Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെട്ടുകിളി ആക്രമണത്തിൽ തകർന്ന് തരിപ്പണമായി പാക്കിസ്ഥാൻ; കൃഷിയിടങ്ങളെല്ലാം നശിപ്പിച്ചതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകത്തോട് സഹായം ചോദിച്ച് രാജ്യം; ഇറാനിൽ നിന്നുമെത്തിയ വെട്ടുകിളികൾ സൗദിയെയും വെള്ളം കുടിപ്പിക്കുന്നു; കാശ്മീർ അതിർത്തിയിലെത്തിയ കോടിക്കണക്കിന് വെട്ടുകിളികൾ ഇന്ത്യക്കും ഭീഷണി

വെട്ടുകിളി ആക്രമണത്തിൽ തകർന്ന് തരിപ്പണമായി പാക്കിസ്ഥാൻ; കൃഷിയിടങ്ങളെല്ലാം നശിപ്പിച്ചതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകത്തോട് സഹായം ചോദിച്ച് രാജ്യം; ഇറാനിൽ നിന്നുമെത്തിയ വെട്ടുകിളികൾ സൗദിയെയും വെള്ളം കുടിപ്പിക്കുന്നു; കാശ്മീർ അതിർത്തിയിലെത്തിയ കോടിക്കണക്കിന് വെട്ടുകിളികൾ ഇന്ത്യക്കും ഭീഷണി

മറുനാടൻ ഡെസ്‌ക്‌

ലഹോർ: വെട്ടുകിളി ശല്യത്തിൽ കാർഷിക വിളകൾ മുഴുവൻ നശിച്ച പാക്കിസ്ഥാൻ ലോകത്തിന്റെ സഹായം തേടുന്നു. ഇറാനിൽനിന്ന് സൗദി അറേബ്യവഴി കിഴക്കൻ പാക്കിസ്ഥാനിലെത്തിയ വെട്ടുകിളികൾ കനത്ത കൃഷിനാശം വരുത്തിയതോടെ, പാക്കിസ്ഥാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോതമ്പടക്കമുള്ള ധാന്യങ്ങളും പരുത്തിക്കൃഷിയും പൂർണമായ അവസ്ഥയിലാണ് പാക്കിസ്ഥാൻ.

രണ്ടുപതിറ്റാണ്ടിനിടെ ഏറ്റവും വലിയ വെട്ടുകിളി ശല്യമാണ് പാക്കിസ്ഥാൻ നേരിടുന്നതെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി ഫിർദൗസ് ആഷിഖ് അവാൻ പറഞ്ഞു. ഈ ദുരന്തത്തെ നേരിടാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയല്ലാതെ മാർഗമില്ലെന്നും അദ്ദേഹം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള അതിർത്തിയായ ചോളിസ്ഥാൻ മരുഭൂമിയിലാണ് ഇപ്പോൾ വെട്ടുകിളികളുള്ളത്. ഇവ ഇന്ത്യയിലേക്ക് കടക്കുമോ എന്ന ഭീഷണി അതിർത്തിക്കിപ്പുറമുള്ളവരും നേരിടുന്നുണ്ട്.

ജൂണിലാണ് ഇറാനിൽനിന്ന് വെട്ടുകിളികൾ പാക്കിസ്ഥാനിലെത്തിയത്. 40 മൈലോളം വീതിയിൽ പറ്റമായി പറന്നിറങ്ങുന്ന ഇവ പ്രദേശത്തെ കൃഷിയപ്പാടെ തുടച്ചുനീക്കുകയാണെന്ന് പാക്കിസ്ഥാൻ ഭക്ഷ്യസുരക്ഷാ മന്ത്രി മക്ദൂം ഖുസ്രോ ഭക്തിയാർ പറഞ്ഞു. 1993-ൽ രാജ്യം നേരിട്ട വെട്ടുകിളി ശല്യത്തെക്കാൾ രൂക്ഷമാണ് ഇപ്പോഴത്തെ ആക്രമണമെന്ന് ഭക്തിയാർ പറഞ്ഞു.

സൗദി അറേബ്യയിലും വെട്ടുകിളി ശല്യം നേരിടുന്നുണ്ട്. മൈലുകളോളം നീളത്തിൽ വെട്ടുകിളികൾ പറക്കുന്ന ദൃശ്യം സൗദിയിൽനിന്ന് വരുന്നുണ്ട്. ശരീരഭാരത്തിന് തുല്യമായ ഭക്ഷണം ദിവസവും അകത്താക്കുന്ന ജീവികളാണ് വെട്ടുകിളികൾ. അതുകൊണ്ടുതന്നെ ഇവയുണ്ടാക്കുന്ന നാശം വളരെ വലുതാണ്. കൃഷിയിടങ്ങളിലെത്തിയാൽ അവിടെയുള്ളത് തീർത്തും നാമാവശേഷമാക്കിയേ ഇവ അടുത്തസ്ഥലത്തേക്ക് പോകൂ.

പ്ലേഗുപോലുള്ള രോഗവും ഇവ പരത്തുന്നുണ്ട്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വെട്ടുകിളി പ്ലേഗിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. എത്യോപ്യ, കെനിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളാണ് ഭീഷണി നേരിടുന്നത്. ജിബൂട്ടിയിലും എരിത്രിയയിലുമുള്ള വയലുകളിൽ 360 ബില്യൺ വെട്ടുകിളികളാണ് ആക്രമണം നടത്തിയത്. ഈ രാജ്യങ്ങളെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

വെട്ടുകിളികൾ പടർന്നുപിടിച്ച സ്ഥലങ്ങളിൽ ചെറുവിമാനങ്ങൾ താഴ്ന്നുപറന്ന് കീടനാശിനി തളിക്കുക മാത്രമാണ് ഫലപ്രദമായ പ്രതിരോധമാർഗം. അതോടെ, ഭക്ഷ്യധാന്യങ്ങളും ഉപയോഗശൂന്യമാകും. കെനിയയിലും സോമാലിയയും എരിത്രിയയും കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ശല്യമാണ് ഇപ്പോൾ നേരിടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP