Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി; മെയ് 17 വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും; ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 17 വരെ തുറക്കരുതെന്ന് മുന്നറിയിപ്പ്; കടുത്ത നിയന്ത്രണങ്ങൾ തുടരാമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; പൊതുഗതാഗതവും ഉടനില്ല; ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കില്ല; കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി; തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. കേന്ദ്രസർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് മെയ് 17 വരെ ലോക്ക്ഡൗൺ തുടരും. കർശന നിയന്ത്രണങ്ങൾ തുടരും. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ്‌ 17 വരെ തുറക്കില്ല. കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നാണ് കേന്ദ്ര തീരുമാനം.

ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കില്ല . കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി . എല്ലാ സോണിലും ക്ലിനിക്കുകൾക്ക് പ്രവർത്തിക്കാം . നിയന്ത്രിത മേഖലയിൽ ക്ലിനിക്കുകൾ തുറക്കില്ല . ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്‌സി സർവീസ് ആകാം . അനുവദനീയമായ ആവശ്യങ്ങൾക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം.ഗ്രീൻ സോണിൽ ഇളവുകൾ വന്നേക്കുംചർച്ചകൾക്ക് ശേഷം ഗ്രീൻ സോണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കും.

ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്. ഇക്കാലയളവിൽ റെഡ്,ഓറഞ്ച്,ഗ്രീൻ സോണുകളിൽ നടത്താവുന്ന പ്രവർത്തനങ്ങളെ കുറിച്ചും ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.ഗ്രീൻ,ഓറഞ്ച് സോണുകളിൽ നിയന്ത്രിത ഇളവുകൾ നൽകും. എന്നാൽ ചില കാര്യങ്ങൾക്ക് സോൺ വ്യത്യാസമില്ലാതെ രാജ്യമൊട്ടാകെ നിയന്ത്രണങ്ങൾ തുടരും. വ്യോമ-റെയിൽ-മെട്രോ ഗതാഗതവും അന്തർസംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്‌കൂൾ, കോളേജ്, പരിശീലന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുകയില്ല. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങൾ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല.

21 ദിവസം നീണ്ട് നിന്ന ലോക്ക് ഡൗൺ ഏപ്രിൽ 14ന് കഴിയവേയാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുത്തിരിന്നത്. ഇതിൽ പ്രകാരം മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇരുപത് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യ പെട്ടിരിരുന്നത്.രോഗബാധ കുറഞ്ഞ ഇടങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങളെ അനുവദിക്കും.

ട്രെയിൻ, വിമാന സർവ്വീസുകൾ തൽക്കാലം തുടങ്ങാനാവില്ല എന്നാണ് വിലയിരുത്തൽ. ദേശീയ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ മുൻപ് സംസ്ഥാനങ്ങളും നീട്ടണം എന്ന പ്രതികരണം തന്നെയാണ് മുന്നോട്ട് വച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരും ആയി വിഡിയോ കോൺഫറൻസിങ് വഴി ആണ് ചർച്ച നടത്തിയിരുന്നത്. അതേസമയം രാജ്യത്ത് സാമ്പിൾ പരിശോധന 9 ലക്ഷം കടന്നു. 13.75 ലക്ഷം ആർടിപിസിആർ പരിശോധനാ കിറ്റുകൾ നിലവിലുണ്ടെന്ന് കേന്ദ്രംആകെ 21 ലക്ഷം കിറ്റുകൾക്ക് കരാർ നല്കി. ഇതുവരെ 902654 സാമ്പിളുകൾ പരിശോധിച്ചു. 72453 സാമ്പിളുകൾ 24 മണിക്കൂറിൽ പരിശോധിച്ചു. പരിശോധനകളുടെ എണ്ണം കൂടി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1993 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,365 ആയി. 25,148 പേരാണ് ചികിത്സയിലുള്ളത്. 9064 പേർ രോഗമുക്തി നേടി, മരണസംഖ്യ 1152. 24 മണിക്കൂറിനുള്ളിൽ 67 മരണവും 564 കോവിഡ് നെഗറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 25.3 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസ്, സമ്പർക്കമുള്ളവരുടെ എണ്ണം, പരിശോധന, ജനസംഖ്യ എന്നിവയുടെ അടിസ്ഥാനത്തിൽ കോവിഡ് ബാധിത പ്രദേശങ്ങളെ നിർവചിക്കപ്പെടണമെന്ന് ലവ് അഗർവാൾ പറഞ്ഞു.

നഗരപ്രദേശങ്ങളിൽ റെസിഡൻഷ്യൽ മേഖല, മുൻസിപ്പൽ വാർഡ്, പൊലീസ് സ്റ്റേഷൻ മേഖലകൾ, ടൗൺ എന്ന തരത്തിലും. ഗ്രാമപ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ കീഴിലുള്ള പ്രദേശങ്ങൾ, എന്ന തരത്തിലോ മേഖലകളാക്കി തിരിക്കാം. ഇവിടങ്ങളിൽ സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടണം.

കോവിഡ് ബാധിത പ്രദേങ്ങൾക്ക് പുറത്തുപോലും എല്ലാ ജാഗ്രതാനിർദ്ദേശങ്ങളും പാലിക്കപ്പെടണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലും മറ്റും നാം നമ്മുടെ സമീപനത്തിൽ വ്യത്യാസം വരുത്തണം. വ്യക്തിശുചിത്വം. മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലായ്‌പ്പോഴും പാലിക്കപ്പെടമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കായി ട്രെയിൻ സർവീസ്

കുടിയേറ്റ തൊഴിലാളികളും വിദ്യാർത്ഥികളുമടക്കം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് തങ്ങളുടെ നാട്ടിലേക്ക് പോകുന്നതിന് പ്രത്യേക ട്രെയിൻ സർവീസിന് കേന്ദ്ര സർക്കാർ അനുമതി നൽകി. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ടൂറിസ്റ്റുകൾ, കുടിയേറ്റതൊഴിലാളികൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും മറ്റു കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുപോകുന്നതിന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. ബസുകളിൽ യാത്ര നടത്താനായിരുന്നു കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ എതിർപ്പറയിച്ചതോടെയാണ് കേന്ദ്രം ട്രെയിൻ സർവീസിന് അനുമതി നൽകിയത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മന്ത്രാലയം ഇതുസംബന്ധിച്ച് ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വരും ദിവസങ്ങളിൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും. ട്രെയിൻ, പ്ലാറ്റ്ഫോം, ടിക്കറ്റ് വിതരണം ചെയ്യുന്ന സ്ഥലം തുടങ്ങിയ എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കണം, മറ്റു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിലൂടെ അറിയിച്ചു.

കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് രണ്ട് ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നു. തെലങ്കാനയിൽ നിന്ന് ഝാർഖണ്ഡിലേക്ക് ഒരു ട്രെയിൻ ഇന്ന് രാവിലെ തിരിച്ചു. രണ്ടാമത്തേത് ആലുവയിൽ നിന്ന് ഒഡീഷയിൽ നിന്ന് ഭുവനേശ്വറിലേക്ക് വൈകീട്ട് ആറരയോടെ പുറപ്പെടും.

ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകൾക്ക് കേന്ദ്രം അനുമതിനൽകിയത്. റെയിൽവേ നോഡൽ ഓഫീസർമാർ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ചായിരിക്കും സ്പെഷ്യൽ ട്രെയിൻ അനുവദിക്കുക. യാത്രക്കാരുടെ എണ്ണം സ്റ്റോപ്പുകൾ ഇതുസംബന്ധിച്ച് മാർഗരേഖയുണ്ടാക്കും.

സംസ്ഥാനത്ത് പത്ത് ഹോട്ട് സ്‌പോട്ടുകൾ കൂടി

സംസ്ഥാനത്ത് 10 പഞ്ചായത്തുകളെ കൂടി പുതുതായി കോവിഡ്-19 ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.കാസർകോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, പാറശ്ശാല, അതിയന്നൂർ, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാൽ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി.

അതേസമയം ഇന്ന് (01052020) സംസ്ഥാനത്ത് പുതിയ കോവിഡ്-19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമ്പതുപേർ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂർ,കാസർകോട് ജില്ലകളിലെ നാലുപേരുടെ വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 392 പേരാണ് ഇതുവരെ കോവിഡിൽനിന്നു മുക്തി നേടിയത്. 102 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP