Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ട് സ്‌പോട്ടല്ല റെഡ് സോണിലുമല്ല; കച്ചവടത്തിനു അനുമതി ടാറ്റായുടെ ഷോപ്പുകൾക്ക് മാത്രം; പച്ചക്കറി മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്നതിന് വിലക്കും; ടാറ്റായുടെ ഷോപ്പുകളിൽ ആള് കൂട്ടാനുള്ള തന്ത്രമല്ലേ മാർക്കറ്റ് അടച്ചിടുന്നതിനു പിന്നിൽ എന്ന സംശയവുമായി നാട്ടുകാരും; ലോക്ക് ഡൗൺ തുടരവേ അവശ്യ സാധനങ്ങൾക്ക് വേണ്ടി നട്ടം തിരിഞ്ഞ് മൂന്നാറുകാർ

ഹോട്ട് സ്‌പോട്ടല്ല റെഡ് സോണിലുമല്ല; കച്ചവടത്തിനു അനുമതി ടാറ്റായുടെ ഷോപ്പുകൾക്ക് മാത്രം; പച്ചക്കറി മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്നതിന് വിലക്കും; ടാറ്റായുടെ ഷോപ്പുകളിൽ ആള് കൂട്ടാനുള്ള തന്ത്രമല്ലേ മാർക്കറ്റ് അടച്ചിടുന്നതിനു പിന്നിൽ എന്ന സംശയവുമായി നാട്ടുകാരും; ലോക്ക് ഡൗൺ തുടരവേ അവശ്യ സാധനങ്ങൾക്ക് വേണ്ടി നട്ടം തിരിഞ്ഞ് മൂന്നാറുകാർ

എം മനോജ് കുമാർ

മൂന്നാർ: മൂന്നാർ മാർക്കറ്റ് കഴിഞ്ഞ 50 ദിവസമായി അടഞ്ഞു കിടക്കുന്നു. 150 ഓളം കടകളാണ് ഇവിടെയുള്ളത്. കേരളത്തിലെ പല മാർക്കറ്റുകളും തുറന്നു പ്രവർത്തിക്കുമ്പോഴാണ് മൂന്നാർ മാർക്കറ്റിനു നേർക്ക് ഈ അവഗണന. തോട്ടം തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ഏക ആശ്രയമാണ് ഈ മാർക്കറ്റ്. മൂന്നാറിലും സമീപ പ്രദേശങ്ങളിലെയും പച്ചക്കറികൾ വിറ്റഴിക്കാൻ കർഷകർ ആശ്രയിക്കുന്നത് ഈ മാർക്കറ്റ് ആണ്. കൃഷിക്കാർക്ക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ പച്ചക്കറികളും പലവ്യഞ്ജനങ്ങൾക്കും മാർക്കറ്റിനെ ആശ്രയിക്കുന്ന പൊതുജനവും നട്ടം തിരിയുകയാണ്. മൂന്നാർ ടൗണിലേക്ക് ആളുകളെ കയറ്റിവിടുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സാധാരണ ജീവിതം സാധ്യമല്ലാത്ത അവസ്ഥയാണ് മൂന്നാറിൽ. ഹോട്ട്‌സ്‌പോട്ട് അല്ലാത്തതിനാൽ നിയന്ത്രണങ്ങളുടെ നുകത്തിൽ മൂന്നാർ ടൗണിനെ കുടുക്കിയിടാൻ എന്താണ് കാരണം എന്ന് ആർക്കുമറിയില്ല. മൂന്നാർ നിലവിൽ ഹോട്ട്‌സ്‌പോട്ട് അല്ല. പിന്നെന്തിനാണ് നിയന്ത്രണങ്ങൾ എന്നാണു നാട്ടുകാർ ചോദിക്കുന്നത്. ടാറ്റായുടെ എസ്റ്റേറ്റ് കടകളിൽ കച്ചവടം നടക്കുന്നുണ്ട്. മൂന്നാർ മാർക്കറ്റ് ഇല്ലാത്തതിനാൽ ആളുകൾക്ക് ടാറ്റായുടെ ഡിപ്പോകളെ ആശ്രയിക്കേണ്ടി വരുന്നു. മാർക്കറ്റ് ഒഴിവാക്കി നിർത്തി ടാറ്റാ കടകളിലേക്ക് ആളുകളെ എത്തിക്കാനുള്ള തന്ത്രം ഇതിന്റെ പിന്നിലില്ലേ എന്നും ചില ചരടുവലികൾ ഇതിനോട് അനുബന്ധിച്ച് നടക്കുന്നുണ്ട് എന്നുമാണ് ജനങ്ങൾ ആരോപിക്കുന്നത്.

കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ വഴി ചരക്ക് നീക്കം നടത്തുന്നുണ്ട്. പക്ഷെ ചിന്നാർ ചെക്ക് പോസ്റ്റ് വഴി നിത്യോപയോഗ സാധനങ്ങൾ വരെ എത്തിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. തമിഴ്‌നാട്ടിൽ നിന്നും സാധനങ്ങൾ എത്തിച്ചാൽ ചെക്ക് പോസ്റ്റിൽ വെച്ച് അവ കേരളത്തിലെ വാഹനങ്ങളിലേക്ക് മാറ്റി വേണം മൂന്നാറിൽ എത്തിക്കാൻ. ഇത് വ്യാപാരികൾക്ക് ഇരട്ടിച്ചെലവാണ് സൃഷ്ടിക്കുന്നത്. അതിനനുസരിച്ച് അവർ വിലയും കൂട്ടുന്നുണ്ട്. മൂന്നാറിൽ മാത്രം കർശന നിയന്ത്രണങ്ങൾ തുടരുന്നതിൽ ജനങ്ങൾക്ക് അമർഷമുണ്ട്. കൊറോണ സമയത്ത് നിയന്ത്രണങ്ങൾ ആകാം. പക്ഷെ മറ്റിടങ്ങളിലെപോലെയുള്ള നിയന്ത്രണങ്ങൾ മൂന്നാറിലും പോരെ എന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP