Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

ബമ്പർ അടിച്ചാലും ജീവിക്കാൻ കഴിയാത്ത സാഹചര്യം; ഓണം ബമ്പറിലെ ഒന്നാം സമ്മാനക്കാരന്റെ 'അവസ്ഥ' വരാതിരിക്കാൻ കരുതൽ; ഓണം ബമ്പറിലെ രണ്ടാം സമ്മാനക്കാരൻ വഴിയിൽ വിഷുക്കാല ഭാഗ്യവാൻ; വിഷു ബമ്പറിൽ നിന്ന് കിട്ടിയ 7.56 കോടി കോഴിക്കോടുകാരൻ കൈപ്പറ്റിയത് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ; ഇനി ഭാഗ്യക്കുറിയിലെ ഭാഗ്യവാന്മാർ ഒളിച്ചിരിക്കും

ബമ്പർ അടിച്ചാലും ജീവിക്കാൻ കഴിയാത്ത സാഹചര്യം; ഓണം ബമ്പറിലെ ഒന്നാം സമ്മാനക്കാരന്റെ 'അവസ്ഥ' വരാതിരിക്കാൻ കരുതൽ; ഓണം ബമ്പറിലെ രണ്ടാം സമ്മാനക്കാരൻ വഴിയിൽ വിഷുക്കാല ഭാഗ്യവാൻ; വിഷു ബമ്പറിൽ നിന്ന് കിട്ടിയ 7.56 കോടി കോഴിക്കോടുകാരൻ കൈപ്പറ്റിയത് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ; ഇനി ഭാഗ്യക്കുറിയിലെ ഭാഗ്യവാന്മാർ ഒളിച്ചിരിക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിഷു ബമ്പർ ഇത്തവണ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. പേരു വെളിപ്പെടുത്തരുതെന്ന നിർദ്ദേശവുമായാണ് കോഴിക്കോട് സ്വദേശി സമ്മാനം കൊണ്ടു പോയത്. കേരളത്തിന്റെ ഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഇത്. ലോട്ടറി അടിച്ചാലും ജീവിക്കാൻ കഴിയാത്ത സാഹചര്യം കേരളത്തിലുണ്ട്. പൊതു സമൂഹത്തിന്റെ സമ്മർദ്ദം കാരണമാണ് ഇത്. സമ്മാനത്തുക ഭാഗ്യവാൻ കൊണ്ടു പോയെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്. 7.56 കോടിയാണ് ഒന്നാം സമ്മാനക്കാരന് വിഷു ബമ്പറിൽ കിട്ടിയത്. ഭാവിയിലും ലോട്ടറിയിൽ സമ്മാനം അടിക്കുന്നവർ ഈ മാർഗ്ഗം തുടരാനാണ് സാധ്യത.

വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം അടിച്ച ഭാഗ്യവാന് പേര് പുറത്തറിയുന്നതിൽ താൽപ്പര്യമില്ലെന്ന് സൂചന നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. ഭാവിയിൽ ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് ഇത്. ഇത്തവണ വിഷു ബമ്പർ 12 കോടി ചെമ്മാട് പുതിയ ബസ്സ്റ്റാൻഡിലെ സി.കെ.വി. ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് കിട്ടിയത്. നറുക്കെടുപ്പ് നടന്നശേഷം ബമ്പറടിച്ച വിവരം അറിഞ്ഞെങ്കിലും ഭാഗ്യവാനെ കണ്ടെത്താനാകാതെ ലോട്ടറി ഏജൻസി ഉടമയും ജീവനക്കാരും വലഞ്ഞിരുന്നു. പിന്നാലെ പേര് പുറത്തു പറയരുതെന്ന് വ്യക്തമാക്കി കോഴിക്കോട്ടുകാരൻ സമ്മാനവുമായി പോയി.

ഓണം ബമ്പർ 25 കോടിയുടേതായിരുന്നു. അന്ന് ബമ്പർ അടിച്ച ഒന്നാം സമ്മാനക്കാരൻ വാർത്തകളിൽ താരമായി. എന്നാൽ അതിന് ശേഷം ഉറക്കില്ലാ രാവുകളായിരുന്നു. പലരും സഹായ അഭ്യർത്ഥനയുമായി എത്തി. പല ആവശ്യങ്ങളും നിർദ്ദേശങ്ങളും എത്തി. ഇതെല്ലാം ഒന്നാം സമ്മാനക്കാരന്റെ പേരു വിവരം പുറത്തു വന്നതു കൊണ്ടായിരുന്നു. ഓണം ബമ്പറിൽ രണ്ടാം സമ്മാനം അഞ്ചു കോടിയായിരുന്നു. എന്നാൽ ഈ കോടിപതി ആരെന്ന് ആരും അറിഞ്ഞില്ല. പാലായിൽ വിറ്റ ടിക്കറ്റിനായിരുന്നു രണ്ടാം സമ്മാനം. കാനറാ ബാങ്കു വഴി ടിക്കറ്റ് തുക നേടിയ ഈ രണ്ടാം സമ്മാനക്കാരൻ പേരു വിവരം രഹസ്യമാക്കി.

താനാരെന്ന് ആരും അറിയരുതെന്ന നിർദ്ദേശവുമായാണ് ടിക്കറ്റ് ബാങ്കിൽ നൽകിയത്. അത് ബാങ്ക് അക്ഷരം പ്രതിപാലിക്കുകയും ചെയ്തു. ഇതു പോലെ വിഷു ബമ്പറിലെ ഒന്നാം സ്ഥാനക്കാരനും 12 കോടി പേര് പുറത്തു പറയാതെ നേടുകയായിരുന്നു. ഇതിലൂടെ ഭാവിയിൽ ഉണ്ടാകുന്ന വലിയ സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാം. താനൂർ സ്വദേശിയായ എ.കെ. ആദർശിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെമ്മാട്ടെ ലോട്ടറി ഏജൻസി. ഇവർക്ക് തിരൂർ, താനൂർ, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും ഏജൻസികളുണ്ട്. ഇതിനുമുൻപും ഇവർ വിൽപ്പന നടത്തിയ ടിക്കറ്റുകൾക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ബമ്പർ സമ്മാനം ആദ്യമായാണു ലഭിക്കുന്നത്. ആ ഭാഗ്യവാൻ ആരെന്ന് ആരും അറിയുന്നുമില്ല.

ഒന്നരവർഷം മുൻപാണ് ചെമ്മാട്ടെ പുതിയ ബസ്സ്റ്റാൻഡിൽ ഇവർ ലോട്ടറി ഏജൻസി തുടങ്ങിയത്. രണ്ടാഴ്ച മുൻപ് വിൽപ്പന നടത്തിയ വി.ഇ. 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സർക്കാരിൽനിന്ന് നേരിട്ടാണ് ടിക്കറ്റുകൾ എടുത്തത്ു. ബസ്സ്റ്റാൻഡിലുള്ള കടയായതിനാൽ പല സ്ഥലങ്ങളിലുള്ളവരും ഇവിടെനിന്ന് ടിക്കറ്റെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ആളെ കണ്ടെത്തൽ ദുഷ്‌കരമായിരുന്നു.

2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP