Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പത്ത് മാസമായി വേദനയും ഒറ്റപ്പെടലും; സാത്താൻ സേവക്കാരിയെ പോലെ അവഗണിച്ച് മാറ്റി നിർത്തുന്നത് ബിഷപ്പിനെതിരെയുള്ള മൊഴി മാറ്റാൻ; തലയ്ക്കിട്ട് കുത്തിയാൽ കുലത്തിനാണ് കേട്! ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ട്; സിസ്റ്ററിന് നീതി ഉറപ്പാക്കാൻ മുന്നിൽ നിൽക്കും; നീതിപൂർവ്വമായ വിചാരണ നടന്നാൽ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടുമെന്നും സിസ്റ്റർ ലിസി വടക്കേൽ; സ്വാധീനിക്കാനും മൊഴിമാറ്റിക്കാനും സമ്മർദ്ദം ശക്തമെന്നും മുഖ്യ സാക്ഷി; സഭയെ വെട്ടിലാക്കി പരസ്യ പ്രതികരണവുമായി മറ്റൊരു കന്യാസ്ത്രീയും

പത്ത് മാസമായി വേദനയും ഒറ്റപ്പെടലും; സാത്താൻ സേവക്കാരിയെ പോലെ അവഗണിച്ച് മാറ്റി നിർത്തുന്നത് ബിഷപ്പിനെതിരെയുള്ള മൊഴി മാറ്റാൻ; തലയ്ക്കിട്ട് കുത്തിയാൽ കുലത്തിനാണ് കേട്! ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ട്; സിസ്റ്ററിന് നീതി ഉറപ്പാക്കാൻ മുന്നിൽ നിൽക്കും; നീതിപൂർവ്വമായ വിചാരണ നടന്നാൽ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടുമെന്നും സിസ്റ്റർ ലിസി വടക്കേൽ; സ്വാധീനിക്കാനും മൊഴിമാറ്റിക്കാനും സമ്മർദ്ദം ശക്തമെന്നും മുഖ്യ സാക്ഷി; സഭയെ വെട്ടിലാക്കി പരസ്യ പ്രതികരണവുമായി മറ്റൊരു കന്യാസ്ത്രീയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ വിചാരണ നടപടി ആരംഭിച്ചിരിക്കേ മുഖ്യസാക്ഷിയെ സ്വാധീനിക്കാനും മൊഴിമാറ്റിക്കാനും സമ്മർദ്ദം. കേസിലെ മുഖ്യസാക്ഷിയും എഫ്.സി.സി സന്യാസ സഭാഗവുമായ സിസ്റ്റർ ലിസി വടക്കേൽ ആണ് മൊഴിമാറ്റിക്കാൻ തന്റെ മേൽ സമ്മർദ്ദമുണ്ടെന്ന്ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

താൻ ജീവിക്കുന്നത് സമ്മർദ്ദങ്ങളുടെയും ഒറ്റപ്പെടലുകളുടെയും നടുവിലാണ്. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമം. താൻ ഉറച്ച ബോധ്യത്തോടെയാണ് മൊഴി നൽകിയത്. തനിക്ക് ഒരു മാനസിക പ്രശ്നവുമില്ല. പണത്തിന്റെയും പ്രതാപത്തിന്റെയും സ്വാധീനത്തിന്റെയും സമ്മർദ്ദത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തിൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും തന്നെപോലെയുള്ളവരെ ഈ സമ്മർദ്ദത്തിൽ നിന്നു രക്ഷിക്കണമെന്നും കന്യാസ്ത്രീ പറയുന്നു.

''പൂർണമായ ബോധ്യത്തോടെ പൂർണമായ സത്യമാണ് ഞാൻ പറഞ്ഞത്. ഒരു കാരണവശാലും ഞാൻ മൊഴി മാറ്റി പറയുകയില്ല. മൊഴി മാറ്റാനായി സൗഹൃദത്തോടേയും സാഹോദര്യ ഭാവത്തിലും ശത്രുതാമനോഭാവത്തിലും പലരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ സുവിശേഷ ധ്യാനത്തിന്റെ ടീമിലുണ്ടായിരുന്ന സഹോദരിമാരിൽ ചിലർ വഴി നിർദ്ദേശങ്ങൾ തരാൻ എന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. 'ആ ലിസിയോട് ബിഷപ്പിനെതിരായി ചെയ്താൽ അത് സഭയ്ക്ക് നാണക്കേടാണ്. സഭ തകരും. സഭാ സംവിധാനത്തിന് അത് ഒതപ്പാകും. അതുകൊണ്ട് അതൊന്ന് മാറ്റിപ്പറയണം. ബിഷപ്പിനെതിരെ ഒന്നും പറയരുത്. അത് ക്രിസ്തുവിന്റെ മൗദികശരീരത്തിന് തടസമാണ്. മൗദിക ശരീരത്തിന് കോട്ടം തട്ടും' എന്നെല്ലാം പറയാൻ വേണ്ടി പലരേയും പറഞ്ഞയച്ചുസിസ്റ്റർ പറയുന്നു.

പത്ത് മാസമായി ഈ വേദനയും ഒറ്റപ്പെടലും സഹിക്കുന്നു. കുറ്റപ്പെടുത്തലുകൾ അവഗണന എല്ലാവരുടേയും മുന്നിൽ ഒരു സഭാ വിരോധിയേപ്പോലെ സാത്താൻ സേവക്കാരിയേപ്പോലെ അവഗണിച്ച് എന്നെ മാറ്റി നിർത്തുമ്പോൾ തീവ്രമായ വേദന ഞാൻ അനുഭവിക്കുന്നത് ഒരു കാര്യം സാധിക്കാൻ വേണ്ടി മാത്രമാണ്. എത്രയും വേഗം ഈ കേസ് വിസ്താരം തീർന്നിരുന്നെങ്കിൽ ഇതിൽ നിന്നെല്ലാം വിടുതൽ കിട്ടും. ഒറ്റപ്പെടൽ സഹിക്കാവുന്നതിലും കൂടുതലായി എനിക്ക് തോന്നുകയാണെന്നും അവർ പറഞ്ഞു.

അടുത്തകാലത്ത് തന്നെ കാണാൻ വന്ന ഒരു സ്ത്രീ മൊഴിമാറ്റാൻ സമ്മർദ്ദം നടത്തി. ഒരു പ്രത്യേക മാനസികാവസ്ഥയിൽ ഓർക്കാതെ ബിഷപ്പിനെതിരെ മൊഴി നൽകിയതാണെന്ന് കോടതിയിൽ തിരുത്തിപറയണമെന്ന് ആവശ്യപ്പെട്ടു. 'തലയ്ക്കിട്ട് കുത്തിയാൽ കുലത്തിനാണ് കേട്' എന്ന് ഓർക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ശിക്ഷിക്കപ്പെടണം. ആ കന്യാസ്ത്രീക്ക് നീതി കിട്ടണം. നീതിപൂർവ്വമായ വിചാരണ നടന്നാൽ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. പണവും സ്വാധീനവും പ്രതാപവുംകൊണ്ട് മൊഴിമാറ്റിയാൽ ബിഷപ്പ് ശിക്ഷിക്കപ്പെടുമോ എന്നതിൽ സംശയമുണ്ടെന്നും സി.ലിസി വടക്കേൽ കൂട്ടിച്ചേർത്തു.

പരാതിക്കാരി കഴിഞ്ഞാൽ അടുത്ത പ്രധാന സാക്ഷികളിൽ ഒരാളാണ് സി.ലിസി വടക്കേൽ. തന്റെ സുവിശേഷ പ്രഘോഷത്തിന്റെ ഭാഗമായി നടത്തിയ കൗൺസിലിംഗിലാണ് പരാതിക്കാരി സി.ലിസി വടക്കേലിനോട് പീഡനവിവരം തുറന്നുപറഞ്ഞത്. ഇത് ഇവർ പൊലീസിനോടും ആവർത്തിച്ചു. ഇതാണ് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ജാമ്യത്തിൽ കഴിയുന്ന ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നാണ് പുതിയ വെളിപ്പെടുത്തലും തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP