Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

`ലൈംഗിക ആരോപണ കേസിൽ ശരിയായ അന്വേഷണം നടന്നില്ല`; നീതിപൂർവ്വമായ ഒരു നടപടികളും ഈ കേസിൽ ഉണ്ടായില്ല; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിയെ ബഹിഷ്‌കരിച്ച് എൽഎൽഎം സ്വർണ മെഡൽ ജേതാവ്; `ഞാൻ പഠിച്ചത് നീതിബോധവും അഭിഭാഷകരുടെ ഉത്തരവാദിത്തങ്ങളും`; ചീഫ് ജസ്റ്റിസിൽ നിന്ന് മെഡൽ ഏറ്റുവാങ്ങാത്തതിന്റെ കാരണം വിശദീകരിച്ച് സുരഭി കർവ

`ലൈംഗിക ആരോപണ കേസിൽ ശരിയായ അന്വേഷണം നടന്നില്ല`; നീതിപൂർവ്വമായ ഒരു നടപടികളും ഈ കേസിൽ ഉണ്ടായില്ല; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിയെ ബഹിഷ്‌കരിച്ച് എൽഎൽഎം സ്വർണ മെഡൽ ജേതാവ്; `ഞാൻ പഠിച്ചത് നീതിബോധവും അഭിഭാഷകരുടെ ഉത്തരവാദിത്തങ്ങളും`; ചീഫ് ജസ്റ്റിസിൽ നിന്ന് മെഡൽ ഏറ്റുവാങ്ങാത്തതിന്റെ കാരണം വിശദീകരിച്ച് സുരഭി കർവ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ബഹിഷ്‌കരിച്ച് എൽഎൽഎം പരീക്ഷയിലെ സ്വർണ മെഡൽ ജേതാവ് സുർഭി കാർവ. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ലൈംഗിക പീഡനാരോപണവിധേയനായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സ്വർണമെഡൽ ജേതാവിനെ എത്തിച്ചത്. ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണ കേസിൽ നീതിപൂർവ്വമായ നടപടികൾ ഉണ്ടായില്ല എന്ന് പറഞ്ഞാണ് സുരഭി കർവ ചടങ്ങ് ബഹിഷ്‌കരിച്ചത്.ഭരണഘടനാപരമായ നീതിബോധവും അഭിഭാഷകരുടെ ഉത്തരവാദിത്തങ്ങളുമാണ് താൻ പഠിച്ചത്. അത്തരമൊരു നടപടികളും ചീഫ് ജസ്റ്റിസിനെതിരായ കേസിൽ പാലിക്കപ്പെട്ടില്ല എന്നും പെൺകുട്ടി പറയുന്നു. രാജ്യത്ത് ഒരു ചീഫ് ജസ്റ്റിസിനെ ഒരു മെഡൽ ജേതാവ് ബഹിഷ്‌കരിക്കുന്നത് പോലും വളരെ അപൂർവമായ സംഭവമാണ്.

Stories you may Like

''ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ എന്നെ നീതിബോധം അനുവദിച്ചില്ല'', ലീഗൽ വെബ്‌സൈറ്റായ ലൈവ് ലോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുർഭി പറഞ്ഞു. മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികപീഡനാരോപണത്തിൽ നീതിപൂർവമോ സുതാര്യമോ ആയ നടപടികളുണ്ടായില്ലെന്ന് സുർഭി കാർവ പറയുന്നു. ''ഇത്തരമൊരു കേസിൽ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയ രീതി അപലപനീയമാണ്. ചീഫ് ജസ്റ്റിസിൽ നിന്ന് അവാർഡ് വാങ്ങുന്ന കാര്യം തന്നെ എന്നെ അസ്വസ്ഥയാക്കുകയും, വേണ്ടെന്ന് വയ്ക്കാൻ പ്രേരിപ്പിക്കുന്നതുമാണ്'', എന്നാണ് പെൺകുട്ടി പറഞ്ഞത്.

ഈ വർഷം ആദ്യം ഏപ്രിൽ 19-ന് ആണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി അദ്ദേഹത്തിന്റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കൽ ജോലി ചെയ്തിരുന്ന യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാർക്ക് കത്തെഴുതിയത്.
സുപ്രീം കോടതിയിലെ 22 ജസ്റ്റിസുമാർക്ക് പരാതിക്കാരി സത്യവാങ്മൂലം അയച്ചുനൽകിയിരുന്നു. ഈ സത്യവാങ്മൂലം മാധ്യമങ്ങൾക്ക് ലഭിക്കുകയും വാർത്തയാവുകയും ചെയ്തു.

ഇത് ചർച്ച ചെയ്യാൻ പിറ്റേന്ന് തന്നെ സുപ്രീംകോടതിയിൽ അടിയന്തര സിറ്റിങ് വിളിച്ചു ചേർത്തിരുന്നു ഗൊഗോയ് തന്നെ. കോടതിയിലെ മുതിർന്ന ജഡ്ജിമാരും അറ്റോർണി ജനറലടക്കമുള്ളവരും ഈ സിറ്റിംഗിനെത്തിയിരുന്നു. അടിയന്തരമായി വിളിച്ചു ചേർത്ത ആ സിറ്റിംഗിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച ശേഷം യുവതിക്ക് പിന്നിൽ വലിയ ആരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു.

ശേഷം പരാതിയെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ അംഗമായ ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കപ്പെട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ഇന്ദു മൽഹോത്ര എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. എന്നാൽ ആഭ്യന്തര അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്നും സമിതിയിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും വ്യക്തമാക്കി പരാതിക്കാരി രംഗത്തെത്തി. സമിതിയുടെ അന്വേഷണത്തോട് സഹകരിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സമിതി ചീഫ് ജസ്റ്റിസിനെ വിളിച്ചുവരുത്തുകയും അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പിന്നീട് മറ്റൊരു സമിതിയെ രൂപീകരിച്ചാണ് ഈ കേസ് മുന്നോട്ട് പോയത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരിൽ നിന്ന് തന്നെ വിമർശനമുയർന്നു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവർ അംഗങ്ങളായ ആഭ്യന്തര അന്വേഷണസമിതിയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി പരിഗണിക്കുകയെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും ഇതിനെ പരാതിക്കാരി എതിർത്തിരുന്നു. പിന്നീട് ഇന്ദു മൽഹോത്ര പകരക്കാരിയായി വന്ന ബഞ്ചിൽ ഒരു തവണ മാത്രം സമിതിക്ക് മുമ്പാകെ ഹാജരായ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP