Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ലോറി ഒതുക്കിയിടാൻ ഷെഡ് പൊളിക്കുന്നതിനിടെ ഇരുമ്പു കമ്പി കൊണ്ടത് 11 കെവി ലൈനിൽ; റാന്നി റബർ നഴ്‌സറിയിൽ ഷോക്കേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

ലോറി ഒതുക്കിയിടാൻ ഷെഡ് പൊളിക്കുന്നതിനിടെ ഇരുമ്പു കമ്പി കൊണ്ടത് 11 കെവി ലൈനിൽ; റാന്നി റബർ നഴ്‌സറിയിൽ ഷോക്കേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റബർ നഴ്സറിയിൽ ലോറി ഒതുക്കി ഇടുന്നതിന് വേണ്ടി ഷെഡ് പൊളിച്ചു നീക്കുന്നതിനിടെ ഇരുമ്പ് കമ്പ് 11 കെവി ലൈനിൽ തട്ടി ലോറി ഡ്രൈവർ ഷോക്കേറ്റ് മരിച്ചു. പാലാ ഇളങ്ങുളം അറയ്ക്കൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ എജി പ്രദീപ്കുമാറാ(39) ണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ റാന്നി മാടത്തുംപടിയിലെ പനച്ചിക്കൽ റബർ നഴ്സറിയിലായിരുന്നു അപകടം. നഴ്സറിക്കു നടുവിലൂടെയാണ് 11 കെവി ലൈൻ കടന്നു പോകുന്നത്. റാന്നി സബ്സ്റ്റഷനിൽ നിന്നും മന്ദമരുതി, പ്ലാച്ചേരി ഭാഗത്തേക്കു വൈദ്യുതി കൊണ്ടു പോകുന്ന ലൈനിലാണ് അപകടം ഉണ്ടായത്.

ലോറി നഴ്സറിക്കുള്ളിൽ ഒതുക്കിയിടാൻ വേണ്ടിയാണ് ഉപയോഗശൂന്യമായ ഷെഡ് പൊളിച്ചത്. പൊളിച്ചു നീക്കുന്നതിനിടയിൽ ഒരു ഇരുമ്പു പ്രദീപ് ഉയർത്തി എടുത്തത് ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റു തെറിച്ചു വീണ പ്രദീപിന് നഴ്സറിയിലുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷ നൽകിയാണ് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു. വലിയപറമ്പിൽ അശ്വതിയാണ് ഭാര്യ. മക്കൾ:ആരാധ്യ. അഖില, അനശ്വര.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP