Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ലോക്‌ഡോൺ ലംഘിച്ച് മലപ്പുറത്ത് കൂട്ടുകാർ ചേർന്ന് ബിരിയാണി വെച്ച് ടിക് ടോക്കിലിട്ടു; വീഡിയോ കണ്ട അന്വേഷിച്ചിറങ്ങിയ പൊലീസ് എല്ലാവരെയും പൊക്കി; 23 പേർക്കെതിരെ കേസെടുത്ത് തിരൂരങ്ങാടി പൊലീസ്; ബക്കറ്റ് ചിക്കൻ വിവാദത്തിനുശേഷം മലപ്പുറത്തുനിന്ന് വീണ്ടുമൊരു പുലിവാൽ ബിരിയാണിക്കഥ ഇങ്ങനെ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ഡോൺ ലംഘിച്ച് കൂട്ടുകാർ ചേർന്ന് ബിരിയാണി വെച്ച് ടിക് ടോക്കിലിട്ടു. വീഡിയോ കണ്ട പൊലീസ് എല്ലാവരെയുംപൊക്കി. കോവിഡും നിരോധനാജ്ഞയും ലോക്ഡോണും ലംഘിച്ച് സംഘം ചേർന്ന് ബിരിയാണി വെച്ച് വിളമ്പി കഴിച്ച സുഹൃത്തുക്കളായ 23 പേർക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസ്സെടുത്തു.

മൂന്നിയൂർ കളിയാട്ടമുക്കിൽ കഴിഞ്ഞ ദിവസമാണ് കൂട്ടുകാർ ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തു ബിരിയാണി വച്ചു വിളമ്പിയത്. മാത്രമല്ല ഇവർ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വൈറലായ വീഡിയോ പൊലീസിന്റെ കണ്ണിലും പെട്ടു. ഈ വീഡിയോ കണ്ടാണ് തിരൂരങ്ങാടി എസ്‌ഐ. നൗഷാദ് ഇബ്രാഹിമും സംഘവും ടിക് ടോക്കിന് പിന്നാലെ പോയി യുവാക്കളെ തേടിയിറങ്ങിയത്. തുടർന്ന് സ്ഥലം അന്വേഷിച്ചിറങ്ങിയ പൊലീസ് ലോക്ഡോൺ ലംഘിച്ച 23 യുവാക്കളെയും പൊക്കി കേസ്സെടുത്തു. തുടർന്ന് ജാമ്യം നൽകി വിട്ടയച്ചു.

അതേസമയം കഴിഞ്ഞ ദിവസം ലോക്ഡൗൺ ലംഘിച്ച് രംഗത്തുള്ള മത്സ്യപിടിത്തക്കാരേയും ചീട്ടുകളിക്കാരെയും ലക്ഷ്യംവെച്ച് മലപ്പുറം എടപ്പാൾ തുയ്യത്ത് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്നവരാണ്.. ഉദ്യോഗസ്ഥരെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. ആവി പറക്കുന്ന ചിക്കൻ ഉപേക്ഷിച്ചാണ് യുവാക്കൾ ഓടി രക്ഷപ്പെട്ടത്. ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയ ശേഷം വാഴയിലയിൽവെച്ച് കൂടെ ബ്രഡും ഉൾപ്പെടെ വെച്ച് കഴിക്കാനായിരുന്നു യുവാക്കൾ ലക്ഷ്യംവെച്ചിരുന്നത്. ആരോഗ്യപ്രവർത്തകർ എത്തിമ്പോൾ കണ്ടത് ആവി പറക്കുന്ന ബക്കറ്റ് ചിക്കൻ വാഴയിലയിൽ കിടക്കുന്നതാണ്. അതോടാപ്പം ഉള്ളിയിലും ബ്രഡും വെള്ളവമുണ്ട്. വയലോരത്തെ ചെറിയ മതിലിൽ ഒരുമിച്ചാണു യുവാക്കൾ വാഴയിലയിൽ ഭക്ഷണം ഒരുമിച്ചുവെച്ചിരുന്നത്. പ്രകൃതി രമണീയമായ സ്ഥലത്ത് ചെറിയൊരു കുളമുണ്ടായിരുന്നു. എന്തായാലും ആരോഗ്യപ്രവർത്തകർ എത്തിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. യുവാക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും നിർമ്മാണ സാമഗ്രഹികൾ അധികൃതർ കസ്റ്റഡിയിലെടുത്തു. ഹെൽത്ത് ഇൻസ്പക്ടർമാരായ കെൻസുദ്ധീൻ ,അബ്ദുൾ ജലീൽ , സുനിൽകുമാർ പരിശോധനക്ക് നേതൃത്വം നൽകി.

അതേ സമയം ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടംകൂടി തയ്യാറാക്കിയ ബക്കറ്റ് ചിക്കൻ കഴിഞ്ഞ ദിവസവും ആരോഗ്യ വകുപ്പ് പിടികൂടിയിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് രാത്രിയിൽ ഒത്തുചേർന്ന് ബക്കറ്റ് ചിക്കനുണ്ടാക്കി യുവാക്കളെ പൊലീസിന്റെ രാത്രികാല ഡ്രോൺ ക്യാമറ നിരീക്ഷണത്തിലാണ് പരപ്പനങ്ങാടിയിൽനിന്നും പിടികൂടിയത്് ഡ്രോൺ ക്യാമറ വഴി പരപ്പനങ്ങാടി പൊലീസ് രാത്രിയിൽ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടംകൂടി സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ ബക്കറ്റ് ചിക്കൻ ഉണ്ടാക്കിയ അഞ്ച് പേർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ കണ്ടെത്താൻ പരപ്പനങ്ങാടി പൊലീസ് നടത്തിയ രാത്രികാല ഡ്രോൺ ക്യാമറ നിരീക്ഷണത്തിൽ ദൃശ്യമായത് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്ന ബക്കറ്റ് ചിക്കൻ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കൾ, തുടർന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രൻ നായർ, മുരളി, പൊലീസുകാരായ വിപിൻ, ജിനേഷ്, കിഷോർ, എന്നിവർ അടങ്ങുന്ന പൊലീസ് സംഘത്തെ കണ്ട് രക്ഷപെടുവാൻ ശ്രമിച്ച അഞ്ച് പേരെയും പൊലീസ് പിടികൂടുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുതായി പൊലീസ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP