Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

പൊതുഗതാഗതം മിതമായ നിരക്കിൽ; 20 ശതമാനത്തിനു മേൽ ടിപിആർ നിരക്കുള്ള ഇടങ്ങളിൽ വാഹനം നിർത്താൻ അനുവദിക്കില്ല; അടച്ചിടൽ വിട്ട് തുറക്കിലിലേക്ക് കടക്കുമ്പോഴും ജാഗ്രത തുടരും; അനാവശ്യമായി പുറത്തിറങ്ങിയിൽ ഇനിയും പിടിവീഴും; എല്ലാം നിശ്ചയിക്കുക ടിപിആറിലെ ആഴ്ച അവലോകനം; ലോക്ഡൗണിൽ ഇളവ് എത്തുമ്പോൾ

പൊതുഗതാഗതം മിതമായ നിരക്കിൽ; 20 ശതമാനത്തിനു മേൽ ടിപിആർ നിരക്കുള്ള ഇടങ്ങളിൽ വാഹനം നിർത്താൻ അനുവദിക്കില്ല; അടച്ചിടൽ വിട്ട് തുറക്കിലിലേക്ക് കടക്കുമ്പോഴും ജാഗ്രത തുടരും; അനാവശ്യമായി പുറത്തിറങ്ങിയിൽ ഇനിയും പിടിവീഴും; എല്ലാം നിശ്ചയിക്കുക ടിപിആറിലെ ആഴ്ച അവലോകനം; ലോക്ഡൗണിൽ ഇളവ് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നര മാസം നീണ്ട അടച്ചിടലിനു ശേഷം കേരളം നാളെ തുറക്കുമെങ്കിൽ ശക്തമായ നിയന്ത്രണങ്ങളും പരിശോധനകളും തുടങ്ങും. അനാവശ്യമായി നിരത്തിൽ ഇറങ്ങുന്നവർക്ക് പണിയും കിട്ടും. ട്രിപ്പിൽ ലോക്ഡൗൺ മേഖലയിൽ അതിശക്തമായിരിക്കും പൊലീസ് ഇടപെടൽ. ഇനി പ്രാദേശിക തലത്തിലായിരിക്കും നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ചു തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നാളെ മുതൽ ലോക്ഡൗണിൽ ഇളവു നൽകും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അന്ന് ആരേയും നിരത്തുകളിൽ അനുവദിക്കില്ല. ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കാനാവില്ല. ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ എന്നിവയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യ വകുപ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പരിശോധനയ്ക്കു ടാർഗറ്റ് നൽകും.

തദ്ദേശഭരണ മേഖലയിലെ 7 ദിവസത്തെ ശരാശരി രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 8% വരെ ആണെങ്കിൽ കുറഞ്ഞ വ്യാപനമുള്ള മേഖലയായി കണക്കാക്കും. ഇവിടെ നിയന്ത്രണങ്ങൾ പാലിച്ചു സാധാരണ പ്രവർത്തനമാകാം. 8 20% മിത വ്യാപനമുള്ള പ്രദേശത്ത് ഭാഗിക ലോക്ഡൗൺ. 20-30% ടിപിആർ ഉള്ളിടം അതിവ്യാപന മേഖല. ഇവിടെ ലോക്ഡൗൺ തുടരും. 30 ശതമാനത്തിലും കൂടിയ മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും. എല്ലാ ബുധനാഴ്ചയും തദ്ദേശഭരണ പ്രദേശങ്ങളുടെ 7 ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ പ്രദേശവും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നു ജില്ലാതലത്തിൽ പരസ്യപ്പെടുത്തും. അതിനനുസരിച്ചായിരിക്കും ലോക്ഡൗൺ നിയന്ത്രണം നടപ്പാക്കുക.

പൊതുഗതാഗതം മിതമായ രീതിയിൽ നാളെ മുതൽ അനുവദിക്കും. എന്നാൽ, 20 ശതമാനത്തിനു മേൽ ടിപിആർ നിരക്കുള്ള ഇടങ്ങളിൽ വാഹനം നിർത്തില്ല. ടാക്‌സി കാറുകൾക്കും ഓട്ടോറിക്ഷകൾക്കും ആവശ്യ യാത്രകൾ ആകാം. കാറിൽ ഡ്രൈവറെയും 3 പേരെയും ഓട്ടോറിക്ഷയിൽ ഡ്രൈവറെയും 3 പേരെയുമേ അനുവദിക്കൂ. കുടുംബാംഗങ്ങളാണെങ്കിൽ എണ്ണം നിയന്ത്രണമില്ല. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ പാടില്ല. റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല.

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവ.കമ്പനികൾ, കമ്മിഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നാളെ മുതൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25% ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കും. സെക്രട്ടേറിയറ്റിൽ നിലവിലുള്ള പോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50% ജീവനക്കാർ ഹാജരാകണം. ഇതിനൊപ്പം സംസ്ഥാനത്തു മദ്യവിൽപന നാളെ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിശദാംശങ്ങൾ ഇന്ന് യോഗം ചേർന്നു തീരുമാനിക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.

ടിപിആർ 20 ശതമാനത്തിൽ താഴെയുള്ളിടത്തു മാത്രമേ മദ്യവിൽപന അനുവദിക്കൂ. രാവിലെ 9 മുതൽ രാത്രി 7 വരെയാണു മദ്യ വിൽപന. ബവ്‌കോ വിൽപന കേന്ദ്രങ്ങളിലും ബാറുകളിലും പാഴ്‌സൽ മാത്രമാവും നൽകുക. ബവ്ക്യു ആപ് വഴി ബുക്ക് ചെയ്യണം. ഭക്ഷണ ശാലകളിൽ ഇരുന്നു കഴിക്കാൻ അനുമതി ഇല്ലാത്തതിനാൽ ബാറുകളിലും അതുണ്ടാകില്ല. ക്ലബ്ബുകൾ തുറക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനം ഉണ്ടാകും. ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളുമായി 1034 തദ്ദേശസ്ഥാപനങ്ങളാണുള്ളത്.

എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമായ ചില നിർദ്ദേശങ്ങളുമുണ്ട്. അവശ്യവസ്തുക്കളുടെ കടകൾ ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ തുറക്കാം. വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അന്തർജില്ലായാത്രയ്ക്ക് സത്യവാങ്മൂലംവേണം. പൊതുഗതാഗതം മിതമായ രീതിയിൽ. ടാക്‌സിയും ഓട്ടോയും നിബന്ധനകളോടെ. അന്തർജില്ലാ സർവീസില്ല.

ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും നിലവിലുള്ളതുപോലെ 20 പേർമാത്രം. വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. പരസ്പരസമ്പർക്കമില്ലാത്ത വാതിൽപ്പുറ കായികയിനങ്ങൾ അനുവദിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP