Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുണ്ടുടുത്ത മോദി' കൈയൊഴിഞ്ഞ ബെഹറക്ക് സാക്ഷാൽ മോദിയുടെ പിന്തുണ; മാവോയിസ്റ്റ് വേട്ടയിൽ ഹീറോയോതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുമെന്ന് സൂചന; നിയമനം പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക്; പിണറായി ശാസിച്ചതിലും ബെഹറക്ക് അതൃപ്തി

'മുണ്ടുടുത്ത മോദി' കൈയൊഴിഞ്ഞ ബെഹറക്ക് സാക്ഷാൽ മോദിയുടെ പിന്തുണ; മാവോയിസ്റ്റ് വേട്ടയിൽ ഹീറോയോതോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുമെന്ന് സൂചന; നിയമനം പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക്; പിണറായി ശാസിച്ചതിലും ബെഹറക്ക് അതൃപ്തി

കെ വി നിരഞ്ജൻ

തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെചൊല്ലി സംസ്ഥാനത്ത് വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കെ ,ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുമെന്ന് സൂചന. രാജ്യം ലക്ഷങ്ങൾ തലക്ക് വിലയിട്ട മാവോയിസ്റ്റുകളെ വധിച്ചത് കേരളത്തിൽ വിവാദമായെങ്കിലും കേന്ദ്രത്തിൽ ബെഹ്‌റയ അക്കാര്യം ഹീറോയാക്കിയിരിക്കയാണ്.

ഹൈദരബാദിൽ നടന്ന പൊലീസ് മോധാവികളുടെ സമ്മേളനത്തിൽ ബെഹ്‌റ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ പ്രത്യേക പ്രശംസയും ഏറ്റുവാങ്ങി. അതുകൊണ്ടുതന്നെ യു.എ.പി.എ വിവാദത്തിൽ പിണറായിയുമായി പിണങ്ങിയ ബെഹ്‌റ പ്രധാനമന്ത്രി മോദിയുടെ പിന്തുണയോടെ കേന്ദ്രത്തിൽ എത്താനാണ് സാധ്യത തെളിയുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫിസിലേക്ക് അദ്ദേഹത്തെ നിയമിക്കുമെന്നാണ് അറിയുന്നത്. ചില കേസുകളിൽ പൊലീസ് അനാവശ്യമായി യു.എ.പി.എ ചുമത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പിയെ ഓഫിസിൽ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനായി ശ്രമിക്കുന്നത്. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ അദ്ദേഹത്തിന്റെ ഓഫിസ് തയാറായിട്ടില്ല.

ഡി.ജി.പി എന്ന നിലയിൽ ബെഹ്‌റയുടെ പ്രവർത്തനങ്ങളോട് മുഖ്യമന്ത്രിക്ക് പൂർണ തൃപ്തിയില്ല.രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീർത്തും പ്രൊഫഷണൽ സ്വഭാവമുള്ള ഒരു പൊലീസ് സംവിധാനമായിരുന്നു ആഭ്യന്തരമന്ത്രിയുടെ ചുമതയോടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്റെ സ്വപ്നം . തീർത്തും പ്രൊഫഷണൽ രീതിയിൽ അന്വേഷിക്കാനുള്ള കഴിവും, കേന്ദ്രത്തിലെ തന്നെ മികച്ച അന്വേഷണ ഏജൻസികളിൽ പ്രവർത്തിച്ച് പരിചയവും ഉള്ള ലോക്‌നാഥ് ബെഹറ ഡി.ജി.പിയായി ചുമതലയേൽക്കുകയും ചെയ്തതോടെ സേനയിൽ കാര്യമായ മാറ്റം അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായി പിണറായിയുടെ ഓഫീസിലുള്ളവർ പറയുന്നു. ജിഷാകേസ് തെളിയിക്കപ്പെട്ടതോടുകൂടി ബെഹറ- പിണറായി ബന്ധം ഊഷ്മളമായി.

അതോടെയാണ് പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം എന്ന ബെഹ്‌റയുടെ വാദം മുഖ്യമന്ത്രി അംഗീകരിച്ചത്. എന്നാൽ ഈ സ്വാതന്ത്ര്യം നിസ്സാരകേസുകൾക്ക്വരെ യു.എ.പി.എ ചുമത്തിയും മറ്റുമായി കേരളാ പൊലീസ് ദുരപയോഗം ചെയ്ത് സ്വന്തം പാർട്ടിയിൽനിന്നുവരെ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്. എന്നാൽ താൻ തന്റെ കർത്തവ്യം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നാണ് ബെഹ്‌റ പറയുന്നത്. നിലമ്പൂരിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മാവോയിസ്റ്റുകൾപോലും അവകാശപ്പെടുന്നില്ലെന്നും, മനുഷ്യാകാശ പ്രവർത്തകൾ എന്നപേരിൽ ഏതാനും പേരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.

സംഭവശേഷം മാവോയിസ്റ്റ് വക്താക്കൾ മലപ്പുറത്തെ വിവിധ പത്രഓഫീസുകളിലേക്ക് ഫോൺചെയ്ത് പറഞ്ഞതും, സായുധധാരികളായി കുപ്പുദേവരാജും അജിതയും അടക്കമുള്ളവർ നിലമ്പൂരിൽ പ്രസംഗിക്കുന്നതിന്റെ വീഡിയോകളുമാണ് ഇതിന് ആധാരമായി ഡി.ജി.പി നിരത്തുന്നത്.കമൽ സി.ചവറയുടെയും,നദീറിന്റെയും അടുക്കമുള്ള വിവാദമായ സംഭവങ്ങളിൽ ഇവരെയാന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നുമാണ് അത് പൊലീസിന്റെ ഡ്യൂട്ടിയാണെന്നുമാണ് ബെഹ്‌റ ഇപ്പോഴും പറയുന്നത്.

പൊലീസിന് മുഖ്യമന്ത്രിയും ഡി.ജി.പി നൽകിയ സ്വാതന്ത്ര്യം കണ്ണൂരിലെ പാർട്ടിയെയും പിണക്കിയിരക്കയാണ്. പാർട്ടി അധികാരത്തിലുണ്ടായിട്ടും തങ്ങൾക്ക് എതിരെ പൊലീസ് പ്രവർത്തിക്കുന്നെന്നാണ് പി.ജയരാജൻ അടക്കമുള്ളവരുടെ പരാതി.പൊലീസ് പലപ്പോഴും ആർഎസ്എസ് പറയുന്നതിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു. ആർഎസ്എസ് ആകട്ടെ പൊലീസിനെക്കുറിച്ച് തിരിച്ചും ആരോപിക്കുന്നു. ഇതുതന്നെയാണ് പൊലീസിന്റെ നിഷ്പക്ഷതകക്ക് തെളിവെന്നാണ് ബെഹ്‌റയെ അനുകൂലിക്കുന്നവർ പറയുന്നത്.
നിലമ്പൂർ സംഭവം പൊലീസൽ കടുത്ത ചേരിപ്പോരിന് ഇടയാക്കിയതിലും ബെഹ്‌റ ഖിന്നനാണ്.

നിലമ്പൂരിൽ മാവോവാദികൾ വെടിയേറ്റ് മരിച്ച സംഭവം വിവാദമായതോടെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ ക്രമസമാധാനപാലനമടക്കം ചുമതലയുള്ള ഉന്നത ഉദ്യോഗസഥർ നീക്കം ശക്തമാക്കിയിരക്കയാണ്.പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ പലരും സംഭവത്തെ ന്യായീകരിക്കുന്നുണ്ടെങ്കിലും വെടിവെപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ദുരൂഹതയിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പൊലീസ് തലപ്പത്തും ഇതിന്റെ പേരിൽ ചേരിതിരിവ് പ്രകടമാണ്. മാവോവാദി വേട്ടയുടെ ചുമതലയുള്ള കണ്ണൂർ ഐ.ജി ദിനേന്ദ്ര കശ്യപിനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കുമാണ് നിലമ്പൂർ ഓപറേഷന്റെ പൂർണ ഉത്തരവാദിത്തമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

സംഭവത്തെ കുറിച്ച് അറിവ് കിട്ടിയിരുന്നില്ലെന്ന് ഇന്റലിജൻസ് വിഭാഗവും കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയെയോ ആഭ്യന്തര വകുപ്പിലെ ഉന്നതരെയോ ഇക്കാര്യം മുൻകൂട്ടി അറിയിക്കാൻ ഇതുമൂലം കഴിഞ്ഞില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലപാട്. സംഭവം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരം അറിയിച്ചില്ലെന്നാണ് എസ്‌പിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതൊക്കെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ മാദ്ധ്യമ പ്രവർത്തകർക്ക് ചോർത്തി നൽകുകയായിരുന്നു.

നിലമ്പുർ സംഭവത്തിൽ ഭരണകക്ഷി നേതാക്കൾവരെ പൊലീസനിനെതിരെ പ്രസ്താവനയിറക്കിയതും ഡി.ജി.പിയെ ചൊടിപ്പിച്ചിട്ടുണ്ട്.നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിൽ സിപിഐ(എം) എംഎ‍ൽഎയും പ്രദേശവാസിയുമായ എം.സ്വരാജ് പൊലീസിനെതിരെ രംഗുവന്നിരുന്നു.ലഭ്യമായ വിവരങ്ങൾ വച്ചു നോക്കിയാൽ നിലമ്പൂർസംഭവത്തിലും പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാൻ പ്രയാസമാണെന്ന് സ്വരാജ് ഫേസ്‌ബുക്കിൽ വ്യക്തമാക്കി.മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലണമെന്ന നിലപാട് സിപിഐ (എം) ന് ഇല്ലെന്നും വ്യക്തമാക്കുന്ന സ്വരാജ്, രാജൻ കേസിലും വർഗീസ്വധത്തിലും എന്താണ് സംഭവിച്ചതെന്നുകൂടി ഓർമ്മപ്പെടുത്തുന്നുണ്ട്.നേരത്തെ എൽ.ഡി.ഫിലെ രണ്ടാം കക്ഷിയായ സിപിഐയും നിലമ്പൂർ ഏറ്റുമുട്ടലിനെതിരെ രംഗത്തുവന്നിരുന്നു.

ഇതോടെ പ്രതിരോധത്തിലായ പൊലീസ് മുഖ്യമന്ത്രിയിൽനിന്നും സിപിഐ.എമ്മിൽനിന്നും സംരക്ഷണം കിട്ടുമെന്നാണ് കരുതിയിരുന്നത്. പൊലീസിന്റെ മനോവീര്യം തകരുന്നതിനാൽ സംഭവത്തിൽ പ്രതികരിക്കില്ലെന്ന് ആദ്യം പിണറായി തീരുമാനിച്ചിരുന്നെങ്കിലും യു.എ.പി.എ വിവാദം വന്നതോടെ അദ്ദേഹത്തിന് ഡി.ജി.പിയെ തള്ളിപ്പറയേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP