Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിയർ ലോറി മറിഞ്ഞപ്പോൾ ഓടിക്കൂടി; റോഡിൽ വീണ ബോക്‌സുകൾ കൂടാതെ ലോറിയിൽ കയറിയും അടിച്ചുമാറ്റി; പരുക്കേറ്റുകിടന്ന ഡ്രൈവറും ക്ലീനറും നിലവിളിച്ചെങ്കിലും കണ്ട ഭാവം നടിച്ചില്ല; കൺട്രോൾ പോയ തരിക്കാരെ നിവാസികളുടെ മുമ്പിൽ നിസ്സഹായരായി ചിക്മാംഗ്ലൂർ പൊലീസും

ബിയർ ലോറി മറിഞ്ഞപ്പോൾ ഓടിക്കൂടി;  റോഡിൽ വീണ ബോക്‌സുകൾ കൂടാതെ ലോറിയിൽ കയറിയും അടിച്ചുമാറ്റി;  പരുക്കേറ്റുകിടന്ന ഡ്രൈവറും ക്ലീനറും നിലവിളിച്ചെങ്കിലും കണ്ട ഭാവം നടിച്ചില്ല;  കൺട്രോൾ പോയ തരിക്കാരെ നിവാസികളുടെ മുമ്പിൽ നിസ്സഹായരായി ചിക്മാംഗ്ലൂർ പൊലീസും

ബുർഹാൻ തളങ്കര

തരീക്കരെ (കർണാടക ): ബിയർ ലോഡുമായി പോവുകയായിരുന്ന ലോറി അപകടത്തിൽ പെട്ടപ്പോൾ നാട്ടുകാർ നടത്തിയ 'രക്ഷാ പ്രവർത്തനം' കർണാടകയിലെ ചിക്മാംഗ്ലൂർ തരിക്കാരെ പ്രദേശത്തിന് സമ്മാനിച്ചത് തീർത്താൽ തീരാത്ത നാണക്കേട്. ഏപ്രിൽ 20 ന് ചൊവ്വാഴ്ച വൈകുന്നേരമാണ് വാർത്തയ്ക്ക് പിന്നിലെ സംഭവം അരങ്ങേറിയത്.

ബെംളരൂവിൽ നിന്ന് ബിയർ ലോഡുമായി വരുമ്പോൾ ചിക്മാംഗ്ലൂരിലെ തരിക്കാരെ പ്രദേശം കടന്നുപോകുമ്പോഴാണ് ബിയർ ലോറി മറിയുന്നത് . അപകടത്തിൽ,പെട്ട ലോറിയിൽ നിന്നും കുറച്ചു ബിയർ ബോക്‌സുകൾ റോഡിൽ വീഴുകയും ചെയ്തു. ഇതോടെ അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റു കിടന്ന ഡ്രൈവറെയും ക്ലീനറെയും അവഗണിച്ച് ബിയർ ബോക്‌സുകൾ ആക്രാന്തം കാട്ടി ശേഖരിക്കാൻ തുടങ്ങി.

തങ്ങളെ ആശുപത്രിയിലെത്തിക്കാൻ ലോറിക്കാർ നിലവിളിച്ച് പറഞ്ഞിട്ടും ആരും ചെവികൊടുത്തില്ല. അപകടവിവരമറിഞ്ഞ് സമീപത്തെ ഗ്രാമങ്ങളിൽ നിന്നും നൂറുകണക്കിന് പേർ ഇവിടെ ഓടിക്കൂടി. ഇതോടെ റോഡിൽ വീണ ബിയർ കുപ്പികൾ തികയാതെ വന്നപ്പോൾ ലോറിയിൽ നിന്ന് മറ്റു ബോക്‌സുകളും അടിച്ചുമാറ്റിത്തുടങ്ങി.

ഇതിനിടയിൽ എത്തിയ തരിക്കാരെ പൊലീസിനും ബിയർ കുപ്പികൾക്ക് കടിപിടികൂടുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലീസിന്റെ കൺമുന്നിൽ തന്നെ ലോറിയിൽ കയറി ബിയർ ബോട്ടിലുകൾ അടിച്ചു മാറ്റുന്നത് കാണാമായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഡ്രൈവറെയും സഹായിയെയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മുക്കാൽഭാഗം ബിയർ ബോക്‌സുകളും അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച ഒരു പൊലീസുകാരന് ബഹളത്തിനിടയിൽ പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിൽ കണ്ടാലറിയാവുന്ന ആളുകളെ പ്രതിചേർത്തു തരീക്കരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP