Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഔദ്യോഗിക ജീവിതത്തിലെ ടെൻഷൻ വീട്ടിലില്ല; ഓയിൽ പെയിന്റിങ് ഉൾപ്പടെ കേരള സാരി വരെ ഡിസൈൻ ചെയ്യാൻ അറിയാവുന്ന ഡിജിപി; എന്ത് പ്രശ്നം വന്നാലും കൂളാണ് അദ്ദേഹം: കേരളത്തിന്റെ ഡിജിപി ലോക്നാഥ് ബഹ്റയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ഭാര്യ മധുമിത

ഔദ്യോഗിക ജീവിതത്തിലെ ടെൻഷൻ വീട്ടിലില്ല; ഓയിൽ പെയിന്റിങ് ഉൾപ്പടെ കേരള സാരി വരെ ഡിസൈൻ ചെയ്യാൻ അറിയാവുന്ന ഡിജിപി; എന്ത് പ്രശ്നം വന്നാലും കൂളാണ് അദ്ദേഹം: കേരളത്തിന്റെ ഡിജിപി ലോക്നാഥ് ബഹ്റയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ഭാര്യ മധുമിത

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തിന്റെ ലോ ആൻഡ് ഓർഡർ നിയന്ത്രിക്കുന്ന ഡിജിപി എന്നു പറഞ്ഞാൽ ശരിക്കും ടെൻഷനിൽ ജീവിക്കേണ്ട വ്യക്തിയാണ്. കേരളം പോലെ അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട സമൂഹത്തിൽ പൊലീസിനെ നിയന്ത്രിക്കുക എന്നത് ക്ഷമകരമായ കാര്യമാണ് താനും. എന്നാൽ, ഓഫീസിലെ ടെൻഷനൊന്നും വീട്ടിൽ കാണിക്കാത്ത വ്യക്തിയാണ് ബെഹ്‌റ. സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന മലയാളികളുമായി ഏറെ പൊരുത്തപ്പെട്ട വ്യക്തിത്വം.

സംസ്ഥാനത്ത് സംഭവിക്കുന്ന സംഭവവികാസങ്ങളോ ഓഫീസിലെ ടെൻഷനുകളൊന്നും തന്നെ വീട്ടിൽ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും പറയുന്നത്. ഓയിൽ പെയിന്റിങ്ങും കവിതയെഴുത്തും പ്രധാന ഹോബി. കേരളത്തിന്റെ കൂൾ ഡിജിപി ലോക്നാഥ് ബഹ്റയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ പങ്ക് വെയ്ക്കുകയാണ് ഭാര്യ മധുമിത. മനോരമ പ്രസിദ്ധീകരണമായ വനിതയ്ക്ക് നൽകി അഭിമുഖത്തിലാണ് ലോകനാഥ് ബെഹ്‌റ മനസു തുറന്നത്.

വീട്ടിൽ ഒരു ടെൻഷനും കാണിക്കാത്ത ആളാണ് അദ്ദേഹം. എല്ലാത്തിനും സമയം കണ്ടെത്തും. ഔദ്യോഗിക കാര്യങ്ങൾക്കും വീട്ടുകാര്യങ്ങൾക്കും സുഹൃത്തുക്കൾക്കായി മാറ്റി വയ്ക്കാനും എല്ലാം ടൈംടേബിളിൽ സമയമുണ്ട്. പിന്നെ, ആ തിരക്കുകൾ ഞാനും മകനും മനസ്സിലാക്കുന്നു. ഒരിക്കലും പരാതി പറയാറുമില്ല. കേരളത്തിലെ പോലെ ജാതകം നോക്കി തന്നെയായിരുന്നു വിവാഹം. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന കാര്യത്തിലായിരുന്നില്ല കേരളത്തിലെക്ക് വരണമല്ലോ എന്നോർത്തായിരുന്നു പേടി. ഭാഷ തന്നെ ആയിരുന്നു പ്രശ്നം. മലയാളത്തിൽ 51 അക്ഷരങ്ങൾ ഉണ്ടെന്ന് കേട്ടപ്പോൾ തന്നെ ഞെട്ടി. പക്ഷെ ഏളുപ്പം പഠിച്ചു. ഒരുപാട് പേർ സഹായിച്ചു.

സ്റ്റേറ്റ് പൊലീസ് ചീഫ് എന്നതിനെക്കാൾ സിബിഐ, എൻഐഎ കാലമാണ് എനിക്ക് ടെൻഷൻ തന്നത്. ഒരിക്കൽ ഏതോ കേസന്വേഷണത്തിന് പോയിട്ട് ഒരുവിവരവുമില്ല. പല ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആളെ കിട്ടുന്നില്ല. സുഹൃത്തുക്കൾക്കും അറിയില്ല. എനിക്കാകെ പരിഭ്രമമായി. ഒടുവിൽ ഞാൻ അദേഹത്തിന്റെ ചീഫിനെ വിളിച്ചു. പേടിക്കേണ്ട. രണ്ട് ദിവസിത്തിനക്കം തിരിച്ചുവരുമെന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.

പലർക്കും അറിയാത്ത, ചില ഹോബികളും അദ്ദേഹത്തിനുണ്ട്. അതോക്കെ ടെൻഷൻ റിലീസിങ് മാർഗങ്ങളാണ്. ഓയിൽ പെയിന്റിങ് ചെയ്യും. ഇംഗ്ലീഷിൽ കവിതയെഴുതും. ഡിസൈൻ ചെയ്യും. ഇതാ ഈ കേരളാ സാരി തന്നെ അദ്ദേഹത്തിന്റെ ഡിസൈനാണ്. ബോർഡറിൽ മ്യൂറൽ പെയിന്റിങിന്റെ ചാരുതയിലുള്ള കസവുസാരിയിൽ തൊട്ട് മധുമിത പറയുന്നു.

എന്ത് പ്രശ്നം വന്നാലും കൂളാണ് ബെഹ്റ. ടെൻഷനടിച്ചിട്ട് എന്തുകാര്യം എന്ന ചോദിക്കുന്നു, ടെൻഷൻ ഒരിക്കലും ഒരു പ്രശ്‌നംത്തിനുള്ള ഉത്തരമല്ല. അതു പലപ്പോഴും നിർണ്ണായകമായ തീരുമാനങ്ങൾ പോലും തെറ്റിച്ചു കളയും. ഒരു സമയത്ത് ഒറ്റ ചിന്തയാണ് നല്ലത്. പത്തു കാര്യങ്ങൾക്ക് ഒരുമിച്ച് തീരുമാനമെടുക്കാൻ ശ്രമിച്ചാൽ റിസൾട്ട് ശരിയാകണമെന്നില്ല. മലയാളി അല്ലെങ്കിലും കേരളത്തിന്റെ ഹീറോയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ടെക്‌നോപാർക്കിൽ ടിസിഎസിൽ ജോലി ചെയ്യുകയാണ് ഡിജിപിയുടെ ഭാര്യ മധുമിത.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകനാഥ് ബെഹ്‌റയും മനസു തുറന്നിരുന്നു. വിനോദത്തിനായി കേരളത്തിലും നൈറ്റ് ക്ളബ്ബുകൾ വരണമെന്നും വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസ്ഥാന പൊലീസ് മേധാവി പറഞ്ഞിരുന്നു. കേരളത്തിൽ നിശാ ക്ലബുകൾ വരേണ്ടതാണ് അദ്ദേഹം പറയുന്നു. ചില കാര്യങ്ങളിൽ നാം മാറി ചിന്തിക്കണം. അൽപ്പം വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കണം. ലോകം മാറുന്നത് അറിയണം. ലോകമെമ്പാടും സഞ്ചരിക്കുന്നവനാണ് ഇന്നത്തെ മലയാളി.

കോസ്‌മോപൊളിറ്റൻ സംസ്‌ക്കാരം ജീവിതത്തിലേയ്്ക്കും കടന്നുവന്നിട്ടുണ്ട്. പക്ഷേ, കേരളത്തിലുള്ളവർക്ക് വിനോദത്തിനുള്ള പൊതു ഇടങ്ങൾ വളരെ കുറവാണ്. ഇതുപരിഹരിക്കാൻ അത്തരം ജീവിതത്തിന്റെ ഭാഗമായ നൈറ്റ് ക്ലബുകളും മറ്റും കേരളത്തിലും വരേണ്ടതാണ്. കൃത്യമായ നിയന്ത്രണങ്ങളോടെ നൈറ്റ് ക്ലബുകൾ വരുന്നതിനോട് തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വിയോജിപ്പുണ്ടെങ്കിൽ അവരോടു കൂടി ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താവുന്നതേയുള്ളുവിനോദസഞ്ചാരത്തേയും ഇതു സഹായിക്കും. ലോകത്തിലെ പലഭാഗങ്ങളിൽ നിന്നുള്ളവർ കേരളത്തിൽ വരുന്നു. അവർക്ക് വിനോദത്തിനും സന്തോഷത്തിനുമുള്ള അവസരങ്ങൾ ഇല്ല എന്നറിയുമ്പോൾ വീണ്ടും വരാൻ താൽപ്പര്യപ്പെടില്ല. അതു ബാധിക്കുന്നത് നമ്മുടെ വിനോദസഞ്ചാര മേഖലയെയാണ് . കേരളവികസനത്തെയാണ്.

നൈറ്റ് ക്ലബുകളിൽ പോകുന്നതും ഡാൻസ് ചെയ്യുന്നതും അൽപ്പമൊന്ന് മദ്യപിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ, ഇതിന്റെ മറവിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് തടയേണ്ടത്. മയക്കുമരുന്നു പടരുന്നത് ഏറെ നിയന്ത്രിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ലഹരിമരുന്നിന്റെ ഉപയോഗം, വിൽപ്പന, തുടങ്ങിയ കാര്യങ്ങളിൽ നിയമങ്ങൾ ശക്തമാക്കണം- ഡിജിപി പറഞ്ഞു.

വസ്ത്രധാരണ രീതിയെ ഹെയർസ്‌റ്റൈലിനെ കുറിച്ചും ഡിജിപി തന്റെസങ്കല്പങ്ങൾ പങ്കുവയ്ക്കുന്നു. ഏതെങ്കിലും വസ്ത്രം മാത്രമേ ഇടാൻ പാടുള്ളു എന്നു നിർദ്ദേശം വയ്ക്കാൻ പറ്റുമോ? മാന്യത എന്നത് ഒരു അതിർത്തിയുണ്ട്. അതിനുള്ളിൽ നിൽക്കണം. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരിൽ അവരെ അക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടിവളർത്തുന്നവരുടെ കാര്യവും . അത് ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അതിൽ മറ്റാരും ഇടപെടേണ്ടതില്ല. സിനിമാതാരങ്ങളെ നോക്കുക.അമീർഖാന് മുടിവളർത്തിയും കമ്മൽ ഇട്ടും നടക്കാം. അതുപോലെ നമ്മുടെ നാട്ടിൽ ഒരാൾ ചെയ്താൽ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവർക്കും ഒരുപോലല്ലേ. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അതാസ്വദിക്കാനുള്ള അവകാശവും- അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP