Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ

ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : സോഷ്യൽ മീഡിയയിലെ പ്രണയം മൊബൈൽ ഫോണിലൂടെ അസ്ഥിക്ക് പിടിച്ചു. പ്രണയം മൂർധന്യത്തിലെത്തിയതോടെ, വീടുവിട്ടിറങ്ങിയ വീട്ടമ്മ ഒടുവിൽ കാമുകനെ കണ്ടപ്പോൾ ഞെട്ടി. ക്ലൈമാക്‌സിൽ സ്ഥലത്തെത്തിയ ഭർത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയതോടെ നാട്ടുകാരും പരിഞ്ഞു പോയി.

കണ്ണൂർ ജില്ലയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഫേസ്‌ബുക്കിലൂടെ വാട്‌സാപ്പിലെത്തി പിന്നെ ഫോൺ വിളിയിലൂടെ പ്രണയം തലയ്ക്ക് പിടിച്ചതോടെ, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് യുവതി കാമുകന്റെ അടുത്തെത്തിയത്. കാമുകന്റെ വീട്ടിലെത്തിയപ്പോഴാണ്, കാമുകൻ പ്ലസ് വൺ വിദ്യാർത്ഥിയാണെന്ന് വീട്ടമ്മ അറിയുന്നത്. കാമുകന്റെ വീട് കണ്ടെത്താനും ഏറെ ബുദ്ധിമുട്ടി. എന്തുവന്നാലും ഇനി ജീവിതം കാമുകനൊപ്പമെന്ന് പറഞ്ഞെത്തിയ യുവതിയാണ് മീശയുള്ള ഭർത്താവിനൊപ്പം മീശയില്ലാത്ത കാമുകനെ കണ്ട് പോയത്.

വീട് തപ്പി കണ്ടുപിടിച്ച് യുവതി എത്തിയതും മറ്റും നാട്ടിലും അതിവേഗം പാട്ടായി. വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ടതോടെ, മീശ മുളക്കാത്ത കാമുകൻ പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളിൽ ഒളിച്ചിരുന്നു. നാട്ടുകാർ കാമുകന്റെ വീട്ടിൽ തടിച്ചു കൂടി. മാസങ്ങൾ നീണ്ട മൊബൈൽ പ്രണയത്തിലൊടുവിലാണ് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച്, അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്.

മൊബൈൽ ഫോണിലെ വിലാസം തേടി വീട്ടമ്മ കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. മൊബൈൽ ഫോണും പിടിച്ച് മുന്നിലെത്തിയ കൗമാരക്കാരൻ കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി. പ്രണയാവേശത്തിൽ വീടുവിട്ടിറങ്ങിയ വീട്ടമ്മ, കാമുകന്റെ വീട്ടിന്റെ വരാന്തയിൽ ഇരുപ്പുറപ്പിച്ചു. വാർത്ത കാട്ടു തീ പോലെ പടർന്നു. ഇതോടെ ആളുകൾ കൊച്ചുകാമുകന്റെ വീടിന് മുന്നിൽ തടിച്ചുകൂടി.

തുടർന്ന് യുവതിയുടെ ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു.സ്ഥലത്തെത്തിയ ഭർത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അച്ഛന്റെ പേരിലുള്ള മൊബൈൽ കണക്ഷനാണ് കൊച്ചു കാമുകൻ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP