Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പഞ്ചായത്ത് സേവനങ്ങൾക്കായി ഇനി കയറി ഇറങ്ങി മടുക്കേണ്ട; പഞ്ചായത്ത് സേവനങ്ങൾ ഇനി വിരൽ തുമ്പിൽ; ലോകത്തിന്റെ ഏത് കോണിലിരുന്നും അപേക്ഷകളും, അപ്പീലുകളും നിർദേശങ്ങളും നൽകാം, വീട്ട് കരം മുതൽ ഗൃഹനിർമ്മാണത്തിനുള്ള അപേക്ഷ വരെ ഇനി ഇ-ഗവർണിങ് വഴി; 200 സേവനങ്ങൾ ഓൺലൈൻ വഴി; ഗുണം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ളവർക്കും പ്രവാസി മലയാളികൾക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പഞ്ചായത്ത് സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതോടെ നേട്ടം പ്രവാസികൾക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കേണ്ട എല്ലാ അപേക്ഷകളും പരാതികളും ഇനി ഒറ്റ ക്ലിക്കിൽ ലോകത്തിന്റെ എവിടെയിരുന്ന് ആയാലും അനായാസേന സമർപ്പിക്കാനാകും. ഈ സേവനം ഏറ്റവും കൂടുതൽ ഗുണകരമാകുക വിദേശമലയാളികൾക്കാകും, വീട്ട കരം, വസ്തു ഇടപട്, പട്ടയം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും അപേക്ഷ ഓൺലൈനാകും.

ഇത്തരത്തിൽ 200ലധികം സേവനങ്ങളാണ് സർകാർ ഒരുക്കി.ിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ലോക്കൽ ഇ ഗവർണൻസ് സിസ്റ്റം (ഐ.എൽ.എം.എസ്) എന്ന സോഫ്റ്റ് വയർ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സർട്ടിഫിക്കറ്റുകൾ, നികുതികൾ, തുടങ്ങി എല്ലാ വിധ പരാതികളും ഇനി ഓൺലൈൻ വഴി സമർപിക്കാൻ സാധിത്തും.

പ്രവാസികൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി പഞ്ചായത്തുകൾ കയറി ഇറങ്ങേണ്ടത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ലീവിന് നാട്ടിലെത്തി പഞ്ചായത്ത് കയറി ഇറങ്ങിയും ബന്ധുക്കളെ ആശ്രയിച്ചുമൊക്കെയാണ് പരാതികളും, മറ്റ് പഞ്ചായത്ത് സേവനങ്ങളും നടത്തേണ്ടിയിരുന്നത്. എന്നാൽ പഞ്ചായത്ത് സേവനങ്ങൾ ത്വരിതഹതിയിൽ ഓൺലൈൻ ആകുന്നതോടെ അപേക്ഷകൾ അനായാസേന സമർപിക്കാൻ സാധിക്കും. കേരളത്തിന് പുറത്തുള്ളവർക്ക് ഈ സേവനം വിലപ്പെട്ടതാണെന്നാണ് സർക്കാർ പറയുന്നത്.

ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ https://erp.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരമാണ് സമർപ്പിക്കേണ്ടത്. നടപടി പൂർത്തിയാകുമ്പോൾ അത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ് ആയി അപേക്ഷകന് ലഭിക്കും. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, പഞ്ചായത്ത് ഡയറക്ടർ പി.കെ. ജയശ്രീ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.തുളസീഭായ് പത്മനാഭൻ, മേയഴ്സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിലാണ് സോഫ്റ്റ് വെയർ ഉപയോഗിക്കാൻ പദ്ധതിയിടുന്നത്. തിരുവനന്തപുരത്തെ ചെമ്മരുതി പഞ്ചായത്തിലായിരിക്കും ആദ്യം സോഫ്റ്റ്‌വെയർ ഉപയോഗിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ അനായാസം ഏകീകരിക്കാൻ സാധിക്കുമെന്നതാണിതിന്റെ നേട്ടം.

.പഞ്ചായത്തുകളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ സമയബന്ധിതമായി കാര്യക്ഷമതയോടെയും സുതാര്യതയോടെയും ലഭ്യമാക്കുന്നതിന് ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിൽ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുള്ള പുതിയ സോഫറ്റ് വെയർ സംവിധാനമാണ് ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം.

സർക്കാരിന്റെ 100ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 150 ഗ്രാമ പഞ്ചായത്തുകളിലാണ് സോഫ്റ്റ്‌വെയർ പ്രവർത്തനം ആരംഭിക്കുന്നത്.
സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന യൂസർ ലോഗിൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ പൊതുജനങ്ങൾക്ക് അപേക്ഷകൾ അയയ്ക്കാം.പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമായിട്ടാണ് കൈകാര്യം ചെയ്യുന്നത്, എന്നതിനാൽ ജീവനക്കാർക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫയൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. ഓഫീസുകൾ തമ്മിൽ ഫയലുകൾ തത്സമയം അയക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP