Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായകനോ വില്ലനോ ഇനി പ്രേക്ഷകർ തീരുമാനിക്കും; ലൂസിഫർ അവതരിക്കാൻ മണിക്കൂറുകൾ; ക്യാരക്ടർ പോസ്റ്ററിൽ വരെ ട്വിസ്റ്റ് ഒളിപ്പിച്ച മോഹൻലാൽ-പൃഥി ചിത്രത്തിന് വമ്പൻ വരവേൽപ്പ്; യൂറോപ്പിലും യുഎസിലും എറ്റവും വലിയ മലയാളം റിലീസാകും ലൂസിഫറെന്ന് റിപ്പോർട്ടുകൾ; മൂന്ന് ഭാഷകളിലായി 3000ലധികം തിയ്യേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് വിവരം; തീയേറ്ററുകളിൽ പൂരത്തിന് തിരികൊളുത്തി ആരാധകർ

നായകനോ വില്ലനോ ഇനി പ്രേക്ഷകർ തീരുമാനിക്കും; ലൂസിഫർ അവതരിക്കാൻ മണിക്കൂറുകൾ; ക്യാരക്ടർ പോസ്റ്ററിൽ വരെ ട്വിസ്റ്റ് ഒളിപ്പിച്ച മോഹൻലാൽ-പൃഥി ചിത്രത്തിന് വമ്പൻ വരവേൽപ്പ്; യൂറോപ്പിലും യുഎസിലും എറ്റവും വലിയ മലയാളം റിലീസാകും ലൂസിഫറെന്ന് റിപ്പോർട്ടുകൾ; മൂന്ന് ഭാഷകളിലായി 3000ലധികം തിയ്യേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് വിവരം; തീയേറ്ററുകളിൽ പൂരത്തിന് തിരികൊളുത്തി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫർ. പ്രഖ്യാപന വേളമുതൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമ മണിക്കൂറുകൾ കഴിയുന്നതോടെ നാളെ തീയേറ്ററിലെത്തും.ഒടിയന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്ന നിലയ്ക്കും പൃഥിരാജ് സുകാമാരന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.

ലഭിക്കുന്ന വിവരം അനുസരിച്ച് മാസും ക്ലാസും ഇഴചേർന്ന ഒരു മോഹൻലാൽ ചിത്രമായിരിക്കും ലൂസിഫർ എന്നാണെന്നാണ് വിവരം. റിലീസുമായി ബന്ധപ്പെട്ട് തീയേറ്ററുകളിൽ വലിയ ആഘോഷങ്ങളാണ് എവിടെയും ഒരുക്കിയിരിക്കുന്നത്. നാളത്തോടെ പരീക്ഷകൾ എല്ലാം തീരുമെന്നതും ചിത്രത്തിന് ഏറെ ഗുണം ചെയ്യും. മൂന്ന് ഭാഷകളിലായി 1500ഓളം തിയ്യേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.കേരളത്തിൽ 400 തീയറ്ററുകളിൽ മാക്സ് ലാബ് ചിത്രം റിലീസിന് എത്തിക്കുമ്പോൾ ലോകമെമ്പാടും 3079 തീയറ്ററുകളിൽ ആണ് ചിത്രം റിലീസിന് എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആണ് ലൂസിഫറിലൂടെ സാധ്യമാകുന്നത്.

ഒരേ സമയം മൂന്ന് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ലൂസിഫർ എത്തുന്നു. തമിഴിൽ മോഹൻലാൽ തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. മലയാള സിനിമക്ക് ഇതുവരെ ലഭിക്കാത്ത വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിംസ് ജിസിസിയിൽ ഒരുക്കിയിരിക്കുന്നത്. ഓരോ ദിനവും 24 ഷോകൾ വീതം വരെ ഒരു സെന്ററിൽ കളിക്കുന്നു എന്നുള്ള പ്രത്യേകതയും റെക്കോര്ഡ് ലൂസിഫർ സ്വന്തമാക്കി ഇരിക്കുക ആയാണ്. കൂടാതെ, ബഹ്റൈൻ സിനിമ റിലീസ് ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമക്ക് 7 തീയറ്ററുകളിൽ 10 സ്‌ക്രീനിൽ ആയി ദിനംപ്രതി 50കളിൽ ഏറെയാണ് നടത്തുന്നത്.

പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ലാലേട്ടൻ എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ യൂടൂബിൽ ഇപ്പോഴും തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. അഞ്ച് മില്യണിലധികം ആളുകളാണ് സിനിമയുടെ ട്രെയിലർ ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്.

വിഷുവിനോടനുബന്ധിച്ചാണ് ലൂസിഫർ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലൂസിഫറിന് പിന്നാലെ മമ്മൂട്ടിയുടെ മധുരരാജയും യുവതാര ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്.അതുകൊണ്ട് തന്നെ ബോക്സ് ഓഫീസിൽ കടുത്ത പോരാട്ടമായിരിക്കും ഇത്തവണ നടക്കുക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അഡ്വാൻസ് ബുംക്കിഗെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിംഗിനെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം തന്നെ സിനിമയുടെ വിജയത്തിനായി മോഹൻലാലിന്റെ ആരാധികമാർ ചെയ്തൊരു കാര്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ലൂസിഫർ ഹിറ്റ് ആവാൻ ആറ്റുകാൽ ക്ഷേത്രത്തിൽ 101 കലം പൊങ്കാല നേർന്നിരിക്കുകയാണ് ലാലേട്ടന്റെ ആരാധികമാർ. യൂണിവേഴ്സൽ റിയൽ മോഹൻലാൽ വുമൺസ് വിംഗിലെ ആരാധികമാരാണ് പൊങ്കാല വഴിപാടിന് പിറകിൽ. റിലീസിന്റെ തലേദിവസമായ മാർച്ച് 27നാണ് വഴിപാട് രസീത് ആക്കിയിരിക്കുന്നത്.

ലൂസിഫർ നാട്ടിൽ റിലീസ് ചെയ്യുന്ന സമയത്ത് തന്നെയാണ് വിദേശരാജ്യങ്ങളിലും എത്തുന്നത്. ലൂസിഫർ യൂറോപ്പിലും യുഎസിലും എറ്റവും വലിയ മലയാളം റിലീസാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. യുകെ, യൂറോപ്പ് രാജ്യങ്ങളിലായി മാർച്ച് 29 മുതലാണ് ലൂസിഫറിന്റെ പ്രദർശനം ആരംഭിക്കുന്നത്. യുഎസ്എയിലെ തിയ്യേറ്ററുകളിൽ മാർച്ച് 28ന് തന്നെ സിനിമ പ്രദർശനത്തിന് എത്തുന്നു.

വമ്പൻ താരനിര അണിനിരക്കുന്ന ലൂസിഫറിൽ ലാലേട്ടന്റെ പ്രകടനം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, വിവേക് ഒബ്റോയി,ഇന്ദ്രജിത്ത്, ബാല, സായികുമാർ, ശിവജി ഗുരുവായൂർ,ആദിൽ ഇബ്രാഹിം,സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സുജിത് വാസുദേവായിരുന്നു സിനിമയുടെ ഛായാഗ്രഹണം. ദീപക് ദേവ് സംഗീതമൊരുക്കിയിരിക്കുന്നു.

പൃഥ്വിരാജിന്റെ 'ലൂസിഫർ'

'ലൂസിഫറി'ന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകൻ പൃഥ്വിരാജ് പറഞ്ഞത്, ഈ സിനിമയിലെ കഥാപാത്രങ്ങളിൽ നല്ല കഥാപാത്രം ചീത്ത കഥാപാത്രം എന്നില്ല, ഒരു ഹീറോ-വില്ലൻ ചിത്രമല്ല 'ലൂസിഫർ' എന്നാണ്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം ഒരു 'ഗ്രേ' മേഖലയിൽ നിലനിൽക്കുന്നവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആദ്യ കാലങ്ങളിൽ ലൂസിഫറിനെ സാത്താനായും, പിശാചായും, പാപത്തിന്റെ ബിംബമായും കാണിക്കപ്പെട്ടെങ്കിലും, ലൂസിഫർ മുഴുവനായും തെറ്റുകാരൻ അല്ല എന്നൊരു വാദവും ഇതിനൊപ്പം വളർന്നിട്ടുണ്ട്. ലൂസിഫറിന്റെ ആരാധിക്കുന്നവർ അദ്ദേഹത്തെ, നിരീശ്വരവാദത്തിന്റെ ആദ്യ അംഗമായും വിമോചകനായും വരെ കണക്കാക്കുന്നുണ്ട്.

സ്ഥാപിത വ്യവസ്ഥിതികളോട് കലഹിച്ചൊരു വ്യക്തിയാണ് ലൂസിഫർ, അതുകൊണ്ട് തന്നെ വ്യവസ്ഥകൾ സ്ഥാപിച്ചവർ കഥ പറഞ്ഞാൽ ലൂസിഫർ തെറ്റുകാരനാകും. മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കിയാൽ അങ്ങനെയാവണം എന്നില്ല.ഈയൊരു സാധ്യത തന്നെയാവണം മുരളി ഗോപിയേയും പൃഥ്വിരാജിനേയും നയിച്ചതും അത്തരം ഒരു പേരിലേക്ക് എത്തിച്ചതും. 'ലൂസിഫർ' എന്ന ടൈറ്റിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയ രീതിയും വിവക്ഷിക്കുന്നത് ഇത് തന്നെയാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP