Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ

ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990..... ഇന്ന് പ്രിയദർശന് പറയാനുള്ളത് ഇത്രമാത്രം. വിവാഹം പിരിഞ്ഞെങ്കിൽ തന്റെ മനസ്സിൽ ഇപ്പോഴും ലിസി മാത്രമാണുള്ളതെന്ന് പറയാതെ പറയുകയാണ് പ്രിയദർശൻ.

ലിസിയുമായി ഒരുമിക്കുമോ എന്നതിനു കൃത്യമായി ഉത്തരം നൽകാൻ കഴിയില്ലെന്ന് നേരത്തെ പ്രിയൻ പറഞ്ഞിരുന്നു. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്. ദൈവത്തെ ചിരിപ്പിക്കാനുള്ള ഏറ്റവും വലിയ നല്ല വഴി ഏതാണെന്നോ? മുന്നോട്ടുള്ള നമ്മുടെ പദ്ധതികൾ ദൈവത്തെ പറഞ്ഞു കേൾപ്പിക്കണം. അതു കേട്ടാൽ ദൈവം തലതല്ലി ചിരിച്ചു കൊള്ളും ഉറപ്പ് ഒപ്പം സിനിമയുടെ വിജയത്തിന് ശേഷം പറഞ്ഞ വാക്കുകൾ ഇതായിരുന്നു. അന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ വേദനാജനകമായ നിമഷത്തെ കുറിച്ചും മനസ്സ് തുറന്നിരുന്നു.

ലിസിയുമായുള്ള വേർപിരിയലിന് ശേഷം പലർക്കും പല അഭിമുഖങ്ങൾ പ്രിയൻ നൽകിയിരുന്നു. തന്റെ എക്കാലത്തേയും പ്രിയ നായിക ലിസിയാണെന്ന് മറുനാടനോടും പറഞ്ഞിരുന്നു. ആ അഭിമുഖങ്ങളിൽ ഒന്നും പറയാത്ത രഹസ്യമാണ് വനിതയോട് പ്രിയൻ പറയുന്നത്. സിനിമാക്കാരനെന്ന നിലയിൽ പ്രിയന്റെ കഴിവുകളിൽ ലിസി സംശയം ഉന്നയിച്ചിരുന്നു. പൊട്ടിക്കരയിലിലേക്ക് പ്രിയസംവിധായകനെ എത്തിച്ച നിമിഷം. മലയാളത്തിൽ ഗീതാഞ്ജലിയും അമയും മുയലും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വാദം ലിസിയും ആവർത്തിച്ചു. ഇതായിരുന്നു പ്രിയനെ തളർത്തിയത്. എന്നാൽ പ്രിയ സുഹൃത്ത് മോഹൻലാൽ ആത്മവിശ്വാസവുമായെത്തിയപ്പോൾ പ്രിയൻ വീണ്ടും തിരിച്ചെത്തി. ഒപ്പം എന്ന സൂപ്പർഹിറ്റ് സിനിമ സാധ്യമായി. കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച് ഒപ്പം സൂപ്പർ ഹിറ്റായി. പിന്നീട് കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കുകളിലേക്ക് പ്രിയൻ കടന്നു.

വിവാഹമോചനക്കേസിലെ ഒരു ദിവസം കോടതിയിൽ ലിസി പറഞ്ഞു. പ്രിയദർശൻ എന്ന സംവിധായകന്റെ കാലം കഴിഞ്ഞു. എന്ന് പലരും പറയുന്നു. അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാലം കഴിഞ്ഞു പോയെന്നു പറഞ്ഞാൽ ജഡം ആയെന്നാണ്. ജീവനേക്കാൾ ഏറെ സ്നേഹിച്ച ആളാണ് പറയുന്നത്. എനിക്കത് വലിയ ആഘാതമായി. പിന്നെ എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാൻ. നാലുമാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകൾ കഴിച്ചു. മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ഒടുവിൽ അതിൽ നിന്നും മോചനം വേണമെന്ന് സ്വയം തോന്നി. തുടർച്ചയായി സിനിമകൾ കണ്ടു. പുസ്തകങ്ങൾ വായിച്ചു. സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവന്നു. സിനിമയായണ് എന്നെ രക്ഷിച്ചത്. അതുകാണുമ്പോൾ മറ്റൊന്നും നമ്മളെ അലട്ടില്ല.

കുടുംബ ജീവിതം തർന്നതോടെ ഞാൻ തളർന്നു. ഒരു ദിവസം ലാൽ ഫോൺ വിളിച്ചു. നീ ഇങ്ങനെ ഇരുന്നാൽ പോരാ, നമുക്കൊരു സിനിമ ചെയ്യണം. എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു എന്റെ സമയം ശരിയല്ല. ഇപ്പോൾ എന്തു ചെയ്താലും ശരിയാവില്ല. നിനക്കെന്നല്ല. ആർക്കും എന്നെ രക്ഷിക്കാൻ സാധിക്കില്ല. ഇത് ലാലിന് വലിയ വിഷമമായി. ലാൽ തന്നെയാണ് ഒപ്പത്തിന്റെ കഥാകൃത്തിനെ എനിക്കരികിലേക്ക് അയച്ചത്. കഥയിൽ പലയിടത്തും ലോജിക്കിന്റെ പ്രശ്നം ഉണ്ടായിരുന്നു. ശരിയാകില്ലെന്നു പറഞ്ഞു അയാളെ മടക്കി. എങ്കിൽ നീയൊന്ന് മാറ്റിയെഴുതി തിരക്കഥ തയ്യാറാക്കു എന്നായി ലാൽ. അങ്ങനെ വീണ്ടും ഞാൻ പ്രോജക്ട് ഏറ്റെടുത്തു. ഐവി. ശശിയുടെ മകൻ അനി ശശി, പിന്നെ അർജുൻ എന്നിവരെ ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോൾ അവൻ പറഞ്ഞു, നമുക്കിത് ചെയ്യാം പ്രിയാ..അങ്ങനെ ഒപ്പത്തിലേക്ക് കാര്യങ്ങളെത്തി. പിന്നീട് കുഞ്ഞാലിമരയ്ക്കാറും.

പ്രിയനും ലിസിയും വീണ്ടും ഒന്നിക്കുമെന്നും വാർത്തകൾ ഇപ്പോഴും സജീവമാണ്. അതിനെ നിഷേധിക്കാൻ പ്രിയന് ഒരിക്കലും കഴിഞ്ഞിട്ടുമില്ല. എന്നാൽ ലിസിയുടെ വാക്കുകൾ ഇനിയൊരു വിവാഹം പ്രിയനുമായി ഇല്ലെന്ന സൂചനയാണ് പലപ്പോഴും നൽകുന്നത്. അതിനിടെയാണ് വിവാഹ വാർഷികം പ്രിയൻ ഓർമ്മപ്പെടുത്തുന്നത്. 2016ലായിരുന്നു വിവാഹ മോചനം. ചെന്നൈ കുടുംബ കോടതിയായിരുന്നു ഇരുവരുടേയും സംയുക്ത വിവാഹ മോചന ഹർജി അംഗീകരിച്ചത്. നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷം ലിസി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായത്. അഗ്‌നി പരീക്ഷണം അവസാനിച്ചെന്നും ആശ്വാസം തോന്നുന്നുവെന്നും, തികച്ചും 'വൃത്തികെട്ട ഒരു ദാമ്പത്യ'മായിരുന്നു തന്റേതെന്നും പത്രക്കുറിപ്പിൽ ലിസി ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കിൽ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവർക്കും സഹായിച്ചവർക്കും നന്ദി രേഖപ്പെടുത്താനും ലിസി മറന്നില്ല.

സാധാരണഗതിയിൽ ദമ്പതിമാർ വിവാഹ മോചനത്തിന് ഒരുങ്ങുമ്പോൾ പ്രശ്നം വരുന്നത് സ്വത്ത് സംബന്ധിച്ച കാര്യങ്ങളിലാണ്. പലപ്പോഴും പല സംഭവങ്ങളിലും സ്വത്ത് തർക്കം നമ്മൾ കേട്ടു പഴകിയതാണ്. എന്നാൽ ലിസിയുടേയും പ്രിയദർശന്റേയും കാര്യത്തിൽ അങ്ങനെയൊരു വെല്ലുവുളികളും വഴക്കും ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഹർജിയോടൊപ്പം നൽകിയ ഗാർഹിക പീഡനക്കേസിൽ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തു തീർപ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹർജി നൽകുകയുമായിരുന്നു. ഇരുവരുടെയും സ്വത്തുക്കൾ പങ്കുവെക്കുന്നതുൾപ്പടെയുൾപ്പടെയുള്ള നടപടികളും കോടതി വിവാഹമോചനം അനുഭവിക്കുന്നതിനു മുമ്പ് തന്നെ പൂർത്തിയായിരുന്നു. പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം എന്നു ലിസി പത്രക്കുറിപ്പിൽ പരാമർശിച്ചിരുന്നെങ്കിലും സ്വത്തിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല.

ഹൈക്കോടതിയുടെ മേൽ നോട്ടത്തിലാണ് ഇരുവരും വസ്തു വകകൾ തമ്മിലുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. ചെന്നെ നുങ്കമ്പാക്കം ലേക്ക് ഏരിയയിലെ ഗുഡ് ലക്ക് പ്രിവ്യു തീയറ്റർ, കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റും തിരുവനന്തപുരം ഗ്രാന്റ് മോട്ടേഴ്സിലെ ഷെയറും ലിസിക്ക് ലഭിച്ചു. മിക്സിങ് സ്റ്റുഡിയോയും ചെന്നൈയിലെ വീടും വീടും പ്രിയദർശനും സിങ്കപ്പൂരിലെ സ്വത്തുക്കളും തുല്യമായും വീതിച്ചു. 24വർഷം ഒരുമിച്ചു ജീവിച്ച ഇവർ പിരിയാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു. വിവാഹ മോചനം എന്തിന് എന്നു ആളുകളെ ചിന്തിപ്പിച്ചതും അതുകൊണ്ടു തന്നെയാണ്.

പ്രിയദർശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ എന്തുകൊണ്ടാണ് താനും പ്രിയദർശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികൾക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മോഹൻലാലും എംജി ശ്രീകുമാറും മണിയൻപിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കൾ ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 1990 ഡിസംബർ 13നാണ് ലിസിയും പ്രിയദർശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാൻ പലരും ശ്രമിച്ചെങ്കിലും. ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയൻ പിന്മാറിയെന്ന വാർത്ത മാധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാർത്തയായിരുന്നു.

കൊച്ചിൻ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദർശന് വേണ്ടി വീട്ടുകാർ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകൻ എന്ന നിലയിൽ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയൻ തിരിച്ചറിഞ്ഞു. ഇതോടെ ഇവരുടെ കല്ല്യാണം യാഥാർത്ഥ്യമാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP