Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏപ്രിൽ 15 ഓടെ വീട്ടിലിരിപ്പ് അവസാനിപ്പിക്കാമെന്ന മോഹം പൊലിയുമോ? ലോക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ഏഴ് സംസ്ഥാനങ്ങളും ആരോഗ്യവിദഗ്ധരും; കോവിഡിന്റെ വ്യാപനം രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിൽ നിൽക്കുമ്പോൾ നിയന്ത്രണങ്ങൾ തുടരണമെന്ന് ഐഎംഎ അടക്കമുള്ള സംഘടനകൾ; കൊറോണ കൂടുതൽ പടർന്നത് കുടിയേറ്റക്കാർ ഏറെയുള്ള 81 ജില്ലകളിലും; സമൂഹ വ്യാപനം നിയന്ത്രിക്കാൻ എളുപ്പവഴികൾ മുന്നിലില്ലാത്ത മോദി സർക്കാർ ലോക് ഡൗൺ നീട്ടാൻ ആലോചിക്കുന്നു

ഏപ്രിൽ 15 ഓടെ വീട്ടിലിരിപ്പ് അവസാനിപ്പിക്കാമെന്ന മോഹം പൊലിയുമോ? ലോക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ഏഴ് സംസ്ഥാനങ്ങളും ആരോഗ്യവിദഗ്ധരും; കോവിഡിന്റെ വ്യാപനം രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിൽ നിൽക്കുമ്പോൾ നിയന്ത്രണങ്ങൾ തുടരണമെന്ന് ഐഎംഎ അടക്കമുള്ള സംഘടനകൾ; കൊറോണ കൂടുതൽ പടർന്നത് കുടിയേറ്റക്കാർ ഏറെയുള്ള 81 ജില്ലകളിലും; സമൂഹ വ്യാപനം നിയന്ത്രിക്കാൻ എളുപ്പവഴികൾ മുന്നിലില്ലാത്ത മോദി സർക്കാർ ലോക് ഡൗൺ നീട്ടാൻ ആലോചിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച രാജ്യവ്യാപകമായുള്ള ലോക് ഡൗൺ തീരുന്നതോടെ പുറത്തിറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ, അത് സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയരുന്നു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ലോക് ഡൗൺ നീട്ടണമെന്ന് പല സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിദഗ്ധരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎ പോലുള്ള സംഘടനകളും ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ലോക് ഡൗൺ നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ലോക് ഡൗൺ അവസാനിപ്പിക്കും മുമ്പുള്ള അടുത്ത ഏഴ് ദിവസങ്ങൾ നിർണായകമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങളെ ആശ്രയിച്ചായിരിക്കും സർക്കാരിന്റെ തീരുമാനമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഏപ്രിൽ 15 മുതൽ എയർലൈനുകളും, റയിൽവെയും ബുക്കിങ് ആരംഭിച്ചതുകൊണ്ട് തന്നെ ലോക് ഡൗൺ നീട്ടില്ലെന്നാണ് പലരുടെയും പ്രതീക്ഷ. ലോക് ഡൗൺ നീട്ടിയാൽ സമ്പദ് വ്യവസ്ഥ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉണ്ട്. ലോക് ഡൗൺഅവസാനിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ, മുൻചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷനായ സമിതി സർക്കാരിന് ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാനാണ് സാധ്യത. സർക്കാർ നിയമിച്ച കർമ്മസമിതി നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങൾ നീക്കുക. ഹോട്ട്‌സ്‌പോട്ടായി കണ്ടെത്താത്ത ജില്ലകളിൽ നാമമാത്രമായി നിയന്ത്രണങ്ങൾ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകൾ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക വാഹനങ്ങൾക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി നിരവധി ശുപാർശകളാണ് മുൻ ചീഫ് സെക്രട്ടറി ഗങ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദോഷകരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് 19 റിപ്പോർട്ട് ചെയ്ത 284 ജില്ലകളിൽ 1486 പേർ അല്ലെങ്കിൽ 34.71 ശതമാനം കുടിയേറ്റക്കാർ കൂടുതലുള്ള 81 ജില്ലകളിൽ നിന്നാണെന്ന് ഒരു വിശകലനത്തിൽ പറയുന്നു. കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ 1367 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഏഴ് സംസ്ഥാനങ്ങൾ ലോക് ഡണിന് ശേഷവും ചില നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനത്തിൽ ഇന്ത്യ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അടുത്ത ആഴ്ച അതുകൊണ്ട് തന്നെ നിർണായകമാണ്. സമൂഹ വ്യാപനം നിയന്ത്രിക്കാൻ മറ്റു എളുപ്പ വഴികൾ സർക്കാരിന് മുമ്പാകെയില്ല.അതുകൊണ്ട്തന്നെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ലോക് ഡൗൺ നീട്ടുന്ന കാര്യം മോദി സർക്കാർ പരിഗണിക്കുകയാണ്.

ലോക്ക് ഡൗൺ തുടരണം: ഐഎംഎ

കൊവിഡ് 19 രോ?ഗം പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദ?ഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർ?ഗീസും, സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.

കേരളത്തിലേയും, രാജ്യത്തിലേയും , രാജ്യാന്തര തലത്തിലേയുമുള്ള വിദ?ഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്ന ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഐഎംഎ നൽകിയത്.

ഇം?ഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജർമ്മനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേയും , ഭാരതത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പൊതുജനാരോ?ഗ്യ വിദ?ഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോ?ഗ്യ വിദ?ഗ്ധരുമായും ഐഎംഎ ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിക്കുന്നത്

കൊവിഡ് പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരള സർക്കാർ മറ്റ് സംസ്ഥാനങ്ങളേയും , രാജ്യങ്ങളേയും അപേക്ഷിച്ച് മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിനാൽ തന്നെ, അത് കാരണം ഉണ്ടായ നേട്ടം, നിലനിർത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗൺ തുടരേണ്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗൺ മാറ്റുമ്പോൾ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ തള്ളി വിടാം. അത് മാത്രമല്ല രാജ്യത്ത് ഉടനീളം നടപ്പിലാക്കിയ ലോക്ക് ഡൗൺ മറ്റ് രാജ്യങ്ങളുമായി താര്യതമ്യം ചെയ്യുമ്പോൾ രോഗ സംക്രമണ ഘട്ടങ്ങളിൽ ആദ്യമേ തന്നെയായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. മറ്റ് രാജ്യങ്ങളിൽ പലതും പതിനായിരക്കണക്കിന് കേസുകൾ വന്നതിന് ശേഷം മാത്രം ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ ഭാരതത്തിൽ ഉടനീളം 500 ൽ താഴെ കേസുകൾ വന്നപ്പോൾ തന്നെ ലോക്ക് ഡൗൺ നടപ്പിലാക്കിയത് സമൂഹ വ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞതായും വിദഗ്ധസമിതി വിലയിരുത്തി.

എന്നാലും പരിപൂർണമായ നിയന്ത്രണം നേടുന്നതിനായി കടുത്ത നടപടി തുടരണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു..സ്വകാര്യ ആശുപത്രികളിലും സർക്കാർ സംവിധാനങ്ങളിലും ഡോക്ടർമാർക്കും മറ്റ് ആരോ?ഗ്യ പ്രവർത്തകർക്കും നൽകി വരുന്ന പരിശീലനം തുടരേണ്ടതിന്റെ ആവശ്യ?ഗതയും ഐഎംഎ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം ആരോ?ഗ്യപ്രവർത്തകർക്ക് നൽകേണ്ട സുരക്ഷിത കവചങ്ങൾ ദൗർലഭ്യം വരാതെ നോക്കേണ്ടതുണ്ട് . എല്ലാ മുൻകരുതലുകലും സ്വീകരിച്ച് കൊണ്ട് തന്നെ സ്വകാര്യ ക്ലിനിക്കുകയും ആശുപത്രികളും പ്രവർത്തനം തുടരണം.ചെറിയ ആശുപത്രികളുടെയും ക്ലിനിക് കളുടെയും പ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് സർക്കാർ നടപടികളെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആശുപത്രികൾക്കുള്ളിൽ ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിച്ചും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വെച്ച് കൊണ്ടും മറ്റസുഖങ്ങൾക്കുള്ള ചികിത്സ തുടരേണ്ടതാണ്. പ്രായാധിഖ്യമുള്ള ആളുകൾ , ?ഗർഭിണികൾ മറ്റ് ?ഗുരുതരരോ?ഗമുള്ളവർ എന്നിവർക്ക് നൽകേണ്ട പ്രത്യേക ശ്രദ്ധ കർശനമായ രീതിയിൽ തുടരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP