1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

യാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റൈനും പോലും ഉറപ്പിക്കാനാകുന്നില്ല; ദുരിത ജീവിതം മടുത്ത് എങ്ങനേയും വീട്ടിലേക്ക് യാത്ര പോകുന്ന കുടിയേറ്റ തൊഴിലാളികളേയും കൊണ്ടു കുതിക്കുന്നതു മൂലമുള്ള വാഹനാപകടങ്ങൾക്കും ശമനമില്ല; ഉയർന്ന തീവണ്ടിക്കൂലി കൊടുക്കാനില്ലാത്തവർ നടന്നും വീട്ടിലേക്ക്; മോദി സർക്കാരിന് വയ്ക്കാനുള്ളത് പോർട്ടലെന്ന ആശയം മാത്രം; പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ലോക് ഡൗണിന്റെ നാലാം ഘട്ടത്തിലും ഈ കണ്ണീരുകൾക്ക് മാത്രം ശമനമില്ല

May 17, 2020 | 08:11 AM IST | Permalinkയാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റൈനും പോലും ഉറപ്പിക്കാനാകുന്നില്ല; ദുരിത ജീവിതം മടുത്ത് എങ്ങനേയും വീട്ടിലേക്ക് യാത്ര പോകുന്ന കുടിയേറ്റ തൊഴിലാളികളേയും കൊണ്ടു കുതിക്കുന്നതു മൂലമുള്ള വാഹനാപകടങ്ങൾക്കും ശമനമില്ല; ഉയർന്ന തീവണ്ടിക്കൂലി കൊടുക്കാനില്ലാത്തവർ നടന്നും വീട്ടിലേക്ക്; മോദി സർക്കാരിന് വയ്ക്കാനുള്ളത് പോർട്ടലെന്ന ആശയം മാത്രം; പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ലോക് ഡൗണിന്റെ നാലാം ഘട്ടത്തിലും ഈ കണ്ണീരുകൾക്ക് മാത്രം ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രത്യേക തീവണ്ടികൾ അയച്ചിട്ടും കുടയേറ്റ തൊഴിലാളികളുടെ ദുരിതം മാറുന്നില്ല. 'കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം വേദനാജനകമാണ്. തൊഴിലെടുക്കുന്ന സംസ്ഥാനത്തിന്റെയും സ്വന്തം സംസ്ഥാനത്തിന്റെയും ചുമതലയാണ് കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷ', മഹാരാഷ്ടയിൽ കുടുങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ഇടപെടണം എന്ന ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശമാണിത്. എന്നാൽ കേന്ദ്ര സർക്കാരിന് മാത്രം കണ്ണ് തുറക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ പാക്കേജിലും ഇവരെ പൂർണ്ണമായും തഴഞ്ഞു. നേരിട്ട് പണം കൈയിലെത്തിക്കാനുള്ള പദ്ധതിയൊന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.

ലോക്ക്ഡൗൺ രണ്ട് മാസത്തോട് അടുക്കുമ്പോൾ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും നേരിടുന്ന വലിയ പ്രതിസന്ധിയായി വളരുകയാണ് കുടിയേറ്റത്തൊഴിലാളികളുടെ ജീവനും ആരോഗ്യവും. പട്ടിണി സഹിച്ച്, കിലോമീറ്ററുകൾ താണ്ടി വീടുതേടി പോകുന്നവരിൽ പലരും അപകടങ്ങളിൽ മരിക്കുന്നു. തൊഴിലാളികളുടെ യാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റീനും കൃത്യമായി പാലിച്ചില്ലെങ്കിൽ സ്ഥിതി അപകടകരമാവും എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പക്ഷേ പലരും നടന്നാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതിരോധത്തിനുള്ള സാധ്യതയും ഇല്ല.

അതിനിടെ മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബന്ദയ്ക്ക് സമീപം വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്കു പോകുകയിയിരുന്നു ഇവർ. പരിക്കേറ്റവരെ ബന്ദയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഞ്ചുപേരിൽ മൂന്ന് പേരും സ്ത്രീകളാണ്. നേരത്തെ ഉത്തർപ്രദേശിലെ ഔരയ ജില്ലയിൽ രണ്ടു ട്രക്കുകൾ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികളായ 24 പേർ മരിച്ചിരുന്നു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചവരിലേറേയും. തീവണ്ടി പാളത്തിൽ കിടന്നുറങ്ങിയവരുടെ ദേഹത്തേക്ക് തീവണ്ടി കയറി മരിച്ചത് 17 ഓളം പേരാണ്. ഇതിന് ശേഷം പലതും കേന്ദ്ര സർക്കാർ പറഞ്ഞു. എന്നാൽ കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം തീരുന്നില്ല. അതിന് തെളിവാണ് ഇപ്പോഴും ഉണ്ടാകുന്ന ദുരിതങ്ങൾ.

തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ച 477-ൽ 93 പേർ കുടിയേറ്റത്തൊഴിലാളികളാണ്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തിയവരാണ് ഏറയെും. ധാക്കയിൽനിന്നു തിരിച്ചുവന്ന നാലുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 150 കുടിയേറ്റത്തൊഴിലാളികൾക്ക് കഴിഞ്ഞ നാല് ദിവസത്തിനിടെ രോഗബാധ സ്ഥിരീകരിച്ചു. കർണാടകയിലും തെലങ്കാനയിലും സമാന അവസ്ഥയാണ്. കർണാടകയിൽ കഴിഞ്ഞ ഒരാഴ്ചയായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ മിക്കവയും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ കുടിയേറ്റ തൊഴിലാളികൾക്ക് സാമൂഹിക അകലമെന്നത് സങ്കൽപ്പം മാത്രമായി മാറുന്നുവെന്ന ചർച്ചയാണ് സജീവമാകുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ പലായനം നിയന്ത്രിക്കുന്നതിനും ഇവരുടെ മടക്ക യാത്ര സുഗമമാക്കുന്നതിനുമായി പുതിയ പോർട്ടൽ. കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുമാണ് 'നാഷണൽ മൈഗ്രന്റ് ഇൻഫർമേഷൻ സിസ്റ്റം' എന്ന പോർട്ടൽ ആരംഭിച്ചത്. തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് വിവധ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി പോർട്ടൽ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച പുതിയ കത്തിൽ നിർദ്ദേശിച്ചു. ഫീൽഡ് ഓഫീസർമാർക്ക് അധിക ജോലി സൃഷ്ടിക്കാതെ സംസ്ഥാനങ്ങൾ തമ്മിൽ വേഗത്തിൽ ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും. എന്നാൽ പാവങ്ങളായ കുടിയേറ്റ തൊഴിലാളികൾക്ക് പോർട്ടൽ ഉപയോഗിക്കാൻ പോലും അറിയില്ലെന്നതാണ് വസ്തുത.

അതിനിടെ ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിലും കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയ്ക്കായി കൂടുതൽ ട്രെയിനുകൾ റെയിൽവേ അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ദുരന്ത നിിവാരണ നിയമപ്രകാരം കളക്ടർമാർക്കാണ് അധികാരം. അവർക്ക് അതത് ജില്ലകളിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം പട്ടികപ്പെടുത്താനും അതിനനുസരിച്ച് ബസുകൾ ക്രമീകരിക്കുകയും ചെയ്യാം.എത്ര ട്രെയിനുകൾ വേണമെന്ന് പട്ടികപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ജില്ല തിരിച്ചുള്ള ഡാറ്റകൾ ഉപയോഗിക്കാൻ കഴിയും, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.

നോൺ കണ്ടെയ്ന്മെന്റ് സോണുകളിൽ ഓട്ടോ, ബസ് യാത്രകളും ഗ്രീൻ സോണുകളിൽ വിമാന സർവ്വീസുകളും അടുത്ത ഘട്ടത്തിൽ ആരംഭിച്ചേക്കും. സംസ്ഥാനങ്ങൾ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അധികൃതർ കാബിനറ്റ് സെക്രട്ടറിയുമായി മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് തിരുമാനമെടുക്കാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നാലാം ഘട്ട ലോക്ക് ഡൗൺ മെയ് 30 വരെയാകും നീളുക. നാലാം ഘട്ടത്തിൽ ബൃഹൻ മുംബൈ അല്ലെങ്കിൽ ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ഡൽഹി, ഇൻഡോർ, പൂണെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവല്ലൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെംഗൽപട്ട്, അരിയാൽ , വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോളാപൂർ, മീററ്റ് എന്നീ 30 സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും.

അതിനിടെ രാജസ്ഥാനിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ ഉത്തർപ്രദേശിൽ എത്തിക്കാൻ 500 ബസുകൾ ഏർപ്പാട് ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെടൽ നടത്തി. രാജസ്ഥാനിലെ വിവിധ ജില്ലകളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പിയിലെ സ്വന്തം ഗ്രാമത്തിലെത്തിക്കുന്നത്. ഞായറാഴ്ച രാവിലെ തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ബസുകൾ യു.പി സംസ്ഥാന അതിർത്തിയിൽ എത്തിച്ചേരും. തൊഴിലാളികൾക്ക് ഭക്ഷണം അടക്കം മറ്റ് സേവനങ്ങൾ നൽകാൻ വിവിധ ജില്ലകളിൽ ഹൈവേ ടാക്‌സ് ഫോഴ്‌സിന് യു.പി കോൺഗ്രസ് നേതൃത്വം രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 40 ഇടങ്ങളിൽ മരുന്നും ഭക്ഷണവും ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്താനും പാർട്ടി നിർദേശമുണ്ട്.

കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് 1,000 ബസുകൾക്ക് അനുമതി നൽകാൻ പ്രിയങ്ക ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ബസ് യാത്രയുടെ ചെലവ് കോൺഗ്രസ് പാർട്ടി വഹിക്കുമെന്ന് കത്തിൽ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയാൻ രാഹുൽ ഗാന്ധിയും തെരുവിലിറങ്ങി. ശനിയാഴ്ച വൈകുന്നേരമാണ് സുഖ്ദേവ് വിഹാർ ഫ്ലൈഓവറിന് താഴെ ക്യാമ്പ് ചെയ്ത തൊഴിലാളികൾക്കരികെ രാഹുൽ എത്തിയത്. രാഹുൽ ഗാന്ധി തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മാസ്‌ക് ധരിച്ചാണ് രാഹുൽ തൊഴിലാളികളോട് കാര്യം തിരക്കുന്നത്.

ഹരിയാനയിലെ അംബാലയിൽ നിന്ന് യുപിയിലേക്കും മധ്യപ്രദേശിലേക്കും കാൽനടയായി പോകുന്ന തൊഴിലാളികളാണ് ഫ്ലൈഓവറിന് താഴെ വിശ്രമിച്ചത്. ഇതുവരെ 130 കിലോമീറ്റർ നടന്നെന്നും കൂടുതൽ നടക്കാനുണ്ടെന്നും ഇവർ രാഹുൽ ഗാന്ധിയോട് പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആയിരങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം വീടുകളിലെത്താൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുന്നത്.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
എം.ശിവശങ്കറിനും സർക്കാരിനും ആശ്വാസം; ഒൻപത് മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വിട്ടയച്ചു; പുലർച്ചെ രണ്ടുമണി വരെ നീണ്ട ഗ്രില്ലിങ്ങിന് ശേഷം കസ്റ്റംസ് വാഹനത്തിൽ വീട്ടിലെത്തിച്ചത് 2.30 യ്ക്ക്; മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യലിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹം പരന്നു; ചോദ്യങ്ങൾ ഉന്നയിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട ഫോൺരേഖകളുടെ അടിസ്ഥാനത്തിൽ
കുളിക്കൽ രണ്ടുദിവസത്തിൽ ഒരിക്കൽ മാത്രമായി പരിമിതപ്പെടുത്തി..പക്ഷെ ടോയ്‌ലെറ്റിൽ പോകാതിരിക്കാൻ കഴിയില്ലല്ലോ.. എത്രസമയം പിടിച്ചു നിൽക്കാൻ പറ്റും; പെയ്ഡ് ക്വാറന്റൈൻ ഒരുക്കാൻ ബന്ധപ്പെട്ടപ്പോൾ പഞ്ചായത്ത് സെക്രട്ടറി മുതൽ തഹസിൽദാരെ വരെ ബന്ധപ്പെടാൻ'; കൊറോണ വരാതിരിക്കാൻ ക്വാറന്റൈനിൽ കിടന്ന് ക്വാറന്റൈൻ സെന്ററിൽ നിന്ന് രോഗം പകർന്നു; പ്രവാസികൾ എങ്ങനെ കുറ്റക്കാരാകും; സർക്കാരിന്റെ ക്വാറന്റൈൻ പ്രവർത്തനത്തെ വിമർശിച്ച് യുവാവിന്റെ കുറിപ്പ്
സരിത്തും സ്വപ്‌നയുമായുള്ള അസാധാരണ അടുപ്പത്തിന് പുറമേ സന്ദീപ് നായരുമായും അടുപ്പം; ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ ഒത്തുകൂടിയെന്ന സരിത്തിന്റെ മൊഴി; സ്വർണ്ണക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ സെക്രട്ടറിക്ക് എന്തിന് അതിര് വിട്ട സൗഹൃദം? ഗൂഢാലോചനയിൽ പങ്കാളി ആവുകയോ സഹായം എത്തിക്കുകയോ ചെയ്തുവോ? കസ്റ്റംസ് അസി.കമ്മീഷണർ.കെ.രാമമൂർത്തിയും സംഘവും ഏഴ്‌ മണിക്കൂറിലേറെയായി ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോൾ ആകാംക്ഷയുടെ മുൾമുനയിൽ പിണറായി സർക്കാർ
തുടക്കം ഗൾഫിലെ കുഴൽപ്പണ ലോബിയിൽ; പതുക്കെ അത് മണൽമാഫിയയും മറ്റുമായി ചേർന്ന് സ്വർണകടത്തിലേക്ക്; യതീംഖാനകളും സ്‌കൂളുകളും കോളജുകളുമായി സാമൂഹിക സേവനത്തിലൂടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി; ഖത്തറിൽനിന്നുള്ള ഫണ്ടിങ്ങ് നിലച്ചയോടെ മതമൗലികവാദ സംഘടനകളും കനകമാഫിയക്കൊപ്പം; ഇപ്പോൾ വർഷത്തിൽ ആയിരം കോടിയുടെ ഹവാലയും നൂറുകോടിയുടെ സ്വർണ്ണക്കടത്തും; രാജ്യ സുരക്ഷക്കുപോലും ഭീഷണിയായ കൊടുവള്ളി സ്വർണ മാഫിയയുടെ കഥ
സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യും? കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചന; തലസ്ഥാനത്ത് കസ്റ്റംസ് ഓഫീസിൽ അർദ്ധരാത്രി പിന്നിട്ടും ചോദ്യം ചെയ്യൽ; ഉത്തരങ്ങളിൽ വൈരുദ്ധ്യമെന്നും സൂചന; ഫോൺ രേഖകളും സിസി ടിവി ദൃശ്യങ്ങളും മുഖ്യതെളിവുകൾ; ശിവശങ്കറിന് വിനയായത് സ്വപ്‌നയും സരിത്തുമായി ഔദ്യോഗിക ചുമതലയുടെ അതിരുകൾ കടന്ന അടുപ്പം; ചോദ്യം ചെയ്തത് കസ്റ്റംസും ഡിആർഐയും സംയുക്തമായി
വർഷ ഉയർത്തുന്ന ആരോപണങ്ങളിൽ വിഷമമുണ്ടെന്ന് സാജൻ കേച്ചേരി; അമ്മയുടെ ശസ്ത്രക്രിയക്ക് പോയിട്ട്, ആഹാരം കഴിക്കാൻ പോലും ​ഗതിയില്ലാതെ ആശുപത്രി വരാന്തയിൽ ഇരുന്ന പെൺകുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്തത്; വീഡിയോ ഇട്ടതിലൂടെ കിട്ടിയത് ഒരു കോടിയിലേറെ രൂപ; ആവശ്യമുള്ള പണം കഴിഞ്ഞ് ബാക്കി തുക മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവെക്കാം എന്ന് പറഞ്ഞത് വർഷ തന്നെ; ആരോരുമില്ലാതെ പകച്ച് നിന്ന സമയത്ത് സഹായ​ഹസ്തവുമായെത്തിയവർ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്ന യുവതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സാജൻ കേച്ചേരി
വിമാനം പറത്താനും ദൂരെ ദൂരേക്ക് കാറോടിക്കാനും ഇഷ്ടം; ടെക് സാവിയെങ്കിലും ആൾക്കൂട്ടത്തിൽ അലിഞ്ഞുചേരുന്ന ശാന്തസൗമ്യൻ; ഒരുപ്രശ്‌നം പറഞ്ഞാൽ മറ്റെല്ലാം മറന്ന് കാത് കൂർപ്പിക്കുന്ന ജനകീയൻ; പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ഫറൂഖ് അബ്ദുള്ളയുടെ മകളെ വിവാഹം കഴിച്ച പുരോഗമനവാദി; രാജസ്ഥാനിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ അഞ്ചുലക്ഷം കിലോമീറ്റർ സഞ്ചരിച്ച് കൈപിടിച്ചുകയറ്റിയ നേതാവ്; യൂത്ത് ബ്രിഗേഡിലെ ഉശിരനായ സച്ചിൻ പൈലറ്റിനെ രാഹുൽ കൈവിട്ടത് രണ്ടുവർഷം മുമ്പേ
കൊറോണ വ്യാപനത്തിന്റെ ചെയിൻ ബ്രേക്ക് ചെയ്യാൻ ഇന്ത്യയുടെ വാക്‌സിൻ ഉടൻ വരുമോ? വാക്‌സിനായി മനുഷ്യരിലുള്ള പരീക്ഷണങ്ങൾ തുടങ്ങിയെന്ന് ഐസിഎംആർ; പരീക്ഷണം നടത്തുന്നത് തദ്ദേശീയമായി വികസിപ്പിച്ച രണ്ടു വാക്‌സിനുകൾ; പങ്കാളികളാകുന്നത് നൂറോളം വോളണ്ടിയർമാർ; ഭാരത് ബയോടെക്കും സൈഡസ് കാഡിലയും വാക്‌സിൻ പരീക്ഷണവുമായി മുന്നേറുമ്പോൾ പ്രതീക്ഷയോടെ രാജ്യം
ഫേസ് ബുക്ക് വഴിയുള്ള ചാറ്റും വീഡിയോകോളും വഴി അടുപ്പം പ്രണയമായി; സ്വന്തമായി സിനിമ സംവിധാനം ചെയ്ത ശേഷം വിവാഹമെന്ന വാഗ്ദാനവും; താമസസ്ഥലത്തും ഹോട്ടലുകളിലുമായി പലവട്ടം ലൈംഗികചൂഷണം; യുവതിയോട് സ്‌നേഹം നടിച്ച് ശമ്പളം പിടിച്ചുവാങ്ങി മൊബൈലും ഡിജിറ്റൽ ക്യാമറയുമൊക്കെ വാങ്ങലും; കൊച്ചിയിൽ മാർട്ടിൻ പ്രക്കാട്ടിന്റെ അസോ.ഡയറക്ടർക്കെതിരെ പീഡനപരാതിയിൽ കേസ്
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് തുറന്നടിച്ച ചുണക്കുട്ടൻ; ടിപി വധക്കേസിൽ അർദ്ധരാത്രി മുടക്കോഴി മലയിലെത്തി കൊടി സുനിയെയും കൂട്ടരെയും മൽപിടുത്തത്തിലൂടെ കീഴടക്കിയ സാഹസികൻ; തലശേരി ഡിവൈഎസ്‌പി ആയിരിക്കുമ്പോഴേ സിപിഎമ്മിന്റെ കണ്ണിലെ കരട്; എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ ചേക്കേറിയത് ഭരണം മാറിയപ്പോൾ; സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷകനായി ഷൗക്കത്തലി വീണ്ടും വരുമ്പോൾ
സഹോദരന്റെ സിപിഎം ബന്ധങ്ങൾ വിനയാകും; ഫോൺ വിളിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ് നൽകിയതിൽ അന്വേഷണ ഏജൻസിയിൽ അതൃപ്തി ശക്തം; സ്വർണ്ണ കടത്ത് കേസിൽ ഇനി അനീഷ് ബി രാജിന് ചുമതലകളുണ്ടാകില്ല; ജോയിന്റ് കമ്മീഷണറുടെ വിശ്വാസ്യത പോയെന്ന് വിലിയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും; കേന്ദ്ര ഏജൻസിയിലെ സഖാവിന് പണികിട്ടുന്നത്‌ അമിത് ഷായുടെ ഉഗ്രശാസനത്തിന്റെ ഫലം
ഇടപാടുകൾ എല്ലാം ഐഎഎസ് ഉന്നതന്റെ അറിവോടെയെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി; എല്ലാം മുന്നിൽ നിന്ന് നടത്തി തന്നതും ഐടി സെക്രട്ടറി; സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി ശുപാർശ നടത്തി സഹായിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെന്നും തുറന്നു പറച്ചിൽ; ശിവശങ്കർ ഐഎഎസിനെ കുടുക്കി സ്വർണ്ണ കടത്ത് ആസൂത്രകയുടെ മൊഴി; പിണറായി വിജയന്റെ മുൻ സെക്രട്ടറിക്ക് കൈവിലങ്ങ് ഉറപ്പായി; യുഎപിഎ കുറ്റം ചുമത്താനും സാധ്യത; കേരളം ഭരിച്ച ഉദ്യോഗസ്ഥൻ ഊരാക്കുടുക്കിൽ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..