Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം

നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം

എം മനോജ് കുമാർ

കൊച്ചി: പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ സംബന്ധിച്ചവരാരും ഈ വിവാഹം മറക്കില്ല. ഈ വിവാഹം ഒരിക്കലും മറക്കാൻ കഴിയാത്തവർ കൂടിയായിരുന്നു വിവാഹ ചടങ്ങിലെ അതിഥികളും. താലികെട്ട് കണ്ടപ്പോൾ അത് അഭ്രപാളിയിലെ അനശ്വര വിവാഹമുഹൂർത്തങ്ങളിലൊന്നായി പലരും കരുതുകയും ഈ ഈ ചിന്തകൾ പങ്കു വയ്ക്കുകയും ചെയ്തു. ആർമിയിൽ ക്യാപ്റ്റനായ ശ്രീറാമിന്റെയും ഡോക്ടറായ ആര്യശ്രീയുടെയും വിവാഹമായിരുന്നു ഗൃഹാതുര സ്മൃതികൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ നടന്നത്. വധൂവരന്മാരുടെ അമ്മമാർ ടീച്ചർമാരായി ജോലി ചെയ്യുന്ന പള്ളുരുത്തി എസ് ഡിപിവൈ സ്‌കൂളിനോട് ചേർന്നുള്ള ശിവക്ഷേത്രം കൂടിയാണ് ഭവാനി ശിവക്ഷേത്രം. വിവാഹത്തിൽ പങ്കെടുത്തത് കൂടുതലും അദ്ധ്യാപകരും ഈ സ്‌കൂളുമായി ബന്ധം പുലർത്തുന്നവരുമായിരുന്നു.

ശ്രീറാമും ആര്യശ്രീയുടെയും തമ്മിലുള്ള യഥാർത്ഥ വിവാഹം ഇപ്പോഴാണ് നടന്നതെങ്കിലും ഒരു നാടകത്തിൽ ഇവർ തമ്മിലുള്ള വിവാഹം മുൻപ് നടന്നിരുന്നു. അത് 22 വർഷം മുൻപായിരുന്നു. ആ വിവാഹത്തിന്റെ തനിയാവർത്തനമാണ് ഭവാനി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്നത് ആദ്യത്തേത് നാടകമായിരുന്നെങ്കിൽ ഇപ്പോൾ നടന്നത് യഥാർത്ഥ വിവാഹവും. ഇവർ തമ്മിൽ ശരിക്കും വിവാഹിതനാകും എന്ന് ഒരു ചിന്തയുമില്ലാത്ത പള്ളുരുത്തി സ്‌കൂളിലെ അദ്ധ്യാപകർ തന്നെയാണ് സ്‌കിറ്റിന്റെ ഭാഗമായുള്ള വിവാഹത്തിനായി ഈ കുട്ടികളുടെ കൈകൾ ചേർത്തു വച്ചത്. അന്ന് ആ കൈകൾ ചേർക്കപ്പെട്ടെങ്കിലും ഈ കഴിഞ്ഞ ദിവസം വിവാഹം തന്നെ യാഥാർഥ്യമാവുകയായിരുന്നു. മുൻപ് ഇവർ തമ്മിൽ നടന്ന വിവാഹത്തിന്റെ കഥ ഇങ്ങിനെ. രണ്ടുപേർക്കും നാല് വയസുള്ളപ്പോഴാണ് സ്‌കൂൾ ആഘോഷവുമായി ബന്ധപ്പെട്ടു സ്‌കിറ്റ് നടക്കുന്നത്. സ്‌കിറ്റിൽ വിവാഹമുണ്ട്. സ്‌കിറ്റ് പട്ടാളക്കാരന്റെ വിവാഹം.

സ്‌കിറ്റിനായി വരനും വധുവും വേണം. ഒരു നാല് വയസുകാർ എങ്കിലും ഇതിനായി വേണം. നാല് വയസുകാരെ എങ്ങിനെ തപ്പിപ്പിടിക്കും. സ്‌കിറ്റ് സംവിധാനം ചെയ്ത അദ്ധ്യാപകൻ റഷീദ് സാർ കുട്ടികളെ അന്വേഷിക്കാൻ ഒന്നും മിനക്കെട്ടില്ല. അദ്ധ്യാപികമാരായ സന്ധ്യയുടെയും മിനിയുടെയും നാലുവയസുകാരായ കുട്ടികളെ തന്നെ വിവാഹത്തിനായി ഒരുക്കി. ഇന്നത്തെ വധൂ വരന്മാരായ ശ്രീറാമിനേയും ആര്യശ്രീയേയും ആണ് അന്ന് ഇങ്ങിനെ ഒരുക്കിയത്. ആ വിവാഹം അങ്ങിനെ നടക്കുകയും ചെയ്തു. വിവാഹ രംഗങ്ങൾ ഇങ്ങിനെയായിരുന്നു. സ്‌കിറ്റിൽ പട്ടാളക്കാരനായത് ശ്രീറാം തന്നെ. അതീവ രസകരമായി സ്‌കിറ്റ് അരങ്ങേറി. പട്ടാളക്കാരനായ ശ്രീറാം അന്ന് പിണങ്ങി. നാല് വയസുകാരനായ ശ്രീറാം പറഞ്ഞു. ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ... പരിപാടി ദിവസം രാവിലെയും പട്ടാളക്കാരന്റെ ധൈര്യം ചോർന്നുപോയി. വരൻ നിലവിളിച്ചു. നാടകത്തിലെ വിവാഹം പക്ഷെ കഴിഞ്ഞു.

സ്‌കിറ്റ്പ്പ് കഴിഞ്ഞയുടൻ ടീച്ചർ വധുവിനെ സ്റ്റേജിൽ നിന്നു തൂക്കിയെടുത്ത് താഴേക്കു തന്നു. അന്ന് കുഞ്ഞമ്മയായ ദീപ. ഇന്ന് ഡോക്ടർ ദീപ. വധുവായ ആര്യശ്രീയെ താഴെയിറക്കി. അന്ന് ഈ വിവാഹത്തിൽ സംബന്ധിക്കാൻ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും. ഇവർ ആര്യശ്രീയെ ഏറ്റുവാങ്ങി തോളിലിട്ടു. കെട്ടിത്തൂക്കിയിട്ട തിരുപ്പൻ, സാരി ഉൾപ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിച്ചു. പിറ്റേന്നു മുതൽ ചെക്കൻ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും പോയി. അമ്മമാർ പിന്നെയും പള്ളുരുത്തി സ്‌കൂളിൽ ടീച്ചര്മാരായി തന്നെ തുടരുകയും ചെയ്തു.

ടീച്ചർമാർ പക്ഷെ ആത്മമിത്രങ്ങളായിരുന്നു. അവർ പള്ളുരുത്തി സ്റ്റാഫ് റൂമിലെ ബെഞ്ചിൽ മുൻപ് ഒന്നിച്ചിരുന്നാണ് പുളിമാങ്ങ തിന്നത്. അന്നവർ ഒരേ സമയം ഗർഭിണികൾ കൂടിയായിരുന്നു. പക്ഷെ കല്യാണത്തിന്റെ കാര്യമൊക്കെ അന്നേ അവർ മറന്നിരുന്നു. പക്ഷെ കുട്ടികൾ മറന്നോ എന്ന കാര്യം അവർ ഓർത്തതുമില്ല. ആര്യ ശ്രീ ഈ വിവാഹം മറന്നോ എന്ന് അറിയില്ല. പക്ഷെ ശ്രീറാം ഈ വിവാഹം മറന്നില്ല. വർഷങ്ങൾ കഴിഞ്ഞു .ശ്രീറാം എൻഡിഎ
ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി. വധു ആര്യശ്രീ എംബിബിഎസ് കഴിഞ്ഞു ഡോക്ടറുമായി. വരന് വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ വരൻ ആദ്യം വിവാഹത്തെ ഓർത്തു. വധുവായ ആര്യശ്രീയെ ഓർത്തു. പിന്നെ സമയമെടുത്തിയില്ല. ഫെയ്സ് ബുക്ക് വഴി തിരിഞ്ഞു ആര്യശ്രീയുടെ മെസ്സേജ് ബോക്‌സിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. നമുക്ക് ഒന്നുകൂടി വിവാഹം കഴിച്ചാലോ. ആലോചന മുറുകി.

ആര്യശ്രീയുടെ വീട്ടുകാർ പക്ഷെ വിവാഹത്തിൽ നിന്ന് പിന്നോട്ടടിച്ചു. വധുവിനെ അവർക്ക് കൊച്ചിയിൽ തന്നെ വിവാഹം കഴിച്ചു അയക്കണം. ആ രീതിയിൽ തന്നെയാണ് വധുവിന്റെ വീട്ടുകാർ ആലോചിച്ചത്. 'അമ്മാർ തമ്മിൽ അടുപ്പമായിരുന്നതിനാൽ ഈ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ഇരുവർക്കും പ്രയാസവും വരില്ലായിരുന്നു. പക്ഷെ സംഭവം അറിഞ്ഞു ശ്രീറാം നേരിട്ട് ആര്യശ്രീയുടെ അമ്മയെ ബന്ധപ്പെട്ടു. ആ വാക്കുകൾക്ക് അത്രമാത്രം ശക്തിയുണ്ടായിരുന്നു. ഞങ്ങൾക്ക് നിരസിക്കാനും പ്രയാസമായിരുന്നു-മുൻപ് സ്‌കിറ്റ് വേളയിൽ വധുവിനെ വാരിയെടുത്ത കുഞ്ഞമ്മയായ ഡോക്ടർ ദീപ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒടുവിൽ ഇരുവീട്ടുകാരും യോജിച്ചു വിവാഹം തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന്റെ അതിഥികളുടെ കാര്യത്തിലും മാറ്റങ്ങൾ വന്നു. അന്ന് നാടകവേളയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ, അന്ന് അടുപ്പം നിലനിർത്തിയവർ എല്ലാവരും വിവാഹത്തിന് എത്തി. സ്‌കിറ്റ് വേളയിൽ ഇവരെ തിരഞ്ഞെടുത്ത് ഒരുക്കിയ റഷീദ് സാർ സാർ തന്നെ വിവാഹവേളയിൽ മുഖ്യാഥിതിയായി വരുകയും അന്നത്തെ കാര്യങ്ങൾ വിവാഹ വേളയിൽ അനുസ്മരിക്കുകയും ചെയ്തു വേദിയിൽ പഴയ കഥ അനുസ്മരിച്ച സാർ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.

വധുവായി ആര്യശ്രീയെ തന്നെ ലഭിച്ചെങ്കിലും വരനായ ശ്രീറാമിന്റെ ഒരു നിർബന്ധം നടന്നില്ല. അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്നായിരുന്നു ശ്രീറാമിന്റെ നിർബന്ധം. അതിനു പക്ഷെ പ്രയാസമായിരുന്നു. പകരം രണ്ടു മാസം കൊണ്ടു നെയ്ത ,ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് വരൻ തൃപ്തനായി. ഒപ്പം രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ഒരു ജീപ്പ് വാങ്ങി. ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി. വധൂവരന്മാരുടെ വിവാഹാനന്തര യാത്ര ജീപ്പിൽ നടത്തുകയും ചെയ്തു. വിവാഹം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും വിവാഹത്തിൽ പങ്കെടുത്തവർക്ക് ഈ വിവാഹം മറക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അഭ്രപാളികളിൽ അവർ കണ്ടു മറന്ന അനശ്വരമായ വിവാഹമുഹൂർത്തങ്ങളിൽ ഒന്നാണ് പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ അവർക്ക് മുന്നിൽ പുനരുജ്ജീവിച്ചത്.

കഥ ഇങ്ങനെ:

വർഷങ്ങൾക്കപ്പുറം ഒരിക്കൽ കൊച്ചി SDPY സ്‌കൂളിലെ സ്റ്റാഫ് റൂമിൽ ഒരേ ബഞ്ചിലിരിക്കുന്ന രണ്ട് അദ്ധ്യാപികമാർ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.. ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികൾക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു.രണ്ടാളെയും ഒരേ ക്ലാസിൽ ചേർക്കുന്നു. സ്‌കൂൾആനിവേഴ്‌റി വന്നപ്പോൾ സ്‌കൂളിലെ ഡാൻസ് മാസ്റ്ററായ റഷീദ് സാർ 'ഒരു പട്ടാളക്കാരന്റെ കല്യാണം' എന്നൊരു കോമഡി സ്‌കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരൻ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.അതീവ രസകരമായി സ്‌കിറ്റ് അരങ്ങേറുന്നു. (ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ... എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോർന്ന വരൻ നിലവിളിച്ചുവെങ്കിലും..! ) പരിപാടി കഴിഞ്ഞയുടൻ ടീച്ചർ വധുവിനെ സ്റ്റേജിൽ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാൻ.. വിവാഹത്തിൽ സംബന്ധിക്കാൻ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും കെട്ടിത്തൂക്കിയിട്ട തിരുപ്പൻ, സാരി ഉൾപ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു. പിറ്റേന്നു മുതൽ ചെക്കൻ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.

വർഷങ്ങൾ കഴിഞ്ഞു.ചെക്കൻNDA ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി .MBBS നാലാം വർഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ FB യിൽ തപ്പിയെടുത്ത് 'ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ 'എന്നു ചോദിക്കുന്നു.. പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു. വീട്ടുകാർ പേർത്തും പേർത്തും ചിന്തിച്ചിട്ട് ഒടുവിൽ ,റഷീദ് സാർ കൂട്ടിച്ചേർത്തത് ഇനി നമ്മളായിട്ട് വേർപിരിക്കണ്ടാ 'എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവർ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു. ഡോ. ആര്യശ്രീ & ക്യാപ്റ്റൻ ശ്രീറാം. 'ഒരു പട്ടാളക്കാരന്റെ കല്യാണം' വീണ്ടും അരങ്ങേറിയപ്പോൾ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു.റഷീദ് സാർ വേദിയിൽ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.( ഇനി ഇമ്മാതിരി നാടകങ്ങൾ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!).

അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിർഭാഗ്യവശാൽ പൊളിഞ്ഞുപോയി. എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത ,ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി.രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തിൽ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP