Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹന വർക്ക് ഷോപ്പുകളും സ്പെയർ പാട്സ് കടകളും വ്യാഴവും ഞായറും തുറക്കാം; മൊബൈൽ ഷോപ്പും ഞായറാഴ്ച തുറക്കാം; ഫാൻ -എയർ കണ്ടിഷണർ കടകൾ ഒരുദിവസം തുറക്കുന്ന കാര്യം പരിഗണിക്കുന്നു; രജിസ്ട്രേഡ് ഇലക്ട്രീഷന്മാർക്ക് റിപ്പയറുകൾ നടത്താൻ വീടുകളിൽ പോകാം: ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വാഹന വർക്ക് ഷോപ്പുകളും സ്പെയർ പാട്സ് കടകളും വ്യാഴവും ഞായറും തുറക്കാം; മൊബൈൽ ഷോപ്പും ഞായറാഴ്ച തുറക്കാം; ഫാൻ -എയർ കണ്ടിഷണർ കടകൾ ഒരുദിവസം തുറക്കുന്ന കാര്യം പരിഗണിക്കുന്നു; രജിസ്ട്രേഡ് ഇലക്ട്രീഷന്മാർക്ക്  റിപ്പയറുകൾ നടത്താൻ വീടുകളിൽ പോകാം: ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗണിനിടയിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറക്കാനായി ചില ചെറിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിദിന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്്തമാക്കിയത്. വാഹന വർക്ഷോപ്പുകൾ വ്യാഴം, ഞായർ ദിവസങ്ങളിൽ തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾകൂടി തുറക്കാൻ അനുവദിക്കും. മൊബൈൽ ഷോപ്പ് ഞായറാഴ്ച തുറക്കാം. ഫാൻ, എയർ കണ്ടിഷണർ ഇവ വിൽപന നടത്തുന്ന കടകൾ ഒരുദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓരോ പ്രദേശത്തെയും രജിസ്ട്രേഡ് ഇലക്ട്രീഷന്മാർക്ക് ആവശ്യമായ റിപ്പയറുകൾ നടത്താൻ വീടുകളിൽ പോകാൻ അനുമതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫ്ലാറ്റുകളിൽ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാർ സംഭവിച്ചാൽ അത് റിപ്പയർ ചെയ്യാൻ പോകുന്നവർക്കും അനുമതി നൽകും.

മരുന്ന് ക്ഷാമം ചിലയിടങ്ങളിലുണ്ട്. മാനസിക പ്രശ്നം അനുഭവിക്കുന്നവർ, വൃക്കരോഗികൾ തുടങ്ങിവർക്കു മരുന്നുകൾ ലഭിച്ചില്ലെങ്കിൽ പ്രശ്നമാണ്. ഇക്കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ സർക്കാരിനെ അറിയിക്കണം. അട്ടപ്പാട്ടിയിൽ അയൽസംസ്ഥാനങ്ങളിൽനിന്ന് മദ്യം കടത്തുന്നതായി വാർത്തകളുണ്ട്. ഇതിൽ എക്സൈസ് ശക്തമായി ഇടപെടും. കുട്ടികൾക്കു വായിക്കാൻ പുസ്തകങ്ങൾ വേണം. വായനശാലകൾ പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകണം. ഇതിനായി ഇളവുകൾ നൽകും.

റേഷൻ വിതരണത്തിൽ നല്ല മുന്നേറ്റം ഉണ്ടായി. ചെറിയ പരാതികൾ പോലും ഗൗരവമായി കാണണമെന്നു നിർദ്ദേശം നൽകി. മൃഗശാലകൾ അണുവിമുക്തമാക്കും. വളർത്തു മൃഗങ്ങളുടെ കൂടുകളും അണുവിമുക്തമാക്കണം. കമ്മ്യൂണിറ്റി കിച്ചൺ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അപൂർവമായി ചില ഇടങ്ങളിൽ അനാവശ്യ പ്രവണതകളുണ്ട്. പത്തനംതിട്ട ജില്ലയിൽ 9 സ്ഥലങ്ങളിൽ മത്സരസ്വഭാവത്തോടെ സമാന്തര കിച്ചണുകൾ നടത്തുന്നു. ഇതിൽ മത്സരത്തിന് ഇടമില്ല. ആവശ്യത്തിനാണ് ഇടപെടൽ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കാസർകോട്, 3 പേർ കണ്ണൂർ, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർ എന്നിങ്ങനെയാണ്. ആകെ 336 പേർ. ഇതിൽ വിദേശത്ത് നിന്ന് വന്നവർ നാലുപേരും നിസാമുദ്ദീൻ ചടങ്ങിൽ പങ്കെടുത്തത് രണ്ടുപേരുമുണ്ട്. സമ്പർക്കം മുഖേന വൈറസ് ബാധിച്ചത് മൂന്നുപേർക്കാണ്.

ഇന്ന് പരിശോധനയ്ക്ക് സ്രവം നൽകിയതിൽ 12 പേർക്ക് പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂർ 5, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ഓരോന്ന് വീതം സാമ്പിളുകളാണ് നെഗറ്റീവ് ഫലം ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ സംസ്ഥാനത്ത് 263 പേർ ചികിത്സയിലുണ്ട്, സംസ്ഥാനത്ത് ആകെ1,46,686 പേർ നിരീക്ഷണത്തിലുമുണ്ട്. ഇതിൽ 1,45,934 പേർ വീടുകളിൽ, ആശുപത്രികളിൽ 752 പേർ. ഇന്നുമാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP