Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് ഭക്ഷണം വിളമ്പി; കോഴിക്കോട് ഇന്ത്യൻ കോഫിഹൗസ് അടപ്പിച്ചു; ആളുകളെ പ്രവേശിപ്പിച്ചത് പിൻവശത്തെ വാതിലിലൂടെ; അടപ്പിച്ചത് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ ക്യാന്റീൻ കൂടിയായി പ്രവർത്തിക്കുന്ന കോഫി ഹൗസ്; ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചത് കോർപറേഷൻ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ

ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് ഭക്ഷണം വിളമ്പി; കോഴിക്കോട് ഇന്ത്യൻ കോഫിഹൗസ് അടപ്പിച്ചു; ആളുകളെ പ്രവേശിപ്പിച്ചത് പിൻവശത്തെ വാതിലിലൂടെ; അടപ്പിച്ചത് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ ക്യാന്റീൻ കൂടിയായി പ്രവർത്തിക്കുന്ന കോഫി ഹൗസ്; ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചത് കോർപറേഷൻ സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പൊതുജനങ്ങൾക്ക് ഭക്ഷണം വിളമ്പിയ ഇന്ത്യൻകോഫി ഹൗസ് ഹോട്ടൽ അടപ്പിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫീസിനോട് ചേർന്ന് കോർപറേഷൻ ജീവനക്കാരുടെ ക്യാന്റീനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ഭക്ഷണം വിളമ്പിയതിന് അടപ്പിച്ചത്.

ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകളിൽ പാർസൽ നൽകാൻ മാത്രമേ അനുവാദമുള്ളൂ. ഇതു ലംഘിച്ചുകൊണ്ടാണ് കോഫി ഹൗസിൽ ആളുകൾക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമൊരുക്കിയത്. സാമൂഹിക അകലം പാലിക്കാതെ ഒരു മേശക്കു ചുറ്റും നാല് പേർ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. സമീപത്ത് കട നടത്തുന്നവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയാണ് ഹോട്ടൽ അടപ്പിച്ചത്. കോഫി ഹൗസ് അധികൃതർക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കോർപറേഷൻ ജീവനക്കാരും ജനപ്രതിനിധികളുമടക്കം ക്യാന്റീനായി ഉപയോഗിക്കുന്ന ഇന്ത്യൻ കോഫിഹൗസിന്റെ ഹോട്ടലാണ് ഇന്ന് അടപ്പിച്ചത്. ഇവിടെ കഴിഞ്ഞ മൂന്ന് ദിവസത്തോളമായി ആളുകൾക്ക് ഇത്തരത്തിൽ ഭക്ഷണം വിളമ്പിയിട്ടുണ്ടെന്നാണ് വിവരം. കോഫിഹൗസ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായെന്ന് ഭക്ഷണം കഴിക്കാനെത്തിയവർ തന്നെ പറഞ്ഞു. ആദ്യ ദിവസങ്ങളിൽ ഹോട്ടലിന്റെ പിൻവശത്തായിരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് തിരക്കായതോടെ ഇന്ന് മുതൽ റോഡിനോട് ചേർന്ന ഭാഗത്തും ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. പിൻവാതിലിലൂടെയാണ് അകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.

ലോക്ഡൗൺ കാലയളവിൽ ഹോട്ടലുകളിൽ പാർസൽ വിതരണത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കലക്ടർമാർക്ക് ശക്തമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോഴിക്കോട് കോർപറേഷൻ അധികൃതർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് നിയമം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം വിളമ്പിയിട്ടുള്ളത്. കോർപറേഷനിലെ ജീവനക്കാരും മറ്റു ജനപ്രതിനിധികളുമെല്ലാം തന്നെ ദിവസേന വന്നുപോകുന്ന ഇടമാണ് ഇന്ന് അടപ്പിച്ച ഹോട്ടൽ. ഇവരാരും അറിയാതെ മൂന്ന് ദിവസത്തോളം ഈ സ്ഥാപനം നിയമലംഘനം നടത്തി പ്രവർത്തിച്ചുവെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹോട്ടലിനെതിരെ പരാതിപ്പെട്ടവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP