ഡി.വി.ഡികൾ ഓൺലൈനിൽ കൂടി വാടകക്ക് കൊടുക്കുന്ന കമ്പനിയായി തുടങ്ങി 18.2 കോടി ഉപഭോക്താക്കൾ ഉള്ള നെറ്റ്ഫ്ളിക്സ്; 16കോടി പ്രേക്ഷകരുള്ള ആമസോൺ പ്രൈം; ഡിസ്നി പ്ലസ് ഹോട്സ്റ്റാർ, സീ 5, സൺ നെസ്റ്റ് എന്നിവതൊട്ട് മനോരമ മാക്സവരെ; മലയാള സിനിമയ്ക്കുവരെ പ്രതീക്ഷയായിരുക്കുന്ന ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെ പരിചയപ്പെടാം

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോവിഡിൽ എല്ലാം അടച്ചുപൂട്ടിയപ്പോൾ ലോകത്ത് പ്രധാന വിനോദ ഉപാധിയായി ജനം കണ്ടത് ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെ ആയിരുന്നു. മലയാളത്തിൽ അടക്കം ഇപ്പോൾ സിനിമകൾ ഒ.ടി.ടി എന്ന് വിളിക്കുന്ന ഓവർ ദ ടോപ്പ് പ്ലാറ്റ്ഫോമുകളെ പ്രയോജനപ്പെടുത്തുകയാണ്. വിജയ്ബാബു നിർമ്മിച്ച് ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' എന്ന ചിത്രം ഇങ്ങനെ റിലീസ് ചെയ്യാൻ തീരുമാനിച്ചതോടെ അത് തീയേറ്ററുകളെ തകർക്കും എന്ന് പറഞ്ഞ് സിനിമാ സംഘടകൾ വൻ പ്രതിഷേധവും ഉയർത്തിയിരുന്നു. ഇതിന് മറുപടിയായി വിജയ്ബാബു പറഞ്ഞത് മലയാള സിനിമ മാറേണ്ടത് അനിവാര്യമാണെന്നാണ്. ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെക്കുറിച്ച് പഠിച്ചാൽ അത് ശരിയാണെന്ന് തോന്നിപ്പോകും. കാരണം കോടിക്കണക്കിന് ഉപഭോക്താക്കൾ ഉള്ള ഒരു വൻ ബിസിനസ് ആണ് അത്. ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച പരോഗമിക്കയാണ്. നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെയാണ്.
മാറുന്ന സിനിമാസ്വാദനവും ഓൺലൈൻ ചാനലുകളും
ഒരു സിനിമയെ അതിന്റെ പരിപൂർണ സംതൃപ്തിയിൽ ആസ്വദിക്കണം എങ്കിൽ തിയറ്ററിൽ തന്നെ കാണണം എന്ന പക്ഷക്കാർ ആണ് നമ്മളിൽ ഭൂരിപക്ഷവും. പണ്ട് കാലത്ത് ഒരു സിനിമ ആസ്വദിക്കുക എന്ന് പറയുമ്പോൾ തിയറ്റർ തന്നെ ആയിരുന്നു ആശ്രയവും. പക്ഷെ കാലങ്ങൾ പോയപ്പോൾ VHS ടേപ്പുകളിൽ ആയി സിനിമകൾ നമ്മുടെ അടുത്തേക്ക് വന്നു, പിന്നീട് അത് CD, DVD, Blue Ray, എന്നിങ്ങനെ പലതും ആയി മാറിയെങ്കിലും പരിപൂർണ സിനിമാസ്വാദനത്തിന്റെ അവസാന വാക്ക് ആയി തിയറ്ററുകൾ അപ്പോഴും നില കൊണ്ടു. പക്ഷെ വേഗതയേറിയ ഇന്റർനെറ്റ് സേവനവും അതിനെ തുടർന്നു കടന്നു വന്ന OTT അഥവാ Over The Top പ്ലാറ്റ് ഫോം അൽപം കൂടി വ്യക്തമായി പറഞ്ഞാൽ ഓൺ ലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ആസ്വാദനത്തിന്റെ വലിയൊരു ലോകം തന്നെ പ്രേക്ഷകന് മുന്നിൽ തുറക്കുകയും ജനപ്രിയ സിനിമകളും, സീരീസുകളും തങ്ങളുടെ ആവശ്യാനുസരണം എടുക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ പ്രേക്ഷകന്റെയും ആസ്വാദന നിലവാരം വ്യത്യസ്തപ്പെട്ടു തുടങ്ങി. കഴിഞ്ഞ 3 - 4 വർഷം കൊണ്ട് ആണെന്നോ അല്ലെങ്കിൽ ജിയോയുടെ വരവോടെ ആണെന്നോ പറയാം ഇന്ത്യയിൽ ഓൺലൈൻ സ്ട്രീമിങ് കമ്പനികൾ ഇത്ര കണ്ട് പേരെടുത്തു തുടങ്ങിയത്.
കൊറോണ എന്ന ഭീകരൻ ലോകം കീഴടക്കിയതിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ ലോകത്താകമാനം ഉള്ള OTT ഉപഫോക്താക്കളിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടാക്കിയിരിക്കുന്നത്. നീണ്ടു പോകുന്ന തിയറ്ററിൽ അടച്ചിടിലുകളും പുതിയ റിലീസ് സിനിമകൾ OTT പ്ലാറ്റ്ഫോമുകളിൽ കൂടി റിലീസ് ചെയ്യാൻ ചില നിർമ്മാതാക്കൾ തീരുമാനിക്കുകയും ചെയ്തത് മറ്റ് വിവാദങ്ങൾക്കും തിരി തെളിച്ചിരുന്നു. ലോകത്താകമാനം ചെറുതും വലുതും ആയ 200 ഓളം OTT പ്ലാറ്റുഫോമുകൾ നിലവിൽ ഉണ്ട്. ഇതിൽ 42 എണ്ണത്തോളം ആണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത് അതിൽ തന്നെ ഇന്ത്യൻ കമ്പനികൾ മാത്രം ഏകദേശം 32 ഓളം ഉണ്ട്. അതിൽ ഏറ്റവും ജനപ്രിയം ആയതും മികച്ചതും ആയ ചില പ്ലാറ്റുഫോമുകളെ പരിചയപ്പെടാം. ഈ OTT പ്ലാറ്റ്ഫോമുകൾ നിങ്ങളുടെ സ്മാർട്ട് ഫോണിലും, സ്മാർട്ട് ടീവിയിലും കൂടാതെ ആമസോൺ ഫയർ സ്റ്റിക്ക്, ആപ്പിൾ ടീവി എന്നിവ ഉപയോഗിച്ചും ടീവിയുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാൻ സാധിക്കും.
1. നെറ്റ്ഫ്ളിക്സ്
ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള OTT പ്ലാറ്റ്ഫോമിൽ മുൻപന്തിയിൽ നിൽക്കുന്നു Netflix. 1997ൽ ഡിവിഡികൾ ഓൺലൈനിൽ കൂടി വാടകക്ക് കൊടുക്കുന്ന Netflix.com എന്ന കമ്പനി ആയി ആയിരുന്നു തുടക്കം. (ഇഷ്ടപ്പെട്ട സിനിമകളും പ്രോഗ്രാമുകളും തിരഞ്ഞെടുത്ത് ഓർഡർ ചെയ്താൽ അത് ഓൺലൈൻ ആയി ഉപാഫോക്താവിന് ലഭിക്കുന്ന തരത്തിൽ. ) 2000 ആയപ്പൊളേക്കും ഇവർ സ്ട്രീമിങ് മേഖലയിലേക്ക് കടന്നു ഏകദേശം 3 ലക്ഷം ഉപഭോക്താക്കൾ ആയിരുന്നു തുടക്കത്തിൽ ഇവർക്ക് ഉണ്ടായിരുന്നത് എന്നാൽ ഇന്ന് 182 ദശ ലക്ഷം ഉപഭോക്താക്കൾടെ പിന്തുണയോടെ ലോകത്തെ ഏറ്റവും ജനപ്രീതി ഉള്ള OTT പ്ലാറ്റ്ഫോം ആയി Netflix മാറിയിരിക്കുന്നു.
മികച്ച പ്രോഗ്രാമുകൾ, മികച്ച ക്വാളിറ്റിയിൽ ലഭിക്കുന്നു എന്നതാണ് ഇതിനെ മറ്റ് കമ്പനികളിൽ നിന്നും വേറിട്ടു നിർത്തുന്നത്. ഇംഗ്ലീഷ്, കൊറിയൻ, സ്പാനിഷ് ഭാഷകൾക്ക് പുറമെ ഇന്ത്യൻ ഭാഷകൾ ആയ ഹിന്ദി, മലയാളം, തമിൾ, തെലുഗ്, മാറാത്ത എന്നീ ഭാഷകളിലെ സിനിമകളും, സീരീസുകളും ഇതിൽ ലഭ്യമാണ്.
199 രൂപക്ക് മൊബൈലിൽ മുതൽ 800 രൂപ വരെ മാസ വാടക ഈടാക്കി 4 സ്ക്രീനുകളിൽ വരെ ഒരേ സമയം ലഭിക്കുന്ന രീതിയിൽ വരെ നെറ്റ്ഫ്ളിക്സ് ലഭ്യമാണ്.
2 ആമസോൺ പ്രൈം
ഓൺലൈൻ ഷോപ്പിങ് രംഗത്തെ അതികായർ ആയ ആമസോണിന്റെ ഉടമസ്ഥതയിൽ ഉള്ള സംരഭം OTT രംഗത്ത് 2005ൽ നെറ്റ്ഫ്ളിക്സിനെപ്പോലെ കടന്നു വന്ന കമ്പനി ആയിരുന്നു ഇതും. ഇന്ന് ലോകത്താകമാനം 160 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ട് ആമസോൺ പ്രൈമിന്.
ഇംഗ്ലീഷ് സിനിമകളും, സീരീസുകളും മുതൽ ഇന്ത്യൻ പ്രാദേശിക ഭാഷകളായ മലയാളം, തമിൾ, തെലുഗ്, കന്നഡ, മാറാത്ത, ഗുജറാത്തി, ബംഗാളി സിനിമകളും മാതൃ ഭാഷയായ ഹിന്ദിയിൽ സിനിമകളും സീരീസുകളും ആമസോണിൽ ലഭ്യമാണ്. പ്രതിമാസം 129 രൂപ മുതൽ വാർഷിക വരിസംഖ്യ ആയ 999 രൂപ വരെ ആമസോൺ പ്രൈം ഈടാക്കുന്നുണ്ട്. ഒരേ സമയം 4 ഓളം സ്ക്രീനുകളിൽ പരിപാടികൾ കാണുവാനും സാധിക്കും.
3, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ
ഒരു ഇന്ത്യൻ മൾട്ടി നാഷണൽ കമ്പനി ആണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ഉപാഫോക്താക്കളുടെ എണ്ണം ഏകദേശം 350 ദശ ലക്ഷം ആണ് ഇവരുടേത്. പക്ഷെ പ്രീമിയം ഉപാഫോക്താക്കളുടെ എണ്ണം എടുത്താൽ തീരെ കുറവാണ്. FOX MEDIA, STAR INDIA, എന്നിവയുടെ സംയുക്ത സംരംഭം ആയിരുന്ന ഹോട്സ്റ്റാറിനെ വാൾട് ഡിസ്നിയുടെ ഡിസ്നി കമ്പനി ഈ വർഷം ഏറ്റെടുക്കുകയും ഡിസ്നി പ്ലസ് ഹോട്സ്റ്റാർ എന്ന് മാറ്റുകയും ചെയ്തു.
ഇംഗ്ലീഷ് സിനിമകളും സീരീസുകളും കൂടാതെ 6 പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും പരിപാടികൾ ഇതിൽ ലഭ്യമാണ്. മുൻനിര ചാനലുകൾ എല്ലാം ഉടമസ്തതയിൽ ഉണ്ടായിട്ടും ലൈവ് TV സ്ട്രീമിങ് ഇല്ലാ എന്നത് ഒരു പോരായ്മ ആണ്.
ഹോട്സ്റ്റാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൗജന്യമായും പരിപാടികൾ കാണാൻ സാധിക്കും പക്ഷെ പ്രീമിയം പരിപാടികൾ കാണാൻ 399 മുതൽ 1499 വരെ തുക ഒരു വർഷത്തേക്ക് ഹോട്സ്റ്റാർ ഈടാക്കും. ഒരേ സമയം 4 സ്ക്രീനിൽ വരെ ഒരേ ഐഡി ഉപയോഗിച്ച് പരിപാടികൾ കാണാൻ കഴിയും.
4, സീ 5
സീ നെറ്റ്വർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ZEE5ന് ഏകദേശം 150 ദശ ലക്ഷം ഉപഭോക്താക്കൾ ലോകത്താകമാനം ഉണ്ട്. മറ്റുള്ള OTTIളിൽ നിന്ന് ZEE5നെ വ്യത്യസ്തമാക്കുന്നത് ജനപ്രിയമായ ഏകദേശം 50 ഓളം ലൈവ് ചാനലുകളുടെ ലഭ്യത കൂടി ആണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉള്ള സിനിമകൾക്കും സീരീസുകൾക്കും പുറമെ മലയാളം തമിൾ ഉൾപ്പടെ 10 ഓളം പ്രാദേശിക ഭാഷകളിലും ഇതിൽ സിനിമകളും സീരീസുകളും ലഭ്യമാണ്.99 രൂപ പ്രതിമാസ വരിസംഖ്യ മുതൽ 999 രൂപ വാർഷിക വരിസംഖ്യ വരെ Zee5 ഈടാക്കുന്നുണ്ട്. ഒരേ ഐഡി ഉപയോഗിച്ച് ഒരേ സമയം 5 സ്ക്രീനുകളിൽ ZEE5 ഉപയോഗിക്കാൻ സാധിക്കും.
5 സൺ നെസ്റ്റ്
നമുക്ക് സുപരിചിതം ആയ സൺ നെറ്റ്വർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് SUN NXT, പ്രധാനമായും മലയാളം, തമിൾ, തെലുഗ്, കന്നഡ എന്നീ ഭാഷകളിലെ സിനിമകൾ, സൺ നെറ്റ് വർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ചാനലുകളുടെ ലൈവ് സ്ട്രീമിങ് എന്നിവയും ഇതിലൂടെ ലഭ്യമാണ്. നാല് ദക്ഷണേന്ത്യൻ ഭാഷയിലും കൂടാതെ ബംഗാളിയിലും സൺ നെറ്റ് വർക്ക് ചാനലുകൾ ലഭ്യമാണ്. 4100 ഓളം സിനിമകളും, 40 ഓളം ചാനലുകളും SUN NXTലൂടെ ലഭിക്കും . ഇതിൽ ക്ലാസിക് മലയാളം തമിൾ സിനിമകളും ഉൾപ്പെടും.
വളരെ തുച്ഛമായ തുകയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 50 രൂപ പ്രതിമാസ വാടക മുതൽ തുടങ്ങുന്ന പ്ലാനുകളും 450 രൂപയുടെ വാർഷിക പ്ലാനും ആണ് ഇതിനുള്ളത്. നെറ്റ്ഫ്ലിക്സ് പോലെ ഉള്ളവരുടെ മാസ വാടകയേക്കാൾ കുറവാണ് ടഡച ചതഠന്റെ വാർഷിക വരി സംഖ്യ. കൂടാതെ SUN DIRECT ഉപഫോക്താക്കൾക്ക് സൗജന്യമായും ലഭിക്കും. പ്രധാനമായും മേല്പറഞ്ഞ 5 കമ്പനികൾക്കു പുറമെ എയർടെൽ എക്സ്ട്രീം, വൊഡാഫോൺ, ഐഡിയ ജിയോ, ഷെമാരൂ, വൂട്ട്, ഇറോസ് നൗ, സോണി ലൈവ്, ആൾട്ട് ബാലാജി, ഉല്ലൂ, ഗൂഗിൾ മൂവി, ഹൂക്, എം എക്സ് പ്ലെയർ, എന്നിങ്ങനെ അനേകം കമ്പനികൾ OTT രംഗത്ത് സജീവമാണ്.
6 മനോരാമ ഗ്രൂപ്പിൽനിന്ന് മനോരമ മാക്സ്
കൂടാതെ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയ മലയാള മനോരമ ഗ്രൂപ്പിൽ നിന്നും വന്ന മനോരമ മാക്സ് എന്നൊരു OTT പ്ലാറ്റ് ഫോം കൂടി ഇക്കൂട്ടത്തിൽ ഓടി തുടങ്ങിയിട്ടുണ്ട്. വാർഷിക വരിസംഖ്യ ആയ 499 രൂപ അടച്ച് സിനിമകളും, മനോരമ ടെലിവിഷൻ പരിപാടികളും ആസ്വദിക്കാൻ സാധിക്കും. ആൻഡ്രോയ്ഡ്, IOS ഫോണുകളിലും ടാബുകളിലും മാത്രം ആണ് മനോരമ മാക്സ് ലഭ്യം. സ്മാർട്ട് ടീവി, ഫയർ TV സ്റ്റിക്, ആപ്പിൾ TV എന്നിവയിൽ നിലവിൽ മനോരമ മാക്സ് ലഭ്യമല്ല.
7 മെയിൻ സ്ട്രീം ടീവി
മറ്റൊരു മലയാളം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ് ഫോം ആണ് Mainstream TV . ഇതിൽ പഴയ കാല മലയാളം സിനിമകൾ, ഷോർട് ഫിലിമുകൾ എല്ലാം തന്നെ ലഭ്യമാണ്. 700ഓളം മലയാളം സിനിമയുടെ ശേഖരം ആണ് മെയിൻസ്ട്രീമിന്റെ പക്കൽ ഉള്ളത്. ഇതിൽ ഉള്ള സിനിമകളും ഷോർട് ഫിലിമുകളും തികച്ചും സൗജന്യമായി പ്രേക്ഷകന് ലഭിക്കുന്നതാണ്. ആൻഡ്രോയ്ഡ്, IOS എന്നീ ഫോണുകളിലും, ഫയർ TV സ്റ്റിക് എന്നിവയിലും Mainstream TV ലഭ്യമാണ്. എമിയും പിള്ളേരും എന്ന ഒരു വെബ് സീരീസും മെയിൻസ്ട്രീം ഒർജിനൽ ആയി ലഭ്യമാണ്.
8 ടെലിഗ്രാം എറ്റവും ജനകീയം പക്ഷേ
എന്നാൽ മേല്പറഞ്ഞ OTT പ്ലാറ്റുഫോമുകളേക്കാൾ കൂടുതൽ ജനകീയമായ മറ്റൊരു അപ്ലിക്കേഷൻ കൂടി ഉണ്ട്. ലോകത്തിറങ്ങുന്ന മികച്ച സിനിമകളും, സീരീസുകളും തികച്ചും സൗജന്യമായി ലഭിക്കുന്ന ഒരിടം. അതാണ് ടെലഗ്രാം. വാട്സാപ്പ് പോലെ ഒരു മെസ്സേജ് പ്ലാറ്റ് ഫോം ആണ് ഇത്, എങ്കിലും ഓരോ യൂസർനും യൂസർ ഐഡി ഉണ്ടാക്കാം എന്നതിനാൽ അനാവശ്യമായ ചാറ്റുകൾ തടയുവാനും സാധിക്കും.പക്ഷെ കോപ്പി റൈറ്റ് പ്രശ്നം ഉള്ളതിനാൽ തന്നെ ഇതിലെ സിനിമകളും മറ്റും നിയമാനുസൃതം അല്ലാ, എങ്കിലും ഏറ്റവും കൂടുതൽ ആളുകളും പരിപാടികൾ കാണാൻ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്.
വരും കാലങ്ങളിൽ ഛഠഠ പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനകീയമാവുകയും കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് കടന്നു വരികയും ചെയ്യുന്നതോടെ വിനോദോപാധിയുടെ വലിയ ലോകം തന്നെ പ്രേക്ഷകന് മുൻപിൽ തുറക്കുകയും ചെയ്യുന്നതോടെ തിയറ്ററിലേക്ക് ആളുകളെ ആകർഷിക്കാൻ സിനിമ അണിയറക്കാരും കൂടുതൽ കൂടുതൽ സാങ്കേതിക വിദ്യകളോടെ സിനിമകൾ ഉണ്ടാക്കുകയും തിയറ്റർ എക്സ്പീരിയൻസിന് മാത്രം നൽകാൻ ആകുന്ന അവാച്യമായ വിസ്മയ കാഴ്ചകൾ ഉണ്ടാക്കുകയും ചെയ്യും എന്നതും തർക്കമില്ലാത്ത കാര്യം ആണ്. അതുകൊണ്ടു തന്നെ വരും കാലങ്ങളിൽ വൈവിധ്യങ്ങൾ നിറഞ്ഞതാകും ഓരോ പ്രേക്ഷകനും മുന്നിലേക്കെത്തുന്ന ഓരോ സിനിമകളും, സീരീസുകളും, കാത്തിരുന്നു കാണാം.
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
- തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
- അശ്ലീല ഫോൺ സംഭാഷണ ശബ്ദരേഖ പുറത്തായി; മുസ്ലിം ലീഗ് നേതാവ് ബശീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് സെക്രട്ടറി സ്ഥാനം രാജി വച്ചു; ശബ്ദരേഖയുടെ പൂർണരൂപം പുറത്തുവന്നത് ബശീർ സംയുക്ത ജമാഅത്ത് സെക്രട്ടറി ആയപ്പോൾ; പ്രതിഷേധത്തിന് ശക്തി കൂടിയത് സംഭാഷണം കാസർകോട്ട് റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ദിവസമെന്ന് തെളിഞ്ഞപ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്