Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ബസുകൾ ഓടാം, അയൽ സംസ്ഥാനത്തേക്കും സർവീസുകൾ നടത്താം; ശ്രമിക് ട്രെയിൻ സർവീസുകൾ തുടരും; ആരാധനാലയങ്ങളും സ്‌കൂളുകളും മാളുകളും തുറക്കില്ല; വ്യോമഗതാഗതത്തിന് അനുമതിയില്ല; റെഡ് സോണുകൾ നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിന്; 65 വയസിന് മുകളിലും 10 വയസിൽ താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്; കണ്ടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം; കേന്ദ്രസർക്കാർ ഓഫീസുകൾ പൂർണമായും തുറക്കും; നാലാംഘട്ട ലോക്ക് ഡൗൺ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ബസുകൾ ഓടാം, അയൽ സംസ്ഥാനത്തേക്കും സർവീസുകൾ നടത്താം; ശ്രമിക് ട്രെയിൻ സർവീസുകൾ തുടരും; ആരാധനാലയങ്ങളും സ്‌കൂളുകളും മാളുകളും തുറക്കില്ല; വ്യോമഗതാഗതത്തിന് അനുമതിയില്ല; റെഡ് സോണുകൾ നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിന്; 65 വയസിന് മുകളിലും 10 വയസിൽ താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്; കണ്ടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം; കേന്ദ്രസർക്കാർ ഓഫീസുകൾ പൂർണമായും തുറക്കും; നാലാംഘട്ട ലോക്ക് ഡൗൺ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊവിഡിനെ ചെറുക്കുന്നതിനായി രാജ്യത്ത് നാലാം ഘട്ട് ലോക്ക് ഡൗണിന് തുടക്കമാക്കു്‌ന മുറയ്ക്ക് പുതുക്കിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. കൂടുതൽ ഇളവുകൾ നൽകി കൊണ്ടാണ് നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം പോകുന്നത്. എന്തൊക്കെ ഇവുകൾ നൽകുമെന്നത് സംബന്ധിച്ച വിശദീകരിക്കനായി ഇന്ന് രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. മെയ്‌ 17 മുതൽ മെയ്‌ 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗൺ കാലയളവ്. ഇക്കാലളവിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല. ആഭ്യന്തര മെഡിക്കൽ സർവീസുകൾ, എയർ ആംബുലൻസുകൾ, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും.

ഗതാഗത സൗകര്യം അടക്കം കൂടുതൽ വിപുലമാക്കി കൊണ്ടാണ് നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുന്നത്. ആഭ്യന്തര വിമാന സർവീസുകളും അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കില്ല. ശ്രമിക് ട്രെയിൻ സർവീസ് തുടരും. അതേസമയം വൈദ്യസഹായത്തിനും കൊവിഡിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുമുള്ള അടിയന്തിര സേവനങ്ങൾക്ക് മാത്രമേ വിമാനസർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.

എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്‌കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.

എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും. റെഡ് സോണുകൾ നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കായി നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രക്ക് കണ്ടെയ്ന്മെന്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. യാത്രാ വാഹനങ്ങളും ബസുകൾക്കും പോകാം. എന്നാൽ സംസ്ഥാനം വിട്ടുള്ള യാത്രകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. 65 വയസിന് മുകളിലും 10 വയസിൽ താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുതെന്നാണ് ഒരു നിർദ്ദേശം. ഓട്ടോ റിക്ഷകളും ടാക്‌സി സർവീസുകൾക്കും അനുമതിയും നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഓഫീസുകൾ പൂർണമായും തുറക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

നാലാംഘട്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടേ:

മെട്രോ റെയിൽ സർവീസുകൾ ഉണ്ടായിരിക്കില്ല
സ്‌കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയില്ല. ഓൺലൈൻ-വിദൂര പഠനക്രമം തുടരും.
ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ പ്രവർത്തിക്കുകയില്ല.
സിനിമ തിയേറ്റർ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല.
രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം. രാത്രി ഏഴു മുതൽ രാവിലെ ഏഴു മണിവരെ അത്യാവശ്യ സർവീസുകൾക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നൽകുകയുള്ളു.
65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
കണ്ടയിന്റ്‌മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾ മാത്രമെ അനുവദിക്കു.
വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം
എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്ര തടയരുത്.
ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തർ സംസ്ഥാന യാത്ര അനുവദിക്കണം
സ്പോർട്സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും
ഓൺലൈൻ/ഡിസ്റ്റാൻസ് ലേണിങ് പ്രോത്സാഹിപ്പിക്കും
ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.
കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും ഒരു സമയം പങ്കെടുക്കാം.

2005ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ലോക്ഡൗൺ നീട്ടുന്നതു സംബന്ധിച്ച നിർദ്ദേശം എൻഡിഎംഎ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സംസ്ഥാന സർക്കാരുകൾക്കും നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP