1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

പ്രണയം പകയാണ്.. പ്രതികാരമാണ്..! കൗമാര പ്രണയം ആളിക്കത്തുന്ന കാലത്തുകൊലപാതക നിരക്കും ഉയരുന്നു; പ്രണയം ഇന്ത്യയിൽ കൊലപാതകത്തിന് ചേതോവികാരമാകുന്ന മൂന്നാമത്തെ കാരണം; പ്രണയപ്പകയിൽ പൊലിഞ്ഞത് 44,412 ജീവനുകൾ; കമിതാക്കളെ കൊന്നുതള്ളുന്നതിൽ മുന്നിൽ ഉത്തർപ്രദേശിൽ; പ്രണയക്കൊലകൾ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം തന്നെ; ഏറ്റവും കൂടുതൽ ആളെ കൊല്ലപ്പെടുന്നത് വ്യക്തിവൈരാഗ്യത്താലും സ്വത്തു തർക്കത്താലുമെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്

November 19, 2019 | 03:59 PM IST | Permalink



പ്രണയം പകയാണ്.. പ്രതികാരമാണ്..! കൗമാര പ്രണയം ആളിക്കത്തുന്ന കാലത്തുകൊലപാതക നിരക്കും ഉയരുന്നു; പ്രണയം ഇന്ത്യയിൽ കൊലപാതകത്തിന് ചേതോവികാരമാകുന്ന മൂന്നാമത്തെ കാരണം; പ്രണയപ്പകയിൽ പൊലിഞ്ഞത് 44,412 ജീവനുകൾ;  കമിതാക്കളെ കൊന്നുതള്ളുന്നതിൽ മുന്നിൽ ഉത്തർപ്രദേശിൽ; പ്രണയക്കൊലകൾ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം തന്നെ; ഏറ്റവും കൂടുതൽ ആളെ കൊല്ലപ്പെടുന്നത് വ്യക്തിവൈരാഗ്യത്താലും സ്വത്തു തർക്കത്താലുമെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആളിക്കത്തുന്ന പ്രണയങ്ങളെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ മലയാളികൾക്ക് ശരിക്കും പരിചയമുണ്ട്. പ്രണയ നൈരാശ്യത്താലോ നിഷേധിക്കൽ കൊണ്ടോ കാമുകിമാരെ പെട്രോൾ ഒഴിച്ചു കത്തിച്ച കാമുകന്മാർ കേരളത്തിലെ വാർത്തകളിൽ നിറഞ്ഞിരുന്നു. അത്തരം സംഭവങ്ങൾ സംസ്ഥാനത്ത് കൂടി വരുന്നു എന്ന റിപ്പോർട്ടുകൾക്കിടെയും രാജ്യത്ത് നടക്കുന്ന മറ്റൊരു റിപ്പോർട്ടു കൂടി പുറത്തുവന്നു. ഇന്ത്യയിൽ കൊലപാതകത്തിന് ഇടയാക്കുന്ന കാരണങ്ങളിൽ പ്രണയം മുന്നാമത്തെ കാരണമായി മാറുന്നു എന്നതാണ് ഇത്. ഒരു പരിഷ്‌ക്കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന കണക്കാണ് ഇത്. ദേശീയ തലത്തിൽ മൊത്തത്തിൽ എടുക്കുമ്പോൾ രാജ്യത്തിൽ കൊലപാതക നിരക്ക് കുറഞ്ഞു വരുന്നു എന്നത് ആശ്വാസം പകരുന്ന വാർത്തയാണ്. എങ്കിലും പ്രണയപ്പകയിൽ കൊലപാതകങ്ങൾ വർദ്ധിക്കുന്നു എന്നതാണ് ആശങ്കയോടെ നോക്കി കാണേണ്ട വാർത്തയായി മാറുന്നു.

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ(എൻസിആർബി) പുറത്തുവിട്ട 2001 മുതൽ 2017 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് കൊലപാതകങ്ങൾ കാരണമാകുന്ന ചേതോവികാരത്തിൽ പ്രണയം പ്രധാന സ്ഥാനത്ത് എത്തുന്നത്. വ്യക്തിവൈരാഗ്യങ്ങളാണ് ഏറ്റവും അധികം കൊലപാതകങ്ങൾക്ക് ഇടയാക്കുന്ന ചേതോവികാരം. അതേസമയം സ്വത്തുതർക്കം രണ്ടാം സ്ഥാനത്തു എത്തുന്നു. ഇതിനിടെയാണ്, പ്രണയപ്പക രാജ്യത്തെ കൊലകളുടെ പ്രധാന കാരണങ്ങളിൽ മൂന്നാം സ്ഥാനത്തായി നിലകൊള്ളുന്നത്. 2001ൽ 36,302 കൊലകളാണു എൻസിആർബി രജിസ്റ്റർ ചെയ്തത്. 2017ൽ ഇത് 28,653 ആയി മാറി. ഇതോടെ പൊതുവേ കൊലപാതക നിരക്കിൽ കുറവുണ്ടായെന്ന് വ്യക്തമാകും. 21 ശതമാനത്തിന്റെ വ്യത്യാസമാണ് പതിനാറ് വർഷങ്ങൾക്കിടയിൽ ഉണ്ടായത്.

2001-2017 കാലയളവിൽ വ്യക്തിവൈരാഗ്യ കൊലകളുടെ എണ്ണം 67,774 ആണ്. ഇത് 4.3 ശതമാനം കുറവാണെന്നത് കാണം. ഇക്കാലയളവിൽ സ്വത്തുതർക്ക കൊലകളുടെ എണ്ണം 51,554 ആണ്. ഇത് 12 ശതമാനം കുറവ് രേഖപ്പെടുത്തി എന്നത് നേട്ടമായി കണക്കാക്കാം. എന്നാൽ, സാങ്കേതിവ വിദ്യയുടെ വളർച്ചയുടെ കാലത്ത് പ്രണയബന്ധങ്ങളും ശരിക്കും വർദ്ധിച്ചിട്ടുണ്ട്. ഇതോടെ പ്രണയക്കൊലയുടെ നിരക്ക് കുത്തനെ കൂടുന്ന അവസ്ഥയാണ് ഉള്ളത്. ഉത്തരേന്ത്യയിൽ ദുരഭിമാന കൊലപാതകങ്ങളായി മാറുന്നതും പ്രണയം നിർണായകമായി മാറുന്നു.

പതിനാറ് വർഷത്തിനിടെ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ വൻതോതിൽ കൂടിയത് 28 ശതമാനമാണ്. 2001-2017 കാലയളവിൽ നടന്നത് 44,412 കൊലപാതകങ്ങളാണ് എന്നത് ശരിക്കും ഞെട്ടിക്കും. ജനസംഖ്യയിൽ മുന്നിലുള്ള ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ പ്രണയപ്പകയുടെ പേരിൽ കൊല്ലപ്പെടുന്നത്. ആന്ധ്രപ്രദേശിൽ ഒരു വർഷം 384 പേർ വീതം കൊല്ലപ്പെടുന്നു എന്നാണ് കണക്കുകൾ. മഹാരാഷ്ട്ര ഇത് 277 ആയി മാറുന്നു. ഗുജറാത്ത് 156ഉം പഞ്ചാബ് 98ഉം കൊലപാതകങ്ങളാണ് ഓരോ വർഷവും പ്രണയത്തെ തുടർന്നു നടക്കുന്നത്. പ്രണയകൊലപാതക നിരക്കിൽ ഉത്തർപ്രദേശാണു മുന്നിൽ. പ്രതിവർഷം ശരാശരി 395 പേരാണു പ്രണയപ്പകയുടെ പേരിൽ യുപിയിൽ കൊല്ലപ്പെടുന്നത്. രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.

തമിഴ്‌നാട്, കർണാടക, ഡൽഹി സംസ്ഥാനങ്ങളിലും പ്രണയപ്പക കൊലപാതക കാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ്. മറ്റു സംസ്ഥാനങ്ങളിൽ മൂന്നോ നാലോ സ്ഥാനത്തും പ്രണയപ്പകയാണു കൊലയ്ക്കു കാരണമാകുന്നത്. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിൽ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ കുറവാണ്. ഇക്കാര്യത്തിൽ ബംഗാളാണ് കേരളത്തിനൊപ്പമുള്ളത്. പ്രണയനൈരാശ്യമോ പ്രണയപ്പകയോ മൂലമുള്ള കൊലകൾ രണ്ടിടത്തും താരതമ്യേന വളരെ കുറവാണ്. 2001-2017 കാലയളവിൽ പ്രതിവർഷം ശരാശരി 29 കൊലപാതകങ്ങളാണു ബംഗാളിൽ നടന്നിട്ടുള്ളത്. കേരളത്തിലാകട്ടെ ആറെണ്ണം വീതം മാത്രമാണ് റിപ്പോർട്ടു ചെയ്യുന്നത്.

അതേസമയം കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ശരാശരി 10 പേർക്കാണു ഓരോ വർഷവും ജീവൻ നഷ്ടപ്പെട്ടത്. ത്രികോണ പ്രണയമോ അവിഹിത ബന്ധമോ ആണു പലപ്പോഴും പ്രണയക്കൊലകളുടെ മുഖ്യകാരണങ്ങളെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. വീട്ടുകാർ പ്രണയത്തെ അംഗീകരിക്കാത്ത സംഭവങ്ങളിലും കൊലപാതകത്്തിൽ കലാശിക്കുണ്ട്. ദുരഭിമാന കൊലപാതകങ്ങളും രാജ്യത്ത് വർദ്ധിച്ചു വരുന്നുണ്ട്. 2016ൽ 71 പേർക്കും 2017ൽ 92 പേർക്കും ദുരഭിമാനത്തിന്റെ പേരിൽ രാജ്യത്തു ജീവൻ നഷ്ടപ്പെട്ടു.

എൻസിആർബി റിപ്പോർട്ട് പ്രകാരം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാനമായ ന്യൂഡൽഹിയാണു മുന്നിൽ. ഒരു ലക്ഷം ജനസംഖ്യക്ക് 1,050 കുറ്റകൃത്യങ്ങൾ. കേരളമാണു രണ്ടാമത്; ഒരു ലക്ഷം ജനസംഖ്യക്ക് 656 ക്രൈം കേസ്. തമിഴ്‌നാട്ടിൽ 256, ഝാർഖണ്ഡിൽ 130 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങളിലെ കുറ്റകൃത്യ നിരക്ക്. 2017ൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങളിൽ മുൻ വർഷത്തേക്കാൾ ആറ് ശതമാനം വർധനയുണ്ടായി. സ്ത്രീകൾ ആക്രമിക്കപ്പെട്ടതിന് 3,59,849 കേസുകൾ 2017ൽ റിപ്പോർട്ട് ചെയ്തു. 56,011 കേസുകളുമായി യുപി ആണ് മുന്നിൽ.

രാജ്യത്ത് 2017ൽ സ്ത്രീകൾക്കെതിരെ മൂന്നരലക്ഷത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ അടുത്തിടെ പുറത്തു വിട്ട കണക്കിൽ വ്ക്തമാക്കിയിരുന്നു. 2015ൽ സ്ത്രീകൾക്കെതിരെയുള്ള 3.2ലക്ഷം അതിക്രമങ്ങൾ രജിസ്റ്റർ ചെയ്തു. 2016ൽ ഇത് 3,38954 ആയി ഉയർന്നു. കൊലപാതകം, ബലാൽസംഗം, സ്ത്രീധനമരണങ്ങൾ, ആത്മഹത്യാപ്രേരണ, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള ക്രൂരതകൾ തുടങ്ങിയവയാണ് പ്രധാനമായും രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒരു കൊല്ലം വൈകി പുറത്തിറക്കിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2017ലെ കുറ്റകൃത്യ കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലാണ് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്നത്. 56,011 അതിക്രമങ്ങളാണ് 2017ൽ ഇവിടെ സ്ത്രീകൾക്കെതിരെ നടന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 31,979 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു.29,778 കേസുകളുമായി പശ്ചിമബംഗാളാണ് തൊട്ടുപിന്നിൽ. മധ്യപ്രദേശിൽ30,992 കേസുകളും രാജസ്ഥാനിൽ 25,993കേസുകളും അസമിൽ 23,082 കേസുകളും 2017ൽ രജിസ്റ്റർ ചെയ്തതായി ക്രൈംറെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
ട്രംപിന് ഒന്നുതുള്ളിച്ചാടാൻ തോന്നുന്നു! നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇതാ ഒരുനിർണായക മുന്നേറ്റം; 49 വർഷത്തിന് ശേഷം ഇസ്രയേലും യുഎഇയും നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ചരിത്രപ്രധാന കരാർ; അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധാരണയിലായത് ട്രംപിന്റെ മധ്യസ്ഥതയിൽ; ഫലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കുന്നത് ഇസ്രയേൽ നിർത്തി വയ്ക്കും; കരാർ ഒരേസമയം ഫലസ്തീന് നേട്ടവും കോട്ടവും
പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച ചിക്കൻകറിയിൽ കലർത്തിയത് വീട്ടിലുണ്ടായിരുന്ന എലിവിഷം; വിഷം കലർന്ന കറി കഴിച്ചിട്ടും അച്ഛനും അമ്മയും സഹോദരിയും മരിക്കാതായതോടെ വകവരുത്താൻ കൂടുതൽ അന്വേഷണവും; വിഷത്തിന്റെ സാധ്യതകൾ തേടി ഗൂഗിളിൽ പരതിയതും വിനയായി; ഉറ്റവരെ ഇല്ലാതാക്കാൻ ആൽബിൻ ബെന്നി വിഷം വാങ്ങി സൂക്ഷിച്ചത് സ്വന്തം കിടക്കയ്ക്കടിയിലും; 22 കാരൻ സുഖജീവിതത്തിനായി ചെയ്ത കൊടുംക്രൂരതകൾ എണ്ണിപ്പറഞ്ഞ് കുറ്റസമ്മതം
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
യുവതികളോട് അതീവതാത്പര്യവും സെക്‌സ് സൈറ്റുകളുടെ സ്ഥിരം സന്ദർശകനും; കൂട്ടായി മദ്യവും മയക്കുമരുന്നുകളും; കള്ളത്തരങ്ങൾ സഹോദരി കണ്ടുപിടിച്ചപ്പോൾ ഭീതിയായി; കുടുംബത്തെ ഇല്ലാതാക്കാൻ ഐസ്‌ക്രീമിൽ എലിവിഷം കലർത്തിയെന്ന് തെളിഞ്ഞത് ആന്മേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ; യുവാവിന്റെ മൊബൈലിൽ വിഷം തേടിയുള്ള അന്വേഷണങ്ങളും; കുടുംബത്തോട് കടുംകൈ കാട്ടാൻ ആൽബിനെ വഴിതെറ്റിച്ചത് സ്വത്ത്‌മോഹവും സുഖിച്ച് ജീവിക്കണമെന്ന ആഗ്രഹവും
യുഎഇ കോൺസുലേറ്റിന് വന്ന നയതന്ത്ര ബാഗേജുകൾ സാക്ഷ്യപ്പെടുത്തിയത് ആര്? തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽ കുമാർ; രേഖകൾ സാക്ഷ്യപ്പെടുത്തിയത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ.എ.ഹഖ് എന്ന് ആരോപണം; പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് പോസ്റ്റുകൾ ഇട്ടതിന് മാറ്റിനിർത്തിയ ഉദ്യോഗസ്ഥനാണ് ഷൈനെന്ന് ബിജെപി; മറുപടി പറയേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസും
സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല; അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതിസന്ധികൾ; കസ്റ്റംസിനെ അസ്വസ്ഥമാക്കിയത് എൻഐഎയുടെ വരവ്; തങ്ങളുടെ കൊക്കിൽ നിന്ന് കേസ് കസ്റ്റംസ് കൊത്തിക്കൊണ്ട് പോയതിൽ ഡിആർഐക്ക് അതൃപ്തി; സമ്മർദ്ദം മുറുകുന്നതിൽ എൻഐഎയ്ക്കും അസ്വസ്ഥത; ഡൽഹിയിൽ വാർ റൂം തുറന്നു എല്ലാം നിരീക്ഷിച്ച് അജിത് ഡോവലും; സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും