Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മടങ്ങാൻ കൊതിക്കുന്നത് അമ്മയുടെ മടിത്തട്ടിൽ സ്‌നേഹം നുകരാൻ കൊതിക്കുന്ന വിധം;പാക് അധീന കാശ്മീരിൽ നടക്കുന്നത് ഭരണകൂടത്തിന്റെ കൊടും ക്രൂരത; ആഗ്രഹം പാക് അധീന ജമ്മു കാശ്മീർ എന്ന് വിളിക്കാൻ; പാക് അധീന കശ്മീർ ഇന്ത്യയിൽ ലയിപ്പിക്കണമെന്നു നാട് ഉപേക്ഷിച്ചു എത്തിയ ഡോ അംജദ് ഖാൻ മിശ്ര; പൗരത്വ നിയമത്തെ അനുകൂലിച്ചു ലണ്ടനിൽ ഇരുപതു സംഘടനകളുടെ വൻ റാലി; പാക് കാശ്മീരിലെ ന്യുനപക്ഷങ്ങളുടെ സംഗമ ഭൂമിയായി ഗാന്ധി സ്‌ക്വയർ

മടങ്ങാൻ കൊതിക്കുന്നത് അമ്മയുടെ മടിത്തട്ടിൽ സ്‌നേഹം നുകരാൻ കൊതിക്കുന്ന വിധം;പാക് അധീന കാശ്മീരിൽ നടക്കുന്നത് ഭരണകൂടത്തിന്റെ കൊടും ക്രൂരത; ആഗ്രഹം പാക് അധീന ജമ്മു കാശ്മീർ എന്ന് വിളിക്കാൻ; പാക് അധീന കശ്മീർ ഇന്ത്യയിൽ ലയിപ്പിക്കണമെന്നു നാട് ഉപേക്ഷിച്ചു എത്തിയ ഡോ അംജദ് ഖാൻ മിശ്ര; പൗരത്വ നിയമത്തെ അനുകൂലിച്ചു ലണ്ടനിൽ ഇരുപതു സംഘടനകളുടെ വൻ റാലി; പാക് കാശ്മീരിലെ ന്യുനപക്ഷങ്ങളുടെ സംഗമ ഭൂമിയായി ഗാന്ധി സ്‌ക്വയർ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : ഇന്ത്യൻ പൗരത്വ നിയമത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ചു ഇടതു വലതു പാർട്ടികൾ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതിൽ പ്രതിഷേധിച്ച് ഇന്ത്യാക്കാർ ലണ്ടനിൽ പൗരത്വ അനുകൂല റാലിയിൽ വൻ ജനപങ്കാളിത്തം. സിന്ധ് , പാഴ്സി , ജൈന മത വിശ്വാസികളും മലയാളികളും പാക്കിസ്ഥാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു , സിഖ് വിശ്വാസ സമൂഹത്തിന്റെ പ്രതിനിധികൾ അടക്കമുള്ളവർ ഇരുപതോളം സംഘടനകളുടെ ബാനറിലാണ് ലണ്ടനിൽ സംഗമിച്ചത്.

തങ്ങളുടെ കുടുംബങ്ങൾ എത്രമാത്രം നരക യാതനയാണ് അനുഭവിച്ചിരുന്നതെന്ന് അവർ വികാരഭരിതമായ വാക്കുകളിലാണ് വിവരിച്ചത് . പൗരത്വ നിയമത്തിനെ എതിർത്ത് മലയാളികളായ കോൺഗ്രസ് , ഇടതുപക്ഷ പ്രവർത്തകർ ലണ്ടനിൽ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് തങ്ങൾ വസ്തുതകൾ ബ്രിട്ടീഷ് ജനതയെ ബോധ്യപ്പെടുത്താൻ മുന്നോട്ടു വന്നതെന്ന് കോ ഓഡിനേഷൻ സമിതി അംഗമായ സുഭാഷ് ശശിധരൻ വ്യക്തമാക്കി . കേവലം മലയാളികൾ മാത്രമല്ല ഭാരതീയർ എന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവരാണ് വിഭജനത്തിന്റെ മുറിവേറ്റവരെന്നും കുടിയേറ്റ വിഷയത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരും ഇന്നാട്ടുകാർ ആണെന്നത് തെളിയിക്കുന്നതായിരുന്നു വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം എന്ന് സംഘാടകർ അവകാശപ്പെട്ടു .

ഇന്ത്യൻ ജനതയുടെ വികാരത്തിന് എതിരായി വിഭജിക്കപ്പെട്ട നാടുകളിൽ ഇപ്പോഴും കഴിയുന്ന പതിനായിരങ്ങൾ അമ്മയുടെ മടിത്തട്ടിൽ സ്‌നേഹം നുകരാൻ കൊതിക്കുന്ന വിധമാണ് ഇന്ത്യൻ മണ്ണിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നു പൗരത്വ ബില്ലിന് ആശംസ അർപ്പിക്കാൻ ഗ്ലാസ്ഗോവിൽ നിന്നെത്തിയ പാക് അധീന കാശ്മീർ നിവാസി ആയിരുന്ന ഡോ അംജദ് മിശ്ര ചൂണ്ടിക്കാട്ടി . താൻ അടക്കമുള്ള ഇസ്ലാം മത വിശ്വാസികൾ ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്നവരാണ് എന്നദ്ദേഹം പറഞ്ഞതിനെ നിറഞ്ഞ കയ്യടികളോടെയാണ് ചുറ്റും കൂടിയവർ സ്വീകരിച്ചത് . പാക് അധീന കാശ്മീരിൽ ഭരണകൂടത്തിന്റെ കൊടും ക്രൂരതയാണ് നടക്കുന്നതെന്നും അദ്ദേഹം വിവരിച്ചു . അന്നാട്ടിലേക്കു പോകാൻ അവിടെ നിന്നും യുകെയിൽ എത്തിയവർ ഇപ്പോൾ ഭയപ്പെടുന്ന സാഹചര്യമുണ്ട് . പാക് അധീന ജമ്മു കാശ്മീർ എന്ന് വിളിക്കാനാണ് തങ്ങൾ പാക് അധീന കാശ്മീരിനെ വിളിക്കാൻ പോലും ആഗ്രഹിക്കുന്നതെന്നു അദ്ദേഹം വക്തമാക്കി .

പാക്കിസ്ഥാൻ ആക്രമത്തെ തുടർന്ന് ഷെയ്ഖ് അബ്ദുലയുമായി നെഹ്റു നടത്തിയ ഇടപെടലുകളാണ് പാക് അധീന കശ്മീരിന്റെ പിറവിക്കു കാരണം . കോൺഗ്രസ് പാർട്ടി ഇന്ത്യൻ ജനതയ്ക്ക് എക്കാലത്തേക്കും നൽകിയ മുറിപ്പാടാണ് പാക് അധീന കശ്മീരിന്റെ പിറവി എന്നും അദ്ദേഹം കുറ്റപ്പെടുത്തി . പാക് അധീനതയിൽ ഉള്ള ഇന്ത്യൻ പ്രദേശമാണ് പാക് അധീന കശ്മീർ എന്നത് യാതൊരു തർക്കവും ഇല്ലാത്ത കാര്യം കൂടിയാണ് . ചരിത്രം വെറുതെ മറന്നു പോകാനുള്ളതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . തന്റേതു പോലുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഇന്നും വിഭജനവും പാക് അധീന കശ്മീരിന്റെ പിറവിയും അംഗീകരിക്കാൻ തയ്യാറല്ല . ധൈര്യം ഉണ്ടെങ്കിൽ പാക്കിസ്ഥാൻ ജനഹിതം അറിയാൻ റഫറണ്ടം നടത്തണമെന്നും അദ്ദേഹം വെല്ലുവിളിച്ചു .

ഇന്ത്യൻ മനസാണ് പാക് അധീന കാശ്മീരിന് എന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ഇതിനായി ഒരു രണ്ടാം സ്വതന്ത്ര സമരം ആരംഭിക്കാൻ സമയം ആയെന്നും അദ്ദേഹം സൂചിപ്പിച്ചു . തന്റെ പുറകിൽ കാണുന്ന കെട്ടിടത്തിലാണ് പാക്കിസ്ഥാൻ പിറന്നതെന്നും അദ്ദേഹം ലണ്ടൻ പാർലമെന്റിനെ ചൂണ്ടിക്കാട്ടി വക്തമാക്കി . അതെങ്ങനെ ഒരു രാഷ്ട്രം ആയി മാറും എന്നാണ് അംജദ് രോക്ഷത്തോടെ ചോദിക്കുന്നത് . സ്വതന്ത്ര സമരത്തിൽ ബ്രിട്ടനോട് കാശ്മീരികൾ എതിർത്തതിനു ഉള്ള പ്രതികാരമായാണ് വിഭജനം ഈ രീതിയിലാക്കി തീർത്തത് . അതിനാൽ ഇപ്പോൾ ഇന്ത്യയെ അനുകൂലിക്കുക എന്നതാണ് തന്റെ കടമ , വികാരവിവശനായി അംജദ് മിശ്ര വക്തമാക്കി .

അതേസമയം ബ്രിട്ടന്റെ സൃഷ്ടിയായ വിഭജനത്തിന്റെ ബാക്കി പത്രമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപം കൊള്ളുന്ന രാഷ്ട്രീയ അസ്വസ്ഥതകൾ ബ്രിട്ടന്റെ മണ്ണിലും വിഭാഗീയത സൃഷ്ട്ടിക്കാൻ കാരണമായി മാറുമെന്ന് ചൂണ്ടിക്കാട്ടി വിവിധ ബ്രിട്ടീഷ് നഗരങ്ങളിൽ പൗരത്വ നിയമ അനുകൂല , പ്രതികൂല റാലികളും സമ്മേളനങ്ങളും അരങ്ങേറുകയാണ് . ഇന്നലെ വാൽതംസ്റ്റോവിനു അടുത്ത ഫോറെസ്‌റ് ഗേറ്റിൽ മുസ്ലിം അനുകൂല സംഘടനകൾ സംഘടിപ്പിച്ച സി എ എ പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ബദൽ സംവിധാനം എന്ന നിലയിൽ ഇന്ന് മാഞ്ചസ്റ്ററിൽ അനുകൂല വിഭാഗം ഇന്ത്യൻ മുദ്രാവാക്യങ്ങളുമായി ഗാന്ധി സ്‌ക്വയറിൽ എത്തും.

അടുത്ത ശനിയാഴ്ച വീണ്ടും മലയാളികളുടെ ഊഴമാണ് . ഇടതു അനുകൂല സംഘടനയായ സമീക്ഷയുടെ പേരിൽ ബിർമിൻഹാമിൽ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിലാണ് പ്രതിഷേധ സൂചകമായി മനുഷ്യ ചങ്ങല രൂപം കൊള്ളുന്നത് . ബ്രിട്ടന്റെ മണ്ണിൽ ഇന്ത്യൻ രാഷ്ട്രീയം പുകഞ്ഞു തുടങ്ങുന്നു എന്നതിന്റെ സൂചനയായി ഇത്തരം അനുകൂല , പ്രതികൂല റാലികൾ വ്യാഖ്യാനിക്കപ്പെടുകയാണ് . പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് പൊതുസമൂഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തങ്ങൾ രംഗത്ത് വന്നത് എന്നതാണ് അനുകൂല വിഭാഗക്കാരുടെ ന്യായീകരണം .

സ്വാതന്ത്രത്തിനു മുൻപ് ഇന്ത്യയുടെ ഭാഗമല്ലായിരുന്നു എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള മലയാളി ഇടതു ചിന്തകർ ഇപ്പോൾ ഇന്ത്യൻ സ്വതന്ത്ര്യ സംരക്ഷകർ ആകുന്നത് വിരോധാഭാസം ആണെന്നും റാലിയെ അനുകൂലിച്ചു സംസാരിച്ചവർ പരിഹസിച്ചു . ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിലും അതിർത്തി സംഘർഷത്തിലും ഒരു വിധത്തിലും യാതനയും വേദനയും അനുഭവിക്കാത്ത മലയാളികൾ എക്കാലവും ഇന്ത്യൻ മനസ് കാണാതെയാണ് ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ചിട്ടുള്ളതെന്നും റാലിയിൽ പങ്കെടുത്ത മലയാളി പ്രതിനിധികൾ പ്രതികരിച്ചു . പാക് അധീന കശ്മീരിലെ ആയിരക്കണക്കിന് ന്യുനപക്ഷങ്ങൾക്കൊപ്പം ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങളും വികസിത രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ചേരുവനാണ് ആഗ്രഹിക്കുന്നതെന്നു പാക് അധീന കാശ്മീരിൽ നിന്നും ബ്രിട്ടനിൽ എത്തിയവർ ചൂണ്ടിക്കാട്ടി .

വിദേശ രാജ്യങ്ങൾ വർഷങ്ങൾ്ക്കു മുൻപ് പൗരത്വ നിയമം നടപ്പാക്കിയതാണെന്നും ഇന്ത്യയിൽ ഇത് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ എത്രിക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്നും ഇന്ത്യൻ ജനതയിൽ ഒരു വിഭാഗം തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും റാലിയെ അഭിസംബോധന ചെയ്തവർ ചൂണ്ടിക്കാട്ടി .

തുർക്കി അടക്കമുള്ള ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങൾ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിൽ ഉള്ള ബ്രിട്ടന്റെ അമര്ഷമാണ് അതിവേഗ ബ്രെക്‌സിറ്റിലേക്കു കാര്യങ്ങൾ എത്തിച്ചത് . എന്തുകൊണ്ട് ഇന്ത്യക്കു വേണ്ടി ബ്രിട്ടനിൽ മുറവിളി കൂട്ടുന്നവർ ഈ നിലപാടിനെതിരെ ബ്രിട്ടനിൽ പ്രതികരിക്കുന്നില്ല എന്നും റാലിയിൽ പ്രസംഗിച്ചവർ ചൂണ്ടിക്കാട്ടി . ഒരു പ്രത്യേക മതത്തിന്റെ പേരിൽ ഉള്ള ആശന്കകൾ ലോകം മുഴുവൻ വ്യാപിക്കുമ്പോൾ ഇന്ത്യയെ മാത്രം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ല . കുർദിഷുകൾ കൂട്ടത്തോടെ പലായനം ചെയ്തു ഫ്രാൻസിലും ജർമനിയിലും വരെ എത്തിയപ്പോൾ അതിർത്തി കൊട്ടിയടച്ചത് കണ്ടു നിന്ന് കയ്യടിച്ച ബ്രിട്ടനിലെ മലയാളി ഇടതു അനുകൂല പക്ഷക്കാർ ഇപ്പോൾ മലർന്നു കിടന്നു തുപ്പുകയാണ് .

ബ്രിട്ടനെ രക്ഷിക്കാൻ ബ്രെക്‌സിറ്റ് പക്ഷത്തു ചേർന്ന് നിന്നവർ ഇന്ത്യയെ തകർക്കാൻ എംബസിക്കും കോൺസുലേറ്റിനും മുന്നിൽ എത്തുന്നതിനെ കൂടിയാണ് തങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുന്നതെന്നും റാലിക്കാർ ഓർമിപ്പിച്ചു . ഭാരത് മത കീ ജയ് , വന്ദേമാതരം എന്ന് കയ്യടിച്ചു തപ്പുകൊട്ടി റാലി നടത്തിയവരെ കണ്ടു വഴിയരികിൽ കാഴ്‌ച്ചക്കാരായ ബ്രിട്ടീഷുകാരും കൂടെ കൂടിയതും കൗതുകമായി .

ഇന്ത്യൻ വിഷയങ്ങളിൽ കാത്തി ഹോപ്കിന്‌സിനെ പോലുള്ള ബ്രിട്ടീഷ് മാധ്യമ പ്രവർത്തകർ കടുത്ത ഇന്ത്യൻ പക്ഷക്കാർ ആയി മാറിയതിലൂടെ ബ്രിട്ടീഷുകാരിൽ ഒരു വിഭാഗവും ഇപ്പോൾ ഇന്ത്യൻ പക്ഷത്തോട് ചേരുന്നതിന്റെ സൂചനായായി റാലിയിൽ ബ്രിട്ടീഷുകാരുടെ സാന്നിധ്യം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP