Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ഒളിമ്പിക്‌സ് കാലത്തെ വിരുന്നിൽ കണ്ടുമുട്ടൽ; കൈവെള്ളയിൽ ഹോട്ടലിലെ ഫോൺ നമ്പർ മിൽഖ എഴുതി നൽകിയിട്ടും കാണാൻ കൂട്ടാക്കാതെ നിമ്മി; ഡൽഹിയിൽ വെച്ചുണ്ടുള്ള കണ്ടുമുട്ടലിൽ പ്രണയം പൂത്തു; വിവാഹം വീട്ടുകാർ എതിർത്തപ്പോൾ ഇടനിലക്കാരനായി പഞ്ചാബ് മുഖ്യമന്ത്രി; പറക്കും മിൽഖ ജീവിതസഖിയെ കണ്ടെത്തിയ കഥ

ഒളിമ്പിക്‌സ് കാലത്തെ വിരുന്നിൽ കണ്ടുമുട്ടൽ; കൈവെള്ളയിൽ ഹോട്ടലിലെ ഫോൺ നമ്പർ മിൽഖ എഴുതി നൽകിയിട്ടും കാണാൻ കൂട്ടാക്കാതെ നിമ്മി; ഡൽഹിയിൽ വെച്ചുണ്ടുള്ള കണ്ടുമുട്ടലിൽ പ്രണയം പൂത്തു; വിവാഹം വീട്ടുകാർ എതിർത്തപ്പോൾ ഇടനിലക്കാരനായി പഞ്ചാബ് മുഖ്യമന്ത്രി; പറക്കും മിൽഖ ജീവിതസഖിയെ കണ്ടെത്തിയ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് കൊണ്ടുപോകുന്നത് ഇന്ത്യൻ കായിക മഹിമ ലോകത്തെ അറിയിച്ച കായിക ദമ്പതിമാരെ കൂടിയാണ്. ട്രാക്കിൽ ഇന്ത്യൻ ഇതിഹാസമായിരുന്നു മിൽഖ സിങ്. അദ്ദേഹത്തിൻ ഭാര്യ നിർമ്മൽ കൗർ ദേശീയ വോളിബോൾ ടീം ക്യാപ്ടനും. കായികവേദികളിൽ പൂത്ത പ്രണമായിരുന്നു ഇവരുടെത്. ഈ ബന്ധം വിവാഹത്തിയതെല്ലാം ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ട്രാക്കിൽ താരമായിരുന്ന മിൽഖ മിക്ക പെൺകുട്ടികളുടെയും പ്രേമഭാജനമായിരുന്നു. എന്നാൽ, മിൽഖയുടെ മനസ്സിൽ ഇടംപിടിച്ചത് നിമ്മിയെന്ന നിർമ്മൽ കൗറും.

ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ആരാധകരുണ്ടായിരുന്നു പറക്കും മിൽഖയ്ക്ക്. ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ നിർമൽ കൗറിനെ പ്രണയിച്ച് 1963ൽ ജീവിതസഖിയാക്കിയപ്പോൾ മുൻ പ്രണയങ്ങളെല്ലാം മിൽഖ ട്രാക്കിനു പുറത്തു കുഴിച്ചുമൂടി. കൊളംബോയിൽ ഒരു അത്ലറ്റിക് മീറ്റിനിടെ 1958ലാണു താൻ നിമ്മിയെ (നിർമൽ കൗർ) ആദ്യമായി കണ്ടതെന്നു മിൽഖ വ്യക്തമാക്കിയിരുന്നു.

നിമ്മി ക്യാപ്റ്റനായ ഇന്ത്യൻ ടീം ശ്രീലങ്കയെ തകർത്തതിനു ഗാലറിയിൽ മിൽഖ സാക്ഷിയായി. 56ലെ മെൽബൺ ഒളിംപിക്‌സിൽ പങ്കെടുത്ത മിൽഖ അന്നേ സ്റ്റാറാണ്. ഇന്ത്യൻ ടീമിനായി ഒരു വ്യവസായി ഒരുക്കിയ വിരുന്നിനിടെ ഇരുവരും കണ്ടുമുട്ടി. മിൽഖയ്ക്കു നിമ്മിയെ വീണ്ടും കാണണമെന്നു തോന്നി. മടങ്ങുന്നതിനു തൊട്ടുമുൻപു നിമ്മിയെ തടഞ്ഞുനിർത്തി കൈവെള്ളയിൽ ഹോട്ടലിലെ ഫോൺ നമ്പർ മിൽഖ എഴുതി നൽകി. പക്ഷേ, മിൽഖയെ കാണാൻ നിമ്മി പോയില്ല.

ഈ പ്രണയകഥയുടെ രണ്ടാംഭാഗം അരങ്ങേറിയത് 1960ൽ ആയിരുന്നു. അന്നായിരുന്ന അടുത്ത കണ്ടുമുട്ടൽ. ഡൽഹിയിലെ ഒരു കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടറായി ചേർന്ന നിമ്മിയെ യാദൃച്ഛികമായി മിൽഖ കണ്ടു. ഒരിക്കൽ ഇരുവരും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. പ്രണയം പുറംലോകമറിഞ്ഞു. വ്യത്യസ്ത മതക്കാരായതിനാൽ വീട്ടുകാർ ബന്ധത്തെ എതിർത്തു. നിമ്മിയുടെ കുടുംബത്തെ അനുനയിപ്പിക്കാൻ മിൽഖയ്ക്കുവേണ്ടി മധ്യസ്ഥനായി ഇടപെട്ടത് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പർതാപ് സിങ് കൈറോണാണ്.

തൊണ്ണൂറുകാരനായ മിൽഖയും എൺപത്തൊന്നുകാരിയായ നിമ്മിയും മെയ്‌ 4ന് 59ാം വിവാഹ വാർഷികം ആഘോഷിച്ചു. 1963ൽ ഇവരുടെ വിവാഹവേളയിൽ മുഖ്യമന്ത്രി കൈറോൺ പറഞ്ഞു: 'വലിയൊരു കായികവംശത്തിന് ഇവർ തുടക്കമിടട്ടെ!' മിൽഖയുടെ 4 മക്കളിൽ ഇളയയാളെ കായികലോകം അറിയും: ഗോൾഫ് താരം ജീവ് മിൽഖാ സിങ്.

ഒട്ടേറെ പ്രണയകഥകളിലെ നായകനായിരുന്നു മിൽഖ. 56 ലെ മെൽബൺ ഒളിംപിക്‌സിനിടെ ഓസ്‌ട്രേലിയൻ സ്പ്രിന്റ് ഇതിഹാസം ബെറ്റി ക്യൂത്ബെർട്ട് തന്റെ പിന്നാലെ കൂടിയതായി മിൽഖ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിലും (1958) ഏഷ്യൻ ഗെയിംസിലും (58') സ്പ്രിന്റ് സ്വർണം നേടി മിൽഖ കത്തിനിന്ന കാലത്ത് ഒരു ഡൽഹിക്കാരിയുമായി അടുത്തു. പഞ്ചാബ് മുഖ്യമന്ത്രി വഴി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ പണത്തിനു മുന്നിൽ താൻ കീഴടങ്ങിയില്ലെന്നു മിൽഖ പറയുന്നു.

വിവാഹത്തോടെ എല്ലാ പ്രണയങ്ങളും അവസാനിപ്പിച്ചപ്പോഴും ചില പേരുകൾ മിൽഖയുടെ മനസ്സിൽ ബാക്കിയുണ്ടായിരുന്നു. പിൽക്കാലത്തു തന്റെ വളർത്തുനായ്ക്കളിലൊന്നിന് അദ്ദേഹം പഴയൊരു കാമുകിയുടെ പേരാണ് ഇട്ടത്: ഡോളി! ന്നായിരുന്നു ആപേര്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP