Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദ്ദേശങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും; നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; ആഭ്യന്തര വിമാന സർവീസുകളും മെട്രെ സർവീസുകളും തുടങ്ങിയേക്കുമെന്ന് സൂചന; റെഡ് സ്‌പോട്ടുകളെ നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും; മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും നാലാം ഘട്ടമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷ അർപ്പിച്ച് രാജ്യം

രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദ്ദേശങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും; നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; ആഭ്യന്തര വിമാന സർവീസുകളും മെട്രെ സർവീസുകളും തുടങ്ങിയേക്കുമെന്ന് സൂചന; റെഡ് സ്‌പോട്ടുകളെ നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും; മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും നാലാം ഘട്ടമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷ അർപ്പിച്ച് രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരാൻ തീരുമാനിച്ചു രാജ്യം. കൊറോണവൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും. മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതൽ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗൺ.

മാർച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വർദ്ധിക്കുകയാണുണ്ടായിട്ടുള്ളത്. അതേ സമയം അടച്ചിടലിൽ സാമ്പത്തിക പ്രവർത്തനങ്ങൾ നിശ്ചലമാകുന്നതുകൊറോണപ്രതിസന്ധിയേക്കാൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി. നേരത്തെ കോവിഡ് 19 വ്യാപിക്കുന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലും ലോക്ക് ഡൗൺ നീട്ടിയിരുന്നു. മെയ്‌ 31 വരെയാണ് ലോക്ഡൗൺ നീട്ടിയത്.

അതേസമയം തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 10,585 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 74 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 477 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 93 പേർ വിദേശത്തുനിന്നും മടങ്ങിയെത്തിയവരാണ്. ബംഗ്ലാദേശിലെ ധാക്കയിൽ കുടുങ്ങിയ 157 പേരെ സംസ്ഥാനം വ്യാഴാഴ്ച തിരിച്ചെത്തിച്ചിരുന്നു.

കൂടാതെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് തമിഴ്‌നാട്ടിലെ മദ്യശാലകൾ തുറക്കുകയും ചെയ്തിരുന്നു. കോവിഡ് കണ്ടെയ്ന്മന്റെ് സോണുകളായ ചെന്നൈയിലും തിരുവള്ളൂരും മദ്യശാലകൾ അടഞ്ഞുതന്നെ കിടക്കും. കോവിഡ് വ്യാപിക്കുന്നതിനിടയിലും തമിഴ്‌നാട്ടിലെ മദ്യശാലകൾക്ക് മുമ്പിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്ന് ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും പ്രവർത്തന സമയം 10 മുതൽ അഞ്ചുവരെയാക്കി കുറക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP