ആരാധനാലയങ്ങൾ ഏതു മതത്തിന്റെ ആയാലും ആളുകൾ കൂടരുത്; ബാറുകളും തിയേറ്ററുകളും ഷോപ്പിങ് കോംപ്ലക്സുകളും മെയ് 3 വരെ അടഞ്ഞുകിടക്കും; കാർഷിക മേഖലയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മേഖല പൂർണ ലോക്ക്ഡൗൺ തുടരും; ഗ്രാമപ്രദേശങ്ങളിൽ വീടുകൾ നിർമ്മിക്കാൻ അനുമതി; ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് അടക്കം ഇളവുകളില്ല; സംസ്ഥാനങ്ങൾ കൂടുതൽ ഇളവുകൾ നൽകരുതെന്ന് എടുത്തു പറഞ്ഞത് കേരളത്തിനും തിരിച്ചടി; കേന്ദ്രം സർക്കാർ പുറപ്പെടുവിച്ച ലോക്ക്ഡൗൺ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ വേണ്ടി ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി നിശ്ചയിച്ചു കൊണ്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കടുകട്ടി തന്നെ. ഏപ്രിൽ 20ന് ശേഷം കൂടുതൽ ഇളവുകൾ കാർഷിക മേഖലയിലാണ് കേന്ദ്രസർക്കർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഉള്ള നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവു ലഭിച്ചത് കാർഷിക മേഖലയിൽ ആണ്. വിളവെടുപ്പു കാലം കൂടി ആയതിനാലാണ് കാർഷിക മേഖലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പൊതു ഗതാഗതത്തിന് ഒരു കാരണവശാലും അനുമതിയില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ അനുവദിക്കില്ല. അവശ്യസർവീസുകൾക്കല്ലാതെ ഉള്ള വ്യവസായമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇളവുകളില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിങ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്കാരിക, മത പരിപാടികളൊന്നും പാടില്ല. ക്വാറന്റൈൻ കാലാവധി പൂർത്തിയായ ആളുകൾ നിശ്ചിത പരിശോധനകൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചത്. അതല്ലെങ്കിൽ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.
സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് കോംപ്ലക്സ്, ജിം, സ്വിമ്മിങ് പൂൾ, ബാറുകൾ തുടങ്ങിയവ മാർച്ച് 3 വരെ അടഞ്ഞു കിടക്കും. പ്രധാനമായി കാർഷിക മേഖലയ്ക്ക് ഇളവ് അനുവദിച്ച് കൊണ്ടു പുറത്തിറക്കിയ മാർഗരേഖയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക്ക്ഡൗൺ കാലയളവ് പൂർത്തിയാകുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കണമെന്നും നിർദ്ദേശിക്കുന്നു. ഓട്ടോ, സൈക്കിൾ റിക്ഷ ഉൾപ്പെടെ എല്ലാ ടാക്സികളുടെയും ക്യാബുകളുടെയും സർവീസും ഇക്കാലയളവിൽ നിരോധിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടരുത്. അതിനാൽ ജനങ്ങൾ തടിച്ചൂകൂടാൻ സാധ്യതയുള്ള പൊതു ആരാധനാലയങ്ങൾ അടഞ്ഞുകിടക്കണം. ശവസംസ്കാരചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. സാമൂഹിക അകലം കൃത്യമായി പാലിച്ചും മുഖാവരണം ധരിച്ചും തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താം. ഇത് ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്. കർഷകരുടെ ഉത്പനങ്ങൾ വിറ്റഴിക്കാൻ കേന്ദ്രം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് കമ്പോളങ്ങൾ തുറക്കാം.പച്ചക്കറി കൃഷിക്കും ഇളവ് ബാധകമാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാം. ഈ കടകളുടെ അനുബന്ധ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന സ്പെയർ പാർട്സ് കടകൾക്കും തുറന്നുപ്രവർത്തിക്കാവുന്നതാണെന്നും മാർഗരേഖയിൽ പറയുന്നു.
പുതുതായി പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിലും ഒന്നാം ഘട്ടത്തിലുള്ള നിയന്ത്രണങ്ങൾ സമാനമായി തുടരുമെന്നാണ് വിവരം. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങൾ യാതൊരുവിധത്തിലുള്ള ഇളവുകളും നൽകരുതെന്നും നിർദ്ദേശമുണ്ട്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴശിക്ഷ ലഭിക്കും. സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കും, പൊതുഗാതാഗതത്തിനുള്ള വിലക്ക് തുടരും, വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും, ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കരുതെന്നും വ്യവസായ ശാലകൾ അടച്ചിടണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ശവ സംസളകാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ഒത്തു ചേരരുത്, തീയേറ്റർ, ബാർ, ഷോപ്പിങ്മാളുകൾ എന്നിവ തുറക്കരുത് എന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, അവശ്യ സാധനങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കാമെന്നും ചരക്കു ഗതാഗതം ഉറപ്പാക്കണമെന്നും ആഭ്യന്തര വിഭാഗം വ്യക്തമാക്കി. ചന്തകൾ തുറക്കാം, നിലവിൽ തുടരുന്ന നിയന്ത്രണങ്ങളിൽ മറ്റ് ഇളവുകളൊന്നുംതന്നെ ഇപ്പോൾ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ അനുവദിക്കുകയില്ല. ശവസംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ ഇക്കാലയളവിൽ പങ്കെടുക്കരുതെന്നും മാർഗരേഖയിൽ പറയുന്നു.കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമങ്ങളിൽ വീടു പണിയുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
പ്രധാനമായി കാർഷിക മേഖലയ്ക്ക് ഇളവ് അനുവദിച്ച് കൊണ്ടു പുറത്തിറക്കിയ മാർഗരേഖയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക്ക്ഡൗൺ കാലയളവ് പൂർത്തിയാകുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കണമെന്നും നിർദ്ദേശിക്കുന്നു. ഓട്ടോ, സൈക്കിൾ റിക്ഷ ഉൾപ്പെടെ എല്ലാ ടാക്സികളുടെയും ക്യാബുകളുടെയും സർവീസും ഇക്കാലയളവിൽ നിരോധിച്ചിട്ടുണ്ട്. പൊതുഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നതാണ് മാർഗരേഖയുടെ മുഖ്യ ലക്ഷ്യം. സാമൂഹിക അകലം കൃത്യമായി പാലിച്ചും മുഖാവരണം ധരിച്ചും തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താം. ഇത് ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.
സേവനമേഖലയെ സംബന്ധിച്ച് വിഷമകരവും രാജ്യത്തിന്റെ വളർച്ചയ്ക്ക് വളരയേറെ പ്രധാനപ്പെട്ടതുമാണ് ഡിജിറ്റൽ ഇക്കോണമി. അതനുസരിച്ച്, ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ, ഐടി പ്രവർത്തനങ്ങൾ, ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾക്കായുള്ള ഡാറ്റ, കോൾ സെന്ററുകൾ, ഓൺലൈൻ അദ്ധ്യാപനം, വിദൂരപഠനം എന്നിവയെല്ലാം ഇപ്പോൾ അനുവദനീയമായ പ്രവർത്തനങ്ങളാണ്.
പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ആരോഗ്യസേവന മേഖലയും സാമൂഹ്യമേഖലയും യാതൊരു തടസവുമില്ലാതെ പ്രവർത്തനക്ഷമമായി തുടരാവുന്നതാണ്. അവശ്യവസ്തുക്കളുടെ വിതരണശ്യംഖലയ്ക്കും യാതൊരു തടസവുമില്ലാതെ പ്രവർത്തിക്കാവുന്നതാണ്. നിശ്ചയിച്ചിട്ടുള്ള അത്രയും ഉദ്യോഗസ്ഥരുമായി സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകളും യാതൊരു തടസവുമില്ലാതെ തുറന്നു പ്രവർത്തിക്കേണ്ടതാണ്. ചുരുക്കത്തിൽ, പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഗ്രാമീണ, കാർഷികവികസന, തൊഴിൽ എന്നീ മേഖലകളുടെ പ്രവർത്തനമാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം, കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷ പ്രോട്ടോക്കോളുകളും പാലിക്കണം.
ഇന്ന് രാവിലെ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ സുഗമവും ഫലപ്രദവുമായി നടപ്പാക്കുന്നതിന് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരും പങ്കെടുത്തു. എല്ലാ കളക്ടർമാരും, മുൻസിപ്പൽ കമ്മിഷണർമാർ, സിവിൽ സർജന്മാർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ
സാമൂഹിക അകലം പാലിച്ച്, മാസ്കുകൾ ഉപയോഗിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം നടത്താം.
ബാങ്കുകൾ, എ.ടി.എമ്മുകൾ, ആർ.ബി.ഐ, ആർ.ബി.ഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കും തുറന്നു പ്രവർത്തിക്കാം
കാർഷികവൃത്തിക്ക് തടസമുണ്ടാവില്ല.
കാർഷിക ഉത്പന്നങ്ങളുടെ സംഭരണം നടത്തുകയും ചെയ്യാം.
കാർഷിക ഉപകരണങ്ങൾ ലഭിക്കുന്ന കടകൾ, സ്പെയർ പാർട്സ് കടകൾ എന്നിവ തുറക്കാം.
കാർഷിക ഉൽപന്നങ്ങളുടെ വിതരണത്തിനും തടസമുണ്ടാവില്ല.
വളം, വിത്ത്, കീടനാശിനി കടകളുമ തുറന്നു പ്രവർത്തിക്കാം.
വിതക്കാനും കൊയ്യാനുമുള്ള യന്ത്രങ്ങളുടെ ഗാതാഗതത്തിന് തടസമുണ്ടാവില്ല.
സമുദ്ര മത്സ്യബന്ധനം, ഉൾനാടൻ മത്സ്യ ബന്ധനം എന്നിവയും നടത്താം.
മത്സ്യം ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയും കച്ചവടം നടത്തുകയും ചെയ്യാം.
കാപ്പി, തേയില പ്ലാൻേറഷനുകൾ, പാക്കിങ്, വിപണനം, മാർക്കറ്റിങ് എന്നിവ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവർത്തിപ്പിക്കാം.
പാലിന്റെയും പാലുൽപന്നങ്ങളുടെയും സംഭരണം, സംസ്കരണം, വിതരണം എന്നിവക്കും അനുമതി.
ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ ലാബുകൾ, ഫാർമസികൾ, മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങി ആരോഗ്യ സേവന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാം
വളർത്തു മൃഗങ്ങളുടെ ഫാമുകൾക്കും തുറന്നു പ്രവർത്തിക്കാം
നിയന്ത്രണങ്ങൾ തുടരുന്നവ:
വിമാന, റെയിൽ, റോഡ് യാത്രകൾ രാജ്യത്ത് ഉടനീളം നിരോധനം മെയ് മൂന്നു വരെ തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോച്ചിങ് സെന്റുകൾ എന്നിവയുടെ പ്രവർത്തനം, വ്യാവസായിക വാണിജ്യ സ്ഥാപങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, എന്നിവയും അടച്ചിടണം.
എല്ലാ സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകൾ, പൊതുവായുള്ള മതചടങ്ങുകൾ ഒഴിവാക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും വേണം.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHF & W) പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇളവുകൾ അനുവദിക്കുന്ന 2020 ഏപ്രിൽ 20 മുതലും സംസ്ഥാനങ്ങൾ / കേന്ദ്രഭരണപ്രദേശങ്ങൾ / ജില്ലാ ഭരണകൂടങ്ങൾ എന്നിവ നിർണ്ണയിച്ചിട്ടുള്ള നിയന്ത്രണ മേഖലകൾക്കുള്ളിൽ അവശ്യസേവനങ്ങൾക്കായുള്ള യാത്രകൾ മാത്രമെ അനുവദിക്കു. അതായത്, ആരോഗ്യപ്രവർത്തകർക്കും ക്രമസമാധാപാലകർക്കും മറ്റ് അവശ്യ സർക്കാർ വകുപ്പ് ജീവനക്കാർക്കുമായിരിക്കും അനുമതി. ഈ മേഖലകളിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്ര അനുവദിക്കുകയില്ല.
കോവിഡ് 19 കേസുകളുടെ എണ്ണം വളരെ വേഗത്തിലായതോ കേസുകളുടെ വേഗത്തിലുള്ള വളർച്ചയോ ഉള്ള ഹോട്ട്സ്പോട്ട് ജില്ലകളിൽ വളരെ ശക്തമായ നിയന്ത്രണ നടപടികൾ തുടരും. നിയന്ത്രിതമേഖലകൾ നിർവചിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്