Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയാസ് തീരുമാനിച്ചത് പുത്തൻ കാറോടിച്ച് കൊതി തീർക്കാൻ; തന്റെ ആ​ഗ്രഹം അവശ്യസർവീസ് അല്ലാത്തതിനാൽ സത്യവാങ്മൂലവും കരുതിയില്ല; പൊലീസ് കൈകാണിച്ചിട്ടും വണ്ടി പറപ്പിച്ചത് 120 കിലോമീറ്റർ വേ​ഗതയിൽ; ഒടുവിൽ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് കയ്യും കാലും കെട്ടി; കാസർകോട്ടെ 'കാറോട്ടക്കാരന്' കിട്ടിയത് എട്ടിന്റെ പണി

നിയാസ് തീരുമാനിച്ചത് പുത്തൻ കാറോടിച്ച് കൊതി തീർക്കാൻ; തന്റെ ആ​ഗ്രഹം അവശ്യസർവീസ് അല്ലാത്തതിനാൽ സത്യവാങ്മൂലവും കരുതിയില്ല;   പൊലീസ് കൈകാണിച്ചിട്ടും വണ്ടി പറപ്പിച്ചത് 120 കിലോമീറ്റർ വേ​ഗതയിൽ; ഒടുവിൽ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത് കയ്യും കാലും കെട്ടി; കാസർകോട്ടെ 'കാറോട്ടക്കാരന്' കിട്ടിയത് എട്ടിന്റെ പണി

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: ആരുമില്ലാത്ത റോഡിൽ കൂടി തന്റെ പുതുപുത്തൻ കാറോടിച്ചത് ഇത്ര പൊല്ലാപ്പാകും എന്ന് യുവാവ് കരുതിയില്ല. കാശ് കൊടുത്ത് വാങ്ങിയ പുത്തൻ വണ്ടി ഓടിച്ച് കൊതി തീർക്കാനാണ് കാസർകോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ് ഇന്ന് ശ്രമിച്ചത്. പക്ഷേ നാട്ടുകാർ പിടികൂടി നല്ല തല്ലും കൊടുത്ത് കൈകാലുകൾ കെട്ടി പൊലീസിൽ ഏൽപ്പിച്ചു. നേരത്തേ വാഹന മോഷണ കേസിൽ പ്രതിയായ യുവാവാണ് ഇന്ന് നാട്ടുകാരുടെ കയ്യിൽ പെട്ടത്.

നിയാസ് പുതിയ കാറെടുത്തതിന് തൊട്ട് പിന്നാലെയാണ്ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആദ്യ ദിവസങ്ങളിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് നിയാസ് വീട്ടിലും കാറ് മുറ്റത്തും കിടന്നു. എന്നാൽ, പുത്തൻ കാറും മുറ്റത്തിട്ട് എത്രനാൾ കണ്ടുകൊണ്ട് നിൽക്കും. ഒടുവിൽ എന്തു വന്നാലും വേണ്ടിയില്ലെന്നു കരുതിയാണ് റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്. ‘കാറോടിച്ച് കൊതി തീർക്കുക’ എന്നത് മാത്രമായിരുന്നു യുവാവിന്റെ ആവശ്യം. അത് ഒരു അവശ്യ സർവീസ് അല്ലാത്തതിനാൽ സത്യവാങ്മൂലമൊന്നും എഴുതി കയ്യിൽ കരുതിയതുമി്ല. റോഡിൽ എത്തിയതോടെ പൊലീസ് കൈകാണിച്ചിട്ടു നിർത്തിയതുമില്ല.

നിരത്തിൽ വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ 100–120 കിലോമീറ്റർ വേഗത്തിലായിരുന്നു ഓട്ടം. തളിപ്പറമ്പിലെത്തി സ്റ്റേറ്റ് ഹൈവേയിൽ കയറിപ്പോൾ ഓടിക്കാൻ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തിൽ ഒരു തടസവും മൈൻഡ് ചെയ്തില്ല. ഒടുവിൽ ഇരിട്ടി മാലൂരിൽ വച്ച് നാട്ടുകാർ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസർകോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് നാട്ടുകാർ വഴി തടയാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവിൽ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏൽപിച്ചത്.

ഫോർ രജിസ്റ്റ്രേഷൻ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകർത്തു. തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ഡൗൺ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസിൽ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോൾ ഇയാൾക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP