Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

ജവാൻ റമ്മിന് ഫുൾ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി; ഒരു ലിറ്ററിന് 600 രൂപയും; വി എസ് ഒ പി ബ്രാൻഡിക്ക് ഇനി വില 960 രൂപ; ഒരു ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ; 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35ഉം ബവ്‌കോക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുടേയും നേട്ടം; ഖജനാവിന് കരുത്ത് പകരാൻ മദ്യ വില മറ്റെന്നാൾ കൂടും

ജവാൻ റമ്മിന് ഫുൾ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി; ഒരു ലിറ്ററിന് 600 രൂപയും; വി എസ് ഒ പി ബ്രാൻഡിക്ക് ഇനി വില 960 രൂപ; ഒരു ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ; 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35ഉം ബവ്‌കോക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുടേയും നേട്ടം; ഖജനാവിന് കരുത്ത് പകരാൻ മദ്യ വില മറ്റെന്നാൾ കൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വിൽപ്പന വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർധനയാണ് വന്നിരിക്കുന്നത്. വില വർദ്ധനയിലൂടെ ഈ വർഷം സര്ക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

വിതരണക്കാർ ബവ്‌കോക്ക് നിൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 7 ശതമാനം വർദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോർപ്പറേഷൻ പ്രസിദ്ധകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വൻ വിൽപ്പനയുമുള്ള ജവാൻ റമ്മിന് ഫുൾ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയാക്കി. 

വി എസ്ഒപി ബ്രാൻഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയർത്തിയപ്പോൾ 950 രൂപയുടെ 1 ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ നൽകണം. ഒന്നര ലിറ്ററിന്റേയും രണ്ടേകാൽ ലിറ്ററിന്റേയും ബ്രാൻഡി ഉടൻ വിൽപ്പനക്കത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാൽ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർദ്ധനയുണ്ട്. കോവിഡ് ലോക്ഡൗണും ബവ്ക്യൂ ആപ്പും ബാറുകളിലെ പാഴസൽ വിൽപ്പനയും മൂലം ഇത്തവണ മുൻവർഷത്തെ അപേക്ഷിച്ച് ബവ്കയുടെ വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്

മദ്യത്തിന് 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബവ്‌കോക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. വില വർദ്ധനയുടെ പശ്ചാത്തലത്തിൽ സർക്കാരിന് വർഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലിയരുത്തൽ. ഒന്നാം തീയതി അവധി ആയതിനാൽ പുതുക്കിയ മദ്യവില മറ്റന്നാൾ നിലവിൽ വരും.

കോവിഡ് സെസ് പിൻവലിക്കുന്നതിൽ തീരുമാനം പിന്നീടുണ്ടാകും. അസംസ്‌കൃത വസ്തുക്കൾക്ക് വില വർധിച്ചതിനാൽ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വർധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

11.6 ശതമാനം വില വർധനവ് വേണമെന്നാണ് മദ്യ നിർമ്മാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാർ പലപ്പോഴായി വില വർധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം മദ്യക്കമ്പനികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2013-14ലെ ടെണ്ടർ പ്രകാരമുള്ള ഇടപാടാണ് മദ്യക്കമ്പനികളും സർക്കാരും തമ്മിൽ ഇപ്പോഴും നിൽക്കുന്നത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുള്ള കരാർ ഉറപ്പിക്കുന്നത്.

സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെണ്ടർ അനുസരിച്ചാണ് ഇപ്പോഴും ബിവറേജസ് കോർപറേഷന് മദ്യം ലഭിക്കുന്നത്. എന്നാൽ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെ മദ്യ നിർമ്മിക്കുന്നതിന് കൂടുതൽ ചെലവാണ് മദ്യക്കമ്പനികൾക്ക് ഉണ്ടാവുന്നത്.

ഏറെ നാളായി വില വർധിപ്പിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു വരികയായിരുന്നു. കോവിഡ് പ്രതിസന്ധി കമ്പനികളെയും ബാധിച്ചതോടെ ഈ ആവശ്യം കൂടുതൽ ശക്തമാവുകയും ചെയ്തു.

ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന മദ്യവില

  • ജവാൻ റം (1000 മില്ലി)- നിലവിലെ വില 560, പുതുക്കിയ വില 590, വർധന 30 രൂപ
  • ഓൾഡ് പോർട്ട് റം (1000 മില്ലി) - നിലവിലെ വില 660, പുതുക്കിയ വില 710, വർധന 50 രൂപ
  • സ്മിർനോഫ് വോഡ്ക (1000മില്ലി) - നിലവിലെ വില 1730, പുതുക്കിയ വില 1800, വർധന 70രൂപ
  • ഓൾഡ് മങ്ക് ലെജൻഡ് (1000 മില്ലി) - നിലവിലെ വില 2020, പുതുക്കിയ വില 2110, വർധന 90 രൂപ
  • മാക്ഡവൽ ബ്രാൻഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 820, വർധന 50 രൂപ
  • ഹണിബീ ബ്രാൻഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ
  • മാൻഷൻ ഹൗസ് ബ്രാൻഡി (1000മില്ലി)- നിലവിലെ വില 950, പുതുക്കിയ വില 1020, വർധന 70 രൂപ
  • മക്ഡവൽ സെലിബ്രേഷൻ ലക്ഷ്വറി റം (1000മില്ലി)- നിലവിലെ വില 710, പുതുക്കിയ വില 760, വർധന 50 രൂപ
  • വൈറ്റ് മിസ്ചീഫ് ബ്രാൻഡി (1000മില്ലി) - നിലവിലെ വില 770, പുതുക്കിയ വില 840, വർധന 70 രൂപ
  • 8 പിഎം ബ്രാൻഡി (1000മില്ലി) - നിലവിലെ വില 690, പുതുക്കിയ വില 740, വർധന 50 രൂപ
  • റോയൽ ആംസ് ബ്രാൻഡി (1000മില്ലി)- നിലവിലെ വില 890, പുതുക്കിയ വില 950, വർധന 60 രൂപ
  • ഓൾഡ് അഡ്‌മിറൽ ബ്രാൻഡി (1000മില്ലി) - നിലവിലെ വില 590, പുതുക്കിയ വില 640, വർധന 50 രൂപ
  • മലബാർ ഹൗസ് ബ്രാൻഡി (500മില്ലി) - നിലവിലെ വില 390, പുതുക്കിയ വില 400, വർധന 10 രൂപ
  • ബിജോയിസ് ബ്രാൻഡി (500 മില്ലി)- നിലവിലെ വില 390, പുതുക്കിയ വില 410, വർധന 20 രൂപ
  • ഡാഡി വിൽസൻ റം (500 മില്ലി) - നിലവിലെ വില 400, പുതുക്കിയ വില 430, വർധന 30 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP