Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പള്ളികൾ തുറക്കേണ്ടെന്ന പാണക്കാട് സാദിഖലി തങ്ങൾ നിലപാടെടുത്തപ്പോൾ അംഗീകരിക്കാതെ സമസ്ത; പള്ളികൾ തുറന്ന് ജുമുഅ: ജമാഅത്ത് നിർവ്വഹിക്കണമെന്ന് സമസ്തയുടെ നിലപാട്; കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ പള്ളികൾ പ്രാർത്ഥനക്കായി തുറക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് പാണക്കാട് തങ്ങളും; പള്ളികൾ തുറക്കുന്ന കാര്യത്തിൽ സമസ്തയും തങ്ങളും രണ്ട് തട്ടിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പള്ളികൾ തുറക്കേണ്ടെന്ന പാണക്കാട് സാദിഖലി തങ്ങൾ നിലപാടെടുത്തപ്പോൾ അംഗീകരിക്കാതെ സമസ്ത.പള്ളികൾ തുറന്ന് ജുമുഅ: ജമാഅത്ത് നിർവ്വഹിക്കണമെന്ന് സമസ്ത. കോവിഡ് വ്യാപനം വലിയ തോതിൽ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ പള്ളികൾ തൽക്കാലം പ്രാർത്ഥനക്കായി തുറക്കേണ്ടതില്ലെന്ന നിലപാടാണ് മലപ്പുറം ജില്ല മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻകൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേയത്. എന്നാൽ ഇരുസർക്കാരുകളുടെയും നിബന്ധനകൾ പാലിച്ച് പള്ളികൾ തുറന്ന് ജുമുഅ: ജമാഅത്ത് നിർവ്വഹിക്കണമെന്ന് സമസ്തയും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ച പശ്ചാത്തലത്തിൽ ഇരുസർക്കാരുകളുടെയും നിബന്ധനകൾ പാലിച്ച് പള്ളികൾ തുറന്ന് ജുമുഅ: ജമാഅത്ത് നിർവ്വഹിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തൽ ഉലമാ നേതാക്കളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം അറിയിച്ചു. അതേ സമയം കോവിഡ് വ്യാപനം വലിയ തോതിൽ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പള്ളികൾ തൽക്കാലം പ്രാർത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ല മുസ്ലിം കോ-ഓഡിനേഷൻ കമ്മിറ്റി ചെയർമാൻകൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ച പശ്ചാത്തലത്തിൽ ഇരുസർക്കാരുകളുടെയും നിബന്ധനകൾ പാലിച്ച് പള്ളികൾ തുറന്ന് ജുമുഅ: ജമാഅത്ത് നിർവ്വഹിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തൽ ഉലമാ നേതാക്കളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം അറിയിച്ചത്. രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇത് വരെ പള്ളികൾ അടച്ചിട്ടത്. അതേ ഭരണകൂടം പള്ളികൾ തുറന്നു പ്രവർത്തിക്കാൻ നിബന്ധനകളോടെ അനുമതി നൽകിയ സാഹചര്യത്തിലാണ് പള്ളികൾ തുറക്കുന്നത്.

നിബന്ധനകൾ പാലിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറന്ന് ആരാധനക്ക് അവസരമൊരുക്കാതിരിക്കുന്നത് കുറ്റകരമാണ്. മഹല്ല് ജമാഅത്തുകളും ഖാസി, ഖത്തീബുമാരും ഇക്കാര്യം ഗൗരവത്തിലെടുക്കണം. അതേസമയം നിബന്ധനകൾ പാലിക്കാൻ കഴിയാത്തവർക്ക് നിലവിലെ സ്ഥിതി തുടരാവുന്നതുമാണ്.പ്രാദേശിക തലങ്ങളിൽ പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ചില കമ്മിറ്റികൾ പള്ളിതുറക്കുന്നതുമായി ബന്ധപ്പെട്ടും, മതപരമായ മറ്റുവിഷയങ്ങളിലും ഇടപെടുന്നതായി അറിയുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഈ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടതെന്നിരിക്കെ മറ്റ് കാര്യങ്ങളിൽ അന്യായമായി ഇടപെടുന്നത് ഒഴിവാക്കേണ്ടതാണ്.

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ തിരിച്ചുവരുന്ന പ്രവാസികളെ സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കണമെന്നും, ചെലവുകൾ പൂർണമായും സർക്കാർ വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ സ്വാഗതം പറഞ്ഞു. പോഷക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, പി.കെ ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ നന്തി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എൻ.എ.എം അബ്ദുൽഖാദിർ, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂർ, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി പ്രസംഗിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

അതേ സമയം കോവിഡ് വ്യാപനം വലിയ തോതിൽ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പള്ളികൾ തൽക്കാലം പ്രാർത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ല മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.പള്ളികൾ തുറക്കാൻ സർക്കാർ അനുമതി നല്കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിലെ പ്രാർത്ഥനകൾ നടത്തൽ പ്രായോഗികമല്ല എന്ന് മഹല്ലുകളിൽ നിന്ന് അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്.കോവിഡ് -19 സാമൂഹ്യ വ്യാപന ഭീഷണിയുടെ വക്കിലാണ് ഇപ്പോഴുള്ളതെന്നും ആയതിനാൽ പള്ളികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുന്നത് ഉചിതമല്ലെന്നുമുള്ള അഭിപ്രായമാണ് വിവിധ സംഘടനകൾക്കും ഭൂരിഭാഗം മഹല്ലുകൾക്കുമുള്ളതെന്നും തങ്ങൾ അറിയിച്ചു.മലപ്പുറം ജില്ല മുസ്ലിം കോ-ഓഡിനേഷൻ കമ്മിറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയവിനിമയം നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP