Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ഡൗണിനേക്കാൾ വലുത് റമദാനിലെ കഞ്ഞി വിതരണം; നിയമം മറി കടന്ന് സിപിഎം നേതാവിന്റെ നേതൃത്വത്തിൽ കഞ്ഞി വിതരണം; പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടത് ഇരുപതോളം പേർ; നേതാവും കൂട്ടാളിയും അറസ്റ്റിൽ: സംഭവം ഇന്ന് വൈകിട്ട് അടൂരിൽ

ലോക്ഡൗണിനേക്കാൾ വലുത് റമദാനിലെ കഞ്ഞി വിതരണം; നിയമം മറി കടന്ന് സിപിഎം നേതാവിന്റെ നേതൃത്വത്തിൽ കഞ്ഞി വിതരണം; പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടത് ഇരുപതോളം പേർ; നേതാവും കൂട്ടാളിയും അറസ്റ്റിൽ: സംഭവം ഇന്ന് വൈകിട്ട് അടൂരിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശവും ലോക്ക് ഡൗൺ വിലക്കും മറി കടന്ന് സിപിഎം നേതാവിന്റെ നേതൃത്വത്തിൽ റംസാൻ നോമ്പു തുറയോട് അനുബന്ധിച്ച് കഞ്ഞി വിതരണം നടത്തി. കലക്ടർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നേതാവിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു.

കഞ്ഞി കുടിക്കാൻ വന്ന ഇരുപതോളം പേർ ഓടി രക്ഷപ്പെട്ടു. സിപിഎം നേതാവും മൂൻ അടൂർ നഗരസഭ കൗൺസിലറുമായ കണ്ണംകോട് ദേവദാനത്ത് ഷാജഹാൻ(40), പള്ളി തെക്കേതിൽ റഹിം(49) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പള്ളികളിൽ കൂട്ടമായിട്ടുള്ള നോമ്പ് തുറപ്പ് നടത്തില്ലെന്ന് വിവിധ ജമാത്ത് കമ്മിറ്റികൾ സർക്കാറിന് ഉറപ്പ് നൽകിയിരുന്നു. ഇതു മറികടന്നാണ് സിപിഎം നേതാവായ ഷാജഹാന്റെ നേതൃത്വത്തിൽ റഹിമിന്റെ വീട്ടിൽ വച്ച് കഞ്ഞി വിതരണം നടത്തിയത്.

കലക്ടർക്ക് ലഭിച്ച പരാതി തഹസിൽദാർക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് നൽകിയ നിർദ്ദേശത്തെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആർഡിഒ പി.ടി എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ കഞ്ഞി വാങ്ങാനായി ഇരുപത് പേരോളം ഉണ്ടായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടർ യു ബിജു പറഞ്ഞു. പൊലീസിനെ കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പാവങ്ങൾക്ക് ഭൂമി വിതരണത്തിന്റെ പേരിൽ ക്രമക്കേട് നടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ ആരോപണ വിധേയനാണ് ഷാജഹാൻ. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് ഇയാളുടെ പ്രവർത്തനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP