Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

അതിർത്തിയിൽ പാക്കിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു; നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു; വെടിവെപ്പുണ്ടായത് കുപ്വാര, ടാങ്ധർ, കേർനി എന്നീ മേഖലകളിൽ; വെടിനിർത്തൽ കരാർ ലംഘിച്ച് ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതെന്ന് കരസേന വക്താവ്; ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി തിരിച്ചടിച്ച് ഇന്ത്യൻ സേനയും

അതിർത്തിയിൽ പാക്കിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു; നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു; വെടിവെപ്പുണ്ടായത് കുപ്വാര, ടാങ്ധർ, കേർനി എന്നീ മേഖലകളിൽ; വെടിനിർത്തൽ കരാർ ലംഘിച്ച് ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതെന്ന് കരസേന വക്താവ്; ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി തിരിച്ചടിച്ച് ഇന്ത്യൻ സേനയും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: അതിർത്തിയിൽ പാക്കിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു. ജമ്മുകശ്മീർ കുപ്‌വാര ജില്ലയിൽ കേരൻ സെക്ടറിലുണ്ടായ ആക്രമണത്തിലാണ് കുട്ടിയും സ്ത്രീയുമടക്കം മൂന്നു പ്രദേശവാസികൾ മരിച്ചത്.

ജവീദ് ഖാൻ, റസൂൽ ഖാൻ, റെദി ചൗകിബാല് എന്നിവരാണ് കൊല്ലപ്പെട്ടത്. കെർനി മേഖലയിൽ പ്രദേശവാസിയായ സ്ത്രീക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് പാക് സൈന്യം ഷെൽ ആക്രമണവും വെടിയുതിർക്കലും ആരംഭിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടിയിൽ പാക്കിസ്ഥാന്റെ നിരവധി പോസ്റ്റുകളും തകർന്നിട്ടുണ്ട്.

വൈകുന്നേരം അഞ്ചു മണിയോടെ വെടിവെപ്പ് ആരംഭിച്ചതായി കരസേന വക്താവ് ലഫ്റ്റനന്റ് കേണൽ രാജേഷ് കാലിയ പറഞ്ഞു. പ്രകോപനമില്ലാതെ, വെടിനിർത്തൽ കരാർ ലംഘിച്ച് ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചൗക്കിബാലിൽ നടന്ന ഷെല്ലാക്രമണത്തിൽ സ്ത്രീയടക്കം രണ്ടുപേരും ടിമുന വിൽഗാം ഗ്രാമത്തിൽ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്‌ച്ചയായി പാക്കിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഈ വർഷം മാത്രം 2000 തവണയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. അതിർത്തിയിൽ പ്രകോപനം തുടർന്നപ്പോൾ കഴിഞ്ഞ ദിവസം ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകിയിരുന്നു. പ്രത്യാക്രമണത്തിൽ പാക്കിസ്ഥാന് കനത്ത നാശനഷ്ടം തന്നെയാണ് ഉണ്ടായത്.

ആഗോള തലത്തിൽ രാജ്യങ്ങൾ കൊറോണ ഭീതിയിലിരിക്കുമ്പോഴും ഇന്ത്യൻ അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. നുഴഞ്ഞു കയറ്റശ്രമങ്ങളെ തകർത്തതായും ഇന്ത്യൻ സേന നേരത്തെ അറിയിച്ചിരുന്നു. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇരു രാജ്യങ്ങളെങ്കിലും ഇതിനിടയിലും അതിർത്തിയിൽ അക്രമം തുടർക്കഥയാവുകയാണ്. കശ്മീർ അതിർത്തിയിലെ പല മേഖലകളിലും ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് പാക് ആക്രമണം പതിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 1 നും ഫെബ്രുവരി 23 നും ഇടയ്ക്കുള്ള കാലയളവിൽ 646 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP