Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോഗികളുടെ എണ്ണം 15,000 കടന്നതോടെ ലോക് ഡൗൺ ജൂലൈ 31 വരെ നീട്ടി പശ്ചിമ ബംഗാൾ; സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും; മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരേക്കാൾ ഏറെ രോഗമുക്തരായത് ആശ്വാസം; തമിഴ്‌നാട്ടിൽ 2865 പേർക്ക് കൂടി കോവിഡ്; പതിനായിരം കടന്ന് കർണാടക; ഗുജറാത്തിൽ ഇന്ന് മാത്രം 572പേർക്ക് രോഗം; രാജ്യത്ത് രോഗമുക്തി നിരക്ക് 56.71 ശതമാനം

കോവിഡ് രോഗികളുടെ എണ്ണം 15,000 കടന്നതോടെ ലോക് ഡൗൺ ജൂലൈ 31 വരെ നീട്ടി പശ്ചിമ ബംഗാൾ; സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും; മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരേക്കാൾ ഏറെ രോഗമുക്തരായത് ആശ്വാസം; തമിഴ്‌നാട്ടിൽ 2865 പേർക്ക് കൂടി കോവിഡ്; പതിനായിരം കടന്ന് കർണാടക; ഗുജറാത്തിൽ ഇന്ന് മാത്രം 572പേർക്ക് രോഗം; രാജ്യത്ത് രോഗമുക്തി നിരക്ക് 56.71 ശതമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,72, 947 ആയി. മരണസംഖ്യ-14,906. വേൾഡോമീറ്ററിന്റെ കണക്കാണിത്. അതേസമയം, കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടി. ജൂൺ 30 വരെയുണ്ടായിരുന്ന ലോക്ക്ഡൗൺ ജൂലൈ അവസാനം വരെ ഇളവുകളോടെ നീട്ടുന്നതായാണ് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചത്. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.

ബുധനാഴ്ച ബംഗാളിൽ 445 പുതിയ കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 15,173 ആയി. 4,890 പേരാണ് ബംഗാളിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് മരിച്ച 11 പേരുൾപ്പെടെ സംസ്ഥാനത്തു രോഗം ബാധിച്ചു മരിച്ചത് 591 പേർ. കോവിഡ് രോഗം അല്ലാതെ മറ്റു രോഗം ബാധിച്ചു ചികിത്സ തേടുന്നവർക്കു കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനും തീരുമാനമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രോഗങ്ങൾ ബാധിക്കുന്നവർ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നു രാഷ്ട്രീയ കക്ഷികൾ യോഗത്തിൽ നിലപാടെടുത്തു. സ്വകാര്യ ആശുപത്രികൾ ഉപയോഗിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മമതാ ബാനർജി പറഞ്ഞു. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും യോഗത്തിൽ തീരുമാനമായി

മഹാരാഷ്ട്രയിൽ രോഗമുക്തി ഏറുന്നത് ആശ്വാസം

മഹാരാഷ്ട്രയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് 3,890 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 208 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,42,900ആയി. മരണസംഖ്യ 6,739 ആയെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു.മുംബൈയിൽ മാത്രം 69,528 പേരാണ് രോഗബാധിതർ. ഇതുവരെ 3,964 പേർ മരിച്ചു. സജീവ കേസുകൾ മുപ്പതിനായിരത്തിനടുത്താണ്. ഇതുവരെ 37,008 പേർ രോഗമുക്തരായി. താനെയിലും പൂണെയിലുമാണ് സംസ്ഥാനത്ത് മുംബൈ കഴിഞ്ഞാൽ കുടുതൽ രോഗികൾ ഉള്ളത്.

തമിഴ്‌നാട്ടിൽ 2865 പേർക്ക് കൂടി കോവിഡ്

തമിഴ്‌നാട്ടിൽ ഇന്ന് 33 പേർ മരിച്ചു. ചെന്നൈയിൽ 1654 പുതിയ കേസുകൾ കൂടി. തേനിയിൽ സ്ഥിതി രൂക്ഷമാണ്. ഇന്ന് മാത്രം 81 രോഗികൾ2424 പേർക്ക് ഇന്ന് രോഗ മുക്തിയുണ്ടായി.

പതിനായിരം കടന്ന് കർണാടക

കർണാടകയിൽ രോഗികളുടെ എണ്ണം 10,000 കടന്നു. ഇന്ന് 397 പേർക്ക് കൂടി കോവിഡ്. മരണം 14. ബെംഗളുരുവിൽ 173 പേർക്ക് കൂടി പുതുതായി രോഗബാധ. ഉറവിടം ഇല്ലാത്ത കേസുകളാണ് ആശങ്കയുണ്ടാക്കുന്നത്.കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തിൽ ഇന്ന് മാത്രം 572പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 മരണവും റിപ്പോർട്ട് ചെയ്തു. 1,736പേരാണ് മരിച്ചത്.

രാജ്യത്ത് ഉയർന്ന പരിശോധന നിരക്ക്

രാജ്യത്തെ കോവിഡ്-19 പരിശോധ സൗകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രണ്ട് ലക്ഷത്തിലധികം സാംപിളുകൾ പരിശോധിക്കാനായി. ഇത് ഇന്നേ വരെയുള്ള ഏറ്റവും ഉയർന്ന പരിശോധന നിരക്കാണ്.

ഇന്നലത്തെ 2,15,195 സാംപിളുകൾ അടക്കം നാളിതു വരെ പരിശോധിക്കപ്പെട്ടത് 73,52,911 സാംപിളുകൾ. 1,71,587 സാംപിളുകൾ ഗവൺമെന്റ് ലാബുകളിലും 43,608 സാംപിളുകൾ സ്വകാര്യ ലാബുകളിലുമാണ് ഇന്നലെ പരിശോധിക്കപ്പെട്ടത്. സ്വകാര്യ ലാബുകളും ഒരു ദിവസത്തെ ഏറ്റവും കൂടിയ പരിശോധന ശേഷി കൈവരിച്ചു. 730 ഗവൺമെന്റ് ലാബുകളും 270 സ്വകാര്യ ലാബുകളും അടക്കം 1000 ലാബുകളാണ് രാജ്യത്തിന്ന് കോവിഡ്-19 പരിശോധനയ്ക്കായി പ്രവർത്തിക്കുന്നത്.

കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണവും ഓരോ ദിവസവും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,495 പേർക്കു രോഗം ഭേദമായി. ഇതുവരെ 2,58,684 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 56.71 ശതമാനമായി. നിലവിൽ 1,83,022 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP