Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വാഹന വർക്ക് ഷോപ്പുകൾ തുറക്കാൻ അനുമതി; മൊബൈൽ ഫോൺ വിൽപനയും റീചാർജിങ്ങിനുമുള്ള കടകളും കംപ്യൂട്ടർ- സ്പെയർ പാർട്സ് കടകളും ആഴ്ചയിൽ ഒരു ദിവസം തുറക്കാം; സംസ്ഥാനത്ത് ചരക്കുനീക്കത്തിലും വൻ വർധന; റേഷൻ വിതരണവും സുഗമമായി നടന്നു; കേരളം അതിജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ പിണറായി

സംസ്ഥാനത്ത് ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വാഹന വർക്ക് ഷോപ്പുകൾ തുറക്കാൻ അനുമതി; മൊബൈൽ ഫോൺ വിൽപനയും റീചാർജിങ്ങിനുമുള്ള കടകളും കംപ്യൂട്ടർ- സ്പെയർ പാർട്സ് കടകളും ആഴ്ചയിൽ ഒരു ദിവസം തുറക്കാം; സംസ്ഥാനത്ത് ചരക്കുനീക്കത്തിലും വൻ വർധന; റേഷൻ വിതരണവും സുഗമമായി നടന്നു; കേരളം അതിജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഹന വർക്ഷോപ്പുകൾ തുറക്കാൻ അനുമതി നൽകി. മൊബൈൽ ഫോൺ വിൽപനയും റീചാർജിങ്ങിനുമുള്ള കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. കംപ്യൂട്ടർ, സ്പെയർ പാർട്സ് കടകളും ആഴ്ചയിൽ ഒരു ദിവസം തുറക്കാമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സംസ്ഥാനത്ത് ചരക്കുനീക്കത്തിൽ വർധനയുണ്ടായി. കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നൂറുകണക്കിന് ലോറികൾ വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പകൽ 1981 ലോറികളാണ് കേരളത്തിലേക്ക് വന്നത്. കർണാടകത്തിൽ നിന്നാണ് ഇതിൽ 649 ലോറികൾ വന്നത്. തമിഴ്‌നാട്ടിൽ നിന്ന് 1332 ലോറികൾ വന്നു.

സംസ്ഥാനത്ത് 84.45 ശതമാനം പേർക്ക് സൗജന്യ റേഷൻ കിട്ടി. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും പേർക്ക് റേഷൻ വിതരണം ആദ്യം. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു.റേഷനുമായി ബന്ധപ്പെട്ട് അപൂർവമായി ചില പരാതികൾ ഉയർന്നു. ചിലർ റേഷൻ മോശമാണെന്ന പ്രചാരണവും നടത്തി. സമൂഹം ആദരിക്കുന്ന ചിലർ ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഉദാഹരണം. റേഷൻ കടകളിൽ എല്ലാ സാധനങ്ങളും ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ജില്ല മാറി റേഷൻ ലഭിക്കാത്ത പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകി.

ക്ഷീരകർഷകർക്ക് മാർച്ച് ഒന്നു മുതൽ 20 വരെ അളന്ന ഓരോ ലീറ്റർ പാലിനും ഒരു രൂപ വീതം ആശ്വാസധനം നൽകും. ലോക്ഡൗൺ അവസാനിക്കുന്ന തീയതിക്കു മുൻപ് പണം കൈമാറും. കോവിഡ് ബാധിതരായ ക്ഷീര കർഷകർക്കു 10,000 രൂപ ധനസഹായം നൽകും. ഗൾഫ് രാജ്യങ്ങളിൽ സ്‌കൂൾ ഫീസുകളിൽ ഇളവ് അനുവദിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഗൾഫ് രാജ്യങ്ങളിലെ മലയാളി സ്‌കൂൾ മാനേജ്മെന്റുകളോടാണു മുഖ്യമന്ത്രി അഭ്യർത്ഥന നടത്തിയത്.

വിദേശത്തെ ഇന്ത്യക്കാർക്ക് ക്വാറന്റീൻ സൗകര്യമൊരുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്കു കത്തയച്ചു. മുംബൈയിലും ഡൽഹിയിലും കോവിഡ് ബാധിച്ച നഴ്സുമാർക്കു സഹായം വേണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലെന്ന പരാതിക്കു പരിഹാരമുണ്ടാക്കണം. മഹാരാഷ്ട്ര, ഡൽഹി മുഖ്യമന്ത്രിമാരുമായി സംസാരിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. നിയമസഭാ സമ്മേളനം പിരിഞ്ഞതുകൊവിഡ് പ്രതിരോധത്തിന് ഒറ്റക്കെട്ടായി ഇറങ്ങാനുള്ള തീരുമാനവുമായാണ്. എംഎൽഎമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തി. പ്രവർത്തനങ്ങൾ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചർച്ച നടത്തിയത്. നിയമസഭാംഗങ്ങൾ കളക്റ്റ്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും പങ്കെടുത്തു. സഭാ സമ്മേളനത്തിന്റെ അതേ പ്രതീതിയായിരുന്നു. സർക്കാർ ഇടപെടലിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP