Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോട്ടറി എടുക്കുന്നത് വളരെ ചെറുപ്പം മുതൽ തുടങ്ങിയ ശീലം; ഇപ്പോഴും വരുമാനത്തിൽ നിന്ന് ഭാഗ്യം പരീക്ഷിക്കാനായി ചെലവാക്കുന്നത് ആഴ്ചയിൽ 300 രൂപ വീതം; രണ്ട് പെൺമക്കളെ കെട്ടിച്ചതും മകന്റെ വിദ്യാഭ്യാസവും വെയ്ബ്രിഡ്ബ് കമ്പനിയിലെ ദിവസവരുമാനത്തിൽ നിന്ന്; ഒടുവിൽ ഭാഗ്യ ദേവത 70 ലക്ഷം ഒന്നാം സമ്മാനം നൽകി കടാക്ഷിക്കുമ്പോൾ സുരേന്ദ്രന് ആഗ്രഹം ഇനി ഒന്ന് സ്വസ്ഥമാകണമെന്ന് മാത്രം

ലോട്ടറി എടുക്കുന്നത് വളരെ ചെറുപ്പം മുതൽ തുടങ്ങിയ ശീലം; ഇപ്പോഴും വരുമാനത്തിൽ നിന്ന് ഭാഗ്യം പരീക്ഷിക്കാനായി ചെലവാക്കുന്നത് ആഴ്ചയിൽ 300 രൂപ വീതം; രണ്ട് പെൺമക്കളെ കെട്ടിച്ചതും മകന്റെ വിദ്യാഭ്യാസവും വെയ്ബ്രിഡ്ബ് കമ്പനിയിലെ ദിവസവരുമാനത്തിൽ നിന്ന്; ഒടുവിൽ ഭാഗ്യ ദേവത 70 ലക്ഷം ഒന്നാം സമ്മാനം നൽകി കടാക്ഷിക്കുമ്പോൾ സുരേന്ദ്രന് ആഗ്രഹം ഇനി ഒന്ന് സ്വസ്ഥമാകണമെന്ന് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോട്ടറി എടുപ്പ് സ്ഥിരമായി കൊണ്ട് നടക്കുമ്പോൾ പലരും സുരേന്ദ്രനോട് ചോദിച്ചിട്ടുണ്ട് ഇത്‌കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ? വെറുതെ കിട്ടുന്ന കാശിന് ലോട്ടറി എടുക്കുന്നത് നഷ്ടമല്ലേ എന്ന് ചോദിച്ചവരും കുറവല്ല. കാലങ്ങളായി ലോട്ടറി എടുക്കുമ്പോൾ ചെറിയ സമ്മാനങ്ങൾ ലഭിച്ചിരുന്ന പാലാ മഞ്ചക്കുഴി സ്വദേശി സുരേന്ദ്രനെ ഒടുവിൽ ഭാഗ്യ ദേവത കടാക്ഷിച്ചത് സംസ്ഥാന സർക്കാരിന്റെ പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ കൈയിലെത്തിച്ചാണ്. എല്ലാം ഭാഗ്യവും അനുഗ്രഹവും മാത്രമാണ് എന്നാണ് തനിക്ക് കൈവന്ന ഭാഗ്യത്തെക്കുറിച്ച് സുരേന്ദ്രന് പറയാനുള്ളത്. പാലയിലെ വിഷ്ണു വെയ്ബ്രിഡ്ജ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സുരേന്ദ്രൻ

വീട്ടമ്മയായ ഭാര്യ വത്സമ്മയും രണ്ട് പെൺമക്കളുൾപ്പടെ മൂന്ന് കുട്ടികളും അടങ്ങുന്നതാണ് സുരേന്ദ്രന്റെ കുടുംബം. വെയ്ബ്രിഡ്ജ് കമ്പനി ജീവനക്കാരനായ സുരേന്ദ്രൻ ഇവിടെ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയത്. ഈ വരുമാനമുപയോഗിച്ച് തന്നെയാണ് രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസവും വിവാഹവും എല്ലാം തന്നെ നടത്തിയത്. ഉണ്ടായിരുന്ന ഭൂമിയിൽ ഒരു ചെറിയ വീടും വെച്ചു. പിന്നെയുള്ളത് ഇപ്പോൾ പ്ലസ് ടൂ കഴിഞ്ഞ് നിൽക്കുന്ന ഇളയമകനാണ്. ലോട്ടറി അടിച്ച വകയിൽ 70 ലക്ഷം രൂപ കൈയിൽ വരുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹം നടത്തിയതുമായുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കണം എന്നാണ് സുരേന്ദ്രൻ ആഗ്രഹിക്കുന്നത്.

വീട് വെച്ച വകുപ്പിലും ചെറിയ കടങ്ങളുണ്ട്. അതും തീർക്കണം എന്നും ആഗ്രഹമുണ്ട്. പിന്നെയുള്ളത് വയസ്സ്‌കാലത്ത് തങ്ങൾക്ക് താങ്ങും തണലുമാകേണ്ട മകനാണ്. മകന്റെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിന് വേണ്ടി സമ്മാനത്തുകയിൽ നിന്നും ഒരു വിഹിതം മാറ്റിവെക്കാനും സുരേന്ദ്രൻ ആഗ്രഹിക്കുന്നു. ലോട്ടറി അടിച്ചതിനെ തുടർന്ന് വലിയ തുക സമ്മാനമായി ലഭിച്ചെങ്കിലും തന്റെ ഉപജീവന മാർഗം തുടരണം എന്നാണ് സുരേന്ദ്രന് ആഗ്രഹിക്കുന്നത്.

ഇത് ആദ്യമായിട്ടല്ല സുരേന്ദ്രന് ലോട്ടറി അടിക്കുന്നത്. ഇതിന് മുൻപും ലോട്ടറി അടിച്ചിട്ടുണ്ട്. എന്നാൽ ഇതിന് മുൻപ് ഏറ്റവും വലിയ തുകയായി സുരേന്ദ്രന് ലഭിച്ച സമ്മാനം ഇരുപത്തിയയ്യായിരം രൂപ മാത്രമാണ്. വലിയ തുക സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല സുരേന്ദ്രൻ ലോട്ടറി എടുക്കുന്നത്. എന്താണ് ഇങ്ങനെ സ്ഥിരം ലോട്ടറി എടുക്കുന്നത് എന്ന് ചോദിച്ചാൽ അത് ചെറുപ്പം മുതൽ ഉള്ള ശീലമാണ് എന്നാണ് മറുപടി. വളരെ കുട്ടിക്കാലം മുതൽ ലോട്ടറി എടുക്കും. ഇപ്പോൾ ആഴ്ചയിൽ ലോട്ടറി എടുക്കാനായി ശരാശരി 300 രൂപ വരെ ചെലവാക്കും. മുൻപ് പല തവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ സമ്മാനം ലഭിച്ചതിന്റെ സന്തോഷം സുരേന്ദ്രൻ മറച്ച് വയ്ക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP