Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശ മദ്യശാലകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി; തുറക്കുന്നത് ഗ്രീൻ സോണുകളിൽ; ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ല; ആറടി അകലത്തിൽ ക്യൂ പാലിക്കണം തുടങ്ങിയ നിബന്ധനകൾ; പാൻ ഗുഡ്ക പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾക്കും നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാം; ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതി; 50 ശതമാനം യാത്രക്കാർക്ക് മാത്രം അനുവാദം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ

വിദേശ മദ്യശാലകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി; തുറക്കുന്നത് ഗ്രീൻ സോണുകളിൽ; ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ല; ആറടി അകലത്തിൽ ക്യൂ പാലിക്കണം തുടങ്ങിയ നിബന്ധനകൾ; പാൻ ഗുഡ്ക പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾക്കും നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാം; ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതി; 50 ശതമാനം യാത്രക്കാർക്ക് മാത്രം അനുവാദം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി വിദേശ മദ്യശാലകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി. ഗ്രീൻ സോണായി പ്രഖ്യാപിച്ച ഇടങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ പാലിച്ച് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ല, ആറടി അകലത്തിൽ ക്യൂ പാലിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.

പാൻ, ഗുഡ്ക, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം. കടയിൽ സാധനം വാങ്ങാനെത്തുന്ന ആളുകൾ തമ്മിൽ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ പാടില്ല. എന്നാൽ ബാറുകൾ തുറക്കാൻ അനുമതിയില്ല. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാർഗരേഖയിൽ പറയുന്നു. പഞ്ചാബും കേരളവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മദ്യശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.ൃ

രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മെയ് നാലുമുതൽ 17 വരെ ലോക്ക്ഡൗൺ തുടരും. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. റെഡ്‌സോണുകളിൽ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീൻ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകൾ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാൽ ഗ്രീൻ സോണുകളിൽ ബസ് സർവീസുകൾക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.

വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകൾക്കുള്ളിലും റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ എന്ന രീതിയിൽ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകൾ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്.

ഗർഭിണികൾക്കും രോഗികൾക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണിൽ ടാക്‌സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്‌സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദ്ദേശം പുറപ്പെടുവിച്ചു.

ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങൾ കേന്ദ്രതീരുമാനം വരുന്നതിന് മുൻപെ തന്നെ ലോക്ക് ഡൗൺ നീട്ടിയിരുന്നു. കേരളവും മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽ വെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP