള്ള അവസരമാണിതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ലൂസി തന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നു. കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്.

മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ ലൈംഗിക ബന്ധത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റർ ലൂസി വെളിപ്പെടുത്തുന്നു.വിവാഹം ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു. ദുർബലരായ കന്യാസ്ത്രീകൾക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാൻ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിന് പകരം കീഴ്‌വഴക്കങ്ങൾ മാറ്റുകയാണ് വേണ്ടതെന്നും ലൂസി ആത്മകഥയിൽ പറയുന്നു.

മൂന്ന് തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സിസ്റ്റർ ആരോപിക്കുന്നത്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലുള്ളയാളാണ് റോബിൻ. ഇയാളെ രക്ഷിക്കാൻ സഭ നടത്തിയ ഇടപെടൽ വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റോബിനെ കുറ്റപ്പെടുത്തുന്ന ഭാഗവും ചർച്ചകളിലെത്തുന്നത്. കൊട്ടിയൂർ പീഡനക്കേസിലെ ഫാദർ റോബിൻ വടക്കാഞ്ചേരിയെ എന്തിന് സഭ സംരക്ഷിച്ചുവെന്നതാണ് ഇതോടെ ഉയരുന്ന ചോദ്യം.

മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. അങ്ങനെ സഭയെ എല്ലാ അർത്ഥത്തിലും വെട്ടിലാക്കുകയാണ് ലിസിയുടെ തുറന്നെഴുത്തലുകൾ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തിയ പ്രതിഷേധമാണ് ലിസിയെ സഭയിൽ നിന്ന് പുറത്താക്കിയത്. ഇതിന് ശേഷം ആത്മകഥയിലൂടെ സഭയെ പ്രതിക്കൂട്ടിലാക്കുകയാണ് സിസ്റ്റർ.

'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിലൂടെ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തൽ സത്യമെന്ന് ആവർത്തിച്ചെന്ന് സിസ്റ്റർ ലൂസി കളപ്പുര രംഗത്ത് വന്നിട്ടുണ്ട്. നിരവധി കന്യാസ്ത്രീകളുടെ മനസാക്ഷിയിൽ സമാനമായ പുസ്തകം തയ്യാറായിട്ടുണ്ട്. ഉള്ളിന്റെയുള്ളിൽ അവർ അതിന്റെ വരികൾ ആവർത്തിച്ച് എഴുതിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ പുസ്തകമായി അവതരിപ്പിക്കാനോ പുറത്തേക്ക് വരാനോ ഉള്ള സാമൂഹ്യ അവസ്ഥ കേരളത്തിലില്ല. തന്റെ പുസ്തകം ചെറിയൊരു ഭാഗം മാത്രമാണെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. മതമേലദ്ധ്യക്ഷന്മാരിൽ നിന്നും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നതിനാലാണ് പുസ്തകവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികൾക്കും അപ്പുറം എത്രയോ യാഥാർത്ഥ്യങ്ങളുണ്ട്. അജണ്ടയുള്ള സ്ത്രീയെന്ന് പറഞ്ഞ് മാറ്റിനിർത്താതെ മാറ്റത്തിനായി എല്ലാവരും ഒന്നിച്ച് നിന്ന് മുന്നേറണമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ധാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റർ ലൂസികളപ്പുര നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. മഠത്തിൽനിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസികളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അയച്ച അപ്പീലിൽ എഫ്സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം കേരളത്തിൽ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതരുൾപ്പെട്ട കേസുകളും അക്കമിട്ടുനിരത്തുന്നുണ്ട്.

കേരളത്തിൽ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ബലാൽസംഗ കേസുകളിലും ഭൂമികുംഭകോണ കേസുകളിലും ഉന്നത സഭാ അധികൃതർ ഉൾപ്പെടുന്നത് വിശ്വാസികളെ സഭയിൽനിന്നും അകറ്റാൻ കാരണമാകുന്നു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാൻ ഇനിയും വൈകുന്നത് അനീതിയാണെന്നും അപ്പീലിൽ ലൂസി കളപ്പുര വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തുവരാത്ത യാഥാർഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ ആത്മകഥയിൽ വെളിപ്പെടുത്തുന്നു. ഡി.സി. ബുക്‌സ് അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന എന്ന ആത്മകഥയിലെ ഭാഗം സമകലാലീന മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലും എത്തുന്നത്. ഈ ആത്മകഥയിൽ ഇനിയും വിവാദങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP