Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

പ്രണയംതലക്ക് പിടിച്ചപ്പോൾ കോവിഡ് കാലത്തെ വിലക്കൊന്നും ഒരു തടസ്സമായില്ല; 20കാരനായ കാമുകനെ നേടി 19കാരി കാൽനടയായി വന്നത് 42കിലോമീറ്റർ താണ്ടി; ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി യുവതി എത്തിയത് കാമുകന്റെ വീട്ടിലേക്ക് തന്നെ; പെൺകുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടിയെങ്കിലും പൊലീസിന്റെ ഇടപെടലിലൂടെ പ്രണയത്തിന് ശുഭാന്ത്യം

പ്രണയംതലക്ക് പിടിച്ചപ്പോൾ കോവിഡ് കാലത്തെ വിലക്കൊന്നും ഒരു തടസ്സമായില്ല; 20കാരനായ കാമുകനെ നേടി 19കാരി കാൽനടയായി വന്നത് 42കിലോമീറ്റർ താണ്ടി; ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി യുവതി എത്തിയത് കാമുകന്റെ വീട്ടിലേക്ക് തന്നെ; പെൺകുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടിയെങ്കിലും പൊലീസിന്റെ ഇടപെടലിലൂടെ പ്രണയത്തിന് ശുഭാന്ത്യം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രണയംതലക്ക് പിടിച്ചപ്പോൾ കോവിഡ് കാലത്തെ വിലക്കൊന്നും ഒരു തടസ്സമായില്ല. 20കാരനായ കാമുകനെ നേടി യുവതി കാൽനടയായി വന്നത് 42കിലോമീറ്റർ താണ്ടി. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി യുവതി എത്തിയത് കാമുകന്റെ വീട്ടിലേക്ക് തന്നെ. പെൺകുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടിയെങ്കിലും പൊലീസിന്റെ ഇടപെടലിലൂടെ അവസാനം ശുഭാന്ത്യം. യുവാവ് 21വയസ്സ് പൂർത്തിയായാൽ അടുത്ത വർഷം വിവാഹം നടത്തിക്കൊടുക്കാമെന്ന് ഇരുവരുടേയും വീട്ടുകാർ പൊലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സമ്മതിച്ചു. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് കാമുകനും കാമുകിയും. യുവതി പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണെങ്കിൽ യുവാവ് ഇലക്ട്രീഷ്യനാണ്.

വീട്ടുകാരെ വിശ്വാസമില്ലാത്തതോടെയാണ് ഒളിച്ചോട്ടത്തിന് മുതിർന്നതെന്നാണ് ഇരുവരും പറയുന്നത്. വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന സംശയത്തിൽ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി. വഴിനീളെ പൊലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകൾ പറഞ്ഞു രക്ഷപ്പെട്ടു. മരുന്നു വാങ്ങാനും സാധനം വാങ്ങാനും എന്ന പല വിധ കഥകൾ പറഞ്ഞു. കേരളത്തിന്റെ അതിർത്തിയിൽ അങ്ങനെ യുവതി എത്തി. 44 കിലോമീറ്റാണ് മഞ്ചേരിയിൽ നിന്ന് വഴിക്കടവിലേക്ക് എത്തിയത്. ഒന്നര മണിക്കൂർ യാത്രകൊണ്ട് സാധാരണ ഇവിടെ എത്താം.

മലപ്പുറത്തെ കോവിഡുകാലത്ത് പൊലീസിന്റെ വാഹന പരിശോധന ശക്തമാണ്. എന്നാൽ യുവതി ആയതു കൊണ്ട് തന്നെ പറഞ്ഞത് വിശ്വസിച്ച് പൊലീസുകാർ വിട്ടു. ഇങ്ങനെയാണ് കോവിഡുകാലത്ത് 44 കിലോമീറ്റർ യുവതി താണ്ടിയത്. ജില്ലാ അതിർത്തികളൊന്നും കടക്കേണ്ടതില്ലാത്തും തുണയായി. അങ്ങനെ കാമുകന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടി. താൻ ഇനി ഒരിടത്തും പോകില്ലെന്നും അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് പ്രണയം തുടങ്ങിയതെങ്കിലും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. കോവിഡ് കാലത്ത് കാമുകനെ കാണാനാകാത്തതിന്റെ മാനസിക വിഷമാണ് യുവതിയുടെ യാത്രയ്ക്ക് പിന്നിൽ.

വാഹന പരിശോധന ശക്തമായതിനാൽ കാമുകന് യാത്ര ചെയ്താൽ പൊലീസ് പൊക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് പെൺകുട്ടി റിസ്‌ക് എടുത്തത്. ഇതിനിടെ പെൺകുട്ടി മിസ്സിംഗാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. യുവതിയുടെ വീട്ടുകാർ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരസ്യമായി തന്നെയുള്ള ഒളിച്ചോട്ടമായി ഇതിനെ മാറ്റാൻ യുവതി ആഗ്രഹിച്ചതു കൊണ്ട് തന്നെ പൊലീസിനും കാമുകനേയും കാമുകിയേയും കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. മഞ്ചേരി ഇൻസ്‌പെക്ടർ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. വഴിക്കടവിൽ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയിൽ പൊലീസ് തടഞ്ഞു. യാത്ര പൊലീസ് സ്റ്റേഷനിലാണെന്ന് കാറിലുണ്ടായിരുന്ന കാമുകന്റെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

ഇത് മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ട് പലരും ഉറപ്പാക്കി. ഇതോടെ കോവിഡുകാലത്ത് ഈ കാർ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസ് കാര്യങ്ങൾ തിരക്കി. വിവാഹം കൂടിയേ തീരൂവെന്ന് കാമുകനും കാമുകിയും നിലപാട് എടുത്തു. പൊലീസ് ബന്ധുക്കളോട് കാര്യങ്ങൾ തിരക്കി. ഇരുവരുടെയും ബന്ധുക്കൾ സമ്മതിച്ചതോടെ ലോക് ഡൗൺ കാലത്തെ ഒളിച്ചോട്ടം സ്റ്റേഷനിൽ തീർന്നു. പക്ഷേ, വിവാഹത്തിന് കാമുകനും കാമുകിയും കാത്തിരിക്കണം. കല്ല്യാണത്തിന് യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചത് പൊലീസ് കല്യാണത്തിന് സമ്മതിക്കുമെന്ന ഉറപ്പ് വാങ്ങി. അടുത്ത കൊല്ലം ഇതേ സമയം ഇവർക്ക് ഇനി വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP